Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജ്ഞാൻ ഭാരതി സംഘ്പരിവാർ സംഘടനയുടെ ശാസ്ത്രവിഭാഗമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യം; സംഘ്പരിവാർ സംഘടനയുടെ ഗുജറാത്തിലെ പരിപാടിയിൽ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിനു പിന്നിൽ സിപിഎം.-ബിജെപി. രഹസ്യബാന്ധവമെന്ന് രമേശ് ചെന്നിത്തല

വിജ്ഞാൻ ഭാരതി സംഘ്പരിവാർ സംഘടനയുടെ ശാസ്ത്രവിഭാഗമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യം; സംഘ്പരിവാർ സംഘടനയുടെ ഗുജറാത്തിലെ പരിപാടിയിൽ മന്ത്രി കെ.കെ. ശൈലജ പങ്കെടുത്തതിനു പിന്നിൽ സിപിഎം.-ബിജെപി. രഹസ്യബാന്ധവമെന്ന് രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ആർ.എസ്.എസ്സിന്റെ ദേശീയ തലത്തിലുള്ള ശാസ്ത്രവിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ഗുജറാത്തിൽ നടന്ന വേൾഡ് ആയുർവേദ കോൺഗ്രസ് പരിപാടിയിൽ മന്ത്രി ശൈലജ ടീച്ചർ പങ്കെടുത്തതിനുപിന്നിൽ സംഘ്പരിവാർ സിപിഎം. രഹസ്യബന്ധമാണ് വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വിജ്ഞാൻ ഭാരതി സംഘ്പരിവാർ സംഘടനയുടെ ശാസ്ത്രവിഭാഗമാണെന്ന് ഏതൊരു കൊച്ചുകുട്ടിക്കും അറിയാവുന്ന കാര്യമാണ്.

കേന്ദ്രഗവൺമെന്റ് സഹായത്തോടുകൂടെ നടത്തുന്ന ഈ പരിപാടിയിൽ മന്ത്രിയെ ക്ഷണിച്ചത് വിജ്ഞാൻ ഭാരതിയുടെ ട്രസ്റ്റ് സ്ഥാപനമായ നാഷണൽ ആയുർവേദ ഫൗണ്ടേഷൻ ട്രഷറർ ഡോ. സുനിൽകുമാറാണ്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥരുടെ യോഗം സ്വന്തം ചേംബറിൽ വിളിച്ചുകൂട്ടിയശേഷം സർക്കാർ ചെലവിൽ മന്ത്രിയും 16 പേർ അടങ്ങുന്ന ഉദ്യോഗസ്ഥരും ഗുജറാത്തിലെത്തിയത്. ഈ പരിപാടിയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നും മന്ത്രിമാരെ ക്ഷണിച്ചിരുന്നെങ്കിലും ഒരാൾപോലും പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമാണ്.

ബിജെപി.യോടും സംഘ്പരിവാറിനോടുമുള്ള മൃദുസമീപനത്തിന്റെ ഇരട്ടമുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2019 ഫെബ്രുവരിയിൽ കേരളത്തിൽ നടക്കുന്ന വേൾഡ് ആയുർവേദ കോൺഗ്രസിൽ പങ്കെടുക്കാനും വിജ്ഞാൻ ഭാരതിയുടെ ട്രസ്റ്റി സ്ഥാപനമായ നാഷണൽ ആയുർവേദ ഫൗണ്ടേഷനെയും ക്ഷണിച്ചതായിട്ടാണ് വിവരം. ഈ പരിപാടിക്ക് പ്രാതിനിധ്യം കുറവായതുകാരണം നാല് തവണ മാറ്റിവച്ച ശേഷമാണ് ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഇതിന് സംഘ്പരിവാർ ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെയും മറ്റു സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്താൻവേണ്ടി ആർ.എസ്.എസ്സിനെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് മന്ത്രി വിജ്ഞാൻ ഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റംപറയാനാകില്ല. സിപിഎമ്മിന്റെയും സർക്കാരിന്റെയും അറിവോടുകൂടിതന്നെയാണ് സംഘ്പരിവാർ പരിപാടിയിൽ മന്ത്രി പങ്കെടുത്തത്. പുറമേ ആർ.എസ്.എസ്. വിരോധം പ്രകടിപ്പിക്കുകയും മറുപക്ഷത്ത് സംഘ്പരിവാർ പരിപാടിയിൽ പങ്കെടുത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും ചെയ്യുന്ന സിപിഎം. സമീപനം തന്നെയാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP