Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാന വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി; നിരക്ക് വർധിപ്പിക്കേണ്ടിവരുന്നത് പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടി നഷ്ടമുണ്ടായതിനാൽ; അന്തിമ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റേതെന്നും മന്ത്രി

സംസ്ഥാന വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി; നിരക്ക് വർധിപ്പിക്കേണ്ടിവരുന്നത് പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടി നഷ്ടമുണ്ടായതിനാൽ; അന്തിമ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റേതെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.എം.മണി. തൊടുപുഴയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമാണുണ്ടായത്. അതിനാലാണ് നിരക്ക് വർധിപ്പിക്കേണ്ടി വരുന്നത്.

അതേസമയം വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ തീരുമാനം ഇടത് മുന്നണിയുടെ നയത്തിനെതിരാണ്. ഉപയോക്താക്കാളെ പരമാവധി ദ്രോഹിക്കാതെ വിടുകയെന്നതാണ് ഇടത് മുന്നണിയുടെ വൈദ്യുത നയം. എന്നാൽ പ്രളയത്തിൽ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി എംഎം മണി പറഞ്ഞത്. ഇപ്പോഴത്തെ ശുപാർശ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇളവും ചെറുകിടക്കാർക്ക് അധികഭാരവും നൽകുന്നതാണ്. ചെറുകിടക്കാർക്ക് 20 ശതമാനം വർധന നിർദ്ദേശിക്കുമ്പോൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കുറയുകയാണ്.

40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇത്തവണയും നിരക്ക് വർധനവിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 41 യൂണിറ്റ് മുതൽ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 രൂപയായി ഉയർത്താനാണ് ശുപാർശ. 51-100 യൂണിറ്റുകാർക്ക് നിലവിലുള്ള 3.40 രൂപ 4.20 രൂപയാകും. ഗാർഹിക ഉപയോക്താക്കളിൽ ഭൂരിപക്ഷവും ഈ വിഭാഗത്തിലാണ്. അതേസമയം 151 യൂണിറ്റ് മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് 6.10 രൂപയിൽ നിന്ന് 5.80 രൂപയായി കുറയ്ക്കാനാണ് നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP