Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം ബിജെപിയിൽ നിന്ന് നൂറുകോടി കൈപ്പറ്റിയോ? അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിനു വിമുഖത; ആരോപണം അവജ്ഞയോടെ തള്ളി സിപിഎം നേതൃത്വം; പാർട്ടി കോൺഗ്രസ് നയം തന്നെ ഉദാഹരിച്ച് വസ്തുതകൾ നിരത്തിയെങ്കിലും ആരോപണം ശ്രദ്ധിക്കപ്പെടാത്തതിൽ അബ്ദുള്ളകുട്ടിക്കും നിരാശ; സിപിഎമ്മിൽ പൊട്ടിത്തെറി പിന്നീട് വരുമെന്ന് മറുനാടനോട് അബ്ദുള്ളക്കുട്ടി

സിപിഎം ബിജെപിയിൽ നിന്ന് നൂറുകോടി കൈപ്പറ്റിയോ? അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിനു വിമുഖത; ആരോപണം അവജ്ഞയോടെ തള്ളി സിപിഎം നേതൃത്വം;  പാർട്ടി കോൺഗ്രസ് നയം തന്നെ ഉദാഹരിച്ച്  വസ്തുതകൾ  നിരത്തിയെങ്കിലും ആരോപണം ശ്രദ്ധിക്കപ്പെടാത്തതിൽ അബ്ദുള്ളകുട്ടിക്കും നിരാശ; സിപിഎമ്മിൽ പൊട്ടിത്തെറി പിന്നീട് വരുമെന്ന് മറുനാടനോട് അബ്ദുള്ളക്കുട്ടി

എം മനോജ് കുമാർ


തിരുവനന്തപുരം: സിപിഎം ബിജെപിയിൽ നിന്ന് പണം കൈപ്പറ്റുമോ? അതും നൂറു കോടി. സിപിഎം ബിജെപിയിൽ നിന്ന് 100 കോടി രൂപ കൈപ്പറ്റിയെന്ന അബ്ദുള്ളകുട്ടിയുടെ ഫെയ്സ് ബുക്ക് ആരോപണം വന്നെങ്കിലും അത് കേരളാ രാഷ്ട്രീയത്തിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോവുകയാണ്. ആരോപണത്തിന് നേരെ തികഞ്ഞ വിമുഖതയാണ് രാഷ്ട്രീയ വൃത്തങ്ങൾ പുലർത്തുന്നത്. ആരോപണം ഏറ്റെടുക്കാൻ കോൺഗ്രസിൽ തന്നെ നേതാക്കൾ ഇല്ലാത്ത അവസ്ഥയാണ്. സരിത കേസിൽ പ്രതിസ്ഥാനത്ത് അകപ്പെട്ടതിനു ശേഷം കോൺഗ്രസ് രാഷ്ട്രീയത്തിൽ അബ്ദുള്ളകുട്ടി നിലവിൽ നിറം മങ്ങിയ അവസ്ഥയിലാണ്. ഈ ഘട്ടത്തിലാണ് അബ്ദുള്ളകുട്ടിയിൽ നിന്നും ഒരു സിപിഎം വിരുദ്ധ ആരോപണം വരുന്നത്.

കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നെന്നു കോൺഗ്രസ് നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും രാജസ്ഥാനിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നു അബ്ദുള്ളക്കുട്ടി പറയുമ്പോൾ അത് മുഖവിലയ്ക്ക് എടുക്കാനോ ഏറ്റുപിടിക്കാനോ കോൺഗ്രസ് നേതൃത്വം തയ്യാറല്ല. സിപിഎം നേതാക്കൾ ആണെങ്കിൽ അബ്ദുള്ളക്കുട്ടിയുടെ ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്നു. വലിയൊരു രാഷ്ട്രീയ ആരോപണം ഉന്നയിച്ച അബ്ദുള്ളക്കുട്ടിക്കാണെങ്കിൽ ആരോപണവുമായി മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥയും.

അബ്ദുള്ളക്കുട്ടി തന്നെ കൊണ്ടുവന്ന വലിയൊരു രാഷ്ട്രീയ ആരോപണത്തിന് പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോകാനാണ് വിധി. പക്ഷെ അബ്ദുള്ളക്കുട്ടി സമയമെടുക്കുകയാണ്. 'ഈ ആരോപണം കയറി കത്തും. ഇപ്പോഴല്ലെങ്കിൽ പിന്നെ. സിപിഎമ്മിൽ നിന്നു തന്നെ അത് പുറത്തു വരും. അതുവരെ കാത്തു നിൽക്കൂ. അബ്ദുള്ളകുട്ടി മറുനാടനോട് പ്രതികരിച്ചു. വാർത്തകൾ പല വഴി വരും. അത് ശരിയല്ലേ? എനിക്ക് കിട്ടിയ വാർത്ത. സിപിഎമ്മിലെ ഒരു വിഭാഗത്തെ തന്നെ വിശ്വാസത്തിൽ എടുത്ത് ഞാൻ ഫെയ്സ് ബുക്കിൽ കുറിപ്പാക്കി. എന്റെ ഫെയ്സ് ബുക്ക് കുറിപ്പ് വെറുതെയാകില്ല. സിപിഎമ്മിൽ നിന്നും ഒരു പൊട്ടിത്തെറി തന്നെ ഇതിന്റെ പേരിൽ വരും-അബ്ദുള്ളക്കുട്ടി പറയുന്നു. പക്ഷെ സിപിഎം അബ്ദുള്ളക്കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് അവഗണിക്കുകയാണ്.

ഈ കാലത്ത് ഇതുപോലെ ആരോപണം ഉന്നയിച്ചാൽ ആരെങ്കിലും അത് വിശ്വാസത്തിൽ എടുക്കുമോ? ഇത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ്-ഉന്നത സിപിഎം നേതാവ് മറുനാടനോട് പറഞ്ഞു. ഇതേ അഭിപ്രായം തന്നെ പങ്കുവയ്ക്കുകയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വിജയരാജനും. രാജസ്ഥാനിൽ കോൺഗ്രസ് ജയിക്കുകയാണ് ചെയ്തത്. അബ്ദുള്ളക്കുട്ടി പറയുന്നതുപോലെ ആണെങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് പരാജയപ്പെടുമായിരുന്നു. രാജസ്ഥാൻ ഭരിക്കാൻ ഇപ്പോൾ കോൺഗ്രസ് ഒരുങ്ങുകയുമാണ്. അപ്പോൾ ഇത്തരം ആരോപണത്തിന് എന്തൊരു വാസ്തവമാണ് ഉള്ളത്-ജയരാജൻ ചോദിക്കുന്നു.

കോൺഗ്രസ് നേതാക്കളും പൊതുവെ വിമുഖതയാണ് അബ്ദുള്ളകുട്ടിയുടെ പ്രസ്താവനയോട് പുലർത്തുന്നത്. സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി രൂപ എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ അബ്ദുള്ളകുട്ടി ആരോപിച്ചത്. മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി വിജയം സുനിശ്ചിതമാക്കാൻ കോൺഗ്രസ്സ് വിരോധത്തിന്റെ പേരിൽ നടന്ന ഗൂഢാലോചന എന്നാണ് അബ്ദുള്ളക്കുട്ടി സിപിഎം-ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് പറയുന്നത്. രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർത്ഥികളെ നിർത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകൾ സിപിഎം ശിഥിലമാക്കി എന്നാണ് അബ്ദുള്ളകുട്ടിയുടെ ആരോപണം. ചില മണ്ഡലങ്ങളിലെ കണക്കും അബ്ദുള്ളക്കുട്ടി പുറത്ത് വിടുന്നു.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബിജെപിയിലെ ദർവേന്ദ്രകുമാർ കോൺഗ്രസ്സിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ പിടിച്ചത് 2659 വോട്ടുകളാണ്. സിപിഎമ്മിന് ലഭിച്ച വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി. ഈ പരാജയം എടുത്തുകാണിക്കുമ്പോൾ സിപിഎം പാർട്ടി കോൺഗ്രസ് നയവും അബ്ദുള്ളകുട്ടി ഉദാഹരിക്കുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ്സുമായി പോലും യോജിക്കണം. എന്നാൽ കോൺഗ്രസ് ജയം ഉറപ്പാക്കാൻ ഇവിടെ സിപിഎം ഒന്നും ചെയ്തതുമില്ല. സിപിഎം സ്ഥാനാർത്ഥി പിടിച്ച വോട്ടുകൾ കാരണം ബിജെപിക്ക് രാജസ്ഥാനിൽ ജയം ഉറപ്പായി. അബ്ദുള്ളകുട്ടി പറയുന്നു. പാർട്ടി നയം പ്രകാശ് കാരാട്ട്-പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറ വെച്ചു. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും-അബ്ദുള്ളകുട്ടി കുറിക്കുന്നു. പക്ഷെ ഞെട്ടിക്കുന്നത് എന്ന് പറഞ്ഞു അബ്ദുള്ളക്കുട്ടി പറയുന്നത് തൽക്കാലത്തെങ്കിലും സിപിഎമ്മിനെയും കോൺഗ്രസിനെയും ഞെട്ടിക്കാതെ കടന്നു പോവുകയാണ്. പക്ഷെ പ്രതീക്ഷ അബ്ദുള്ളക്കുട്ടി നിലനിർത്തുന്നുണ്ട്. സീതാറാം യെച്ചൂരി തന്നെ ഇത് പാർട്ടിയിൽ ഉന്നയിക്കും എന്നാണ് അബ്ദുള്ളകുട്ടിയുടെ പ്രതീക്ഷ. ഇതിനാണ് നിങ്ങൾ കാത്തിരിക്കണം എന്ന് അബ്ദുള്ളക്കുട്ടി ആവശ്യപ്പെടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP