Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കശ്മീരിൽ തണുപ്പ് റെക്കോഡിലേക്ക്; താപനില മൈനസ് 19.7 ഡിഗ്രി വരെ; പലയിടത്തും രേഖപ്പെടുത്തിയത് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും വലിയ തണുപ്പ്

കശ്മീരിൽ തണുപ്പ് റെക്കോഡിലേക്ക്; താപനില മൈനസ് 19.7 ഡിഗ്രി വരെ; പലയിടത്തും രേഖപ്പെടുത്തിയത് കഴിഞ്ഞ പത്ത് വർഷത്തെ ഏറ്റവും വലിയ തണുപ്പ്

ന്യൂസ് ഡെസ്‌ക്‌

ശ്രീനഗർ: കശ്മീരിൽ വെള്ളിയാഴ്ച പലയിടങ്ങളിലും രേഖപ്പെടുത്തിയത് സീസണിലെ റെക്കോർഡ് തണുപ്പാണ്. വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് മൈനസ് 4.2 ഡിഗ്രി സെൽഷ്യസ് താപനിലയാണെന്ന് കാലാവസ്ഥാ പഠനവിഭാഗം വ്യക്തമാക്കുന്നു. ശ്രീനഗറിന് പുറമേ ഗുൽമാർഗ്, കോകർനാഗ്, ഖാസിഗുണ്ഡ്, കുപ്വാര, ഗുൽമാർഗ്, ലേ, ദ്രാസ് എന്നിവിടങ്ങളിലും സീസണിലെ കുറഞ്ഞ താപനില രേഖപ്പെടുത്തി. ഗുൽമാർഗിൽ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താപനില മൈനസ് 11.5 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഗുൽമാർഗിലുണ്ടായ ഏറ്റവും തണുത്ത രാവാണിതെന്ന് കാലാവസ്ഥാ പഠന വിഭാഗം സാക്ഷ്യപ്പെടുത്തുന്നു.

കാർഗിൽ ജില്ലയിലെ ദ്രാസാണ് കശ്മീരിലെ ഏറ്റവും തണുപ്പേറിയ മേഖല. മൈനസ് 19.7 ഡിഗ്രി സെൽഷ്യസാണ് നിലവിൽ ഇവിടുത്തെ താപനില. തെക്കൻ കശ്മീരിലെ കോകർനാഗിൽ മൈനസ് 6.6 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മേഖലയിൽ അനുഭവപ്പെട്ട ഏറ്റവും വലിയ തണുപ്പാണിത്. വടക്കൻ കശ്മീരിലെ കുപ്വാരയിൽ മൈനസ് 4.5 ഡിഗ്രി സെൽഷ്യസും ലഡാക്കിലെ ലേ നഗരത്തിൽ മൈനസ് 13.9 ഡിഗ്രി സെൽഷ്യസ് താപനിലയും വെള്ളിയാഴ്ച രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP