Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉപേന്ദ്ര കുശ്വാഹയ്‌ക്കെതിരെ പാർട്ടിയിൽ പൊട്ടിത്തെറി; എൻഡിഎ വിട്ടതും കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചതും വ്യക്തിപരമായ നേട്ടങ്ങൾക്കെന്ന് ആരോപണം; പാർട്ടി എംഎൽഎമാർ എൻഡിഎയിൽ തുടരും

ഉപേന്ദ്ര കുശ്വാഹയ്‌ക്കെതിരെ പാർട്ടിയിൽ പൊട്ടിത്തെറി; എൻഡിഎ വിട്ടതും കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചതും വ്യക്തിപരമായ നേട്ടങ്ങൾക്കെന്ന് ആരോപണം; പാർട്ടി എംഎൽഎമാർ എൻഡിഎയിൽ തുടരും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുകയും എൻ.ഡി.എ മുന്നണിവിട്ട് പോയ രാഷ്ട്രീയ ലോക് സമതാ പാർട്ടി (ആർ.എൽ.എസ്‌പി) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയ്‌ക്കെതിരെ പാർട്ടിയിൽ തന്നെ കലാപം. ബിഹാറിലെ പാർട്ടിയുടെ മൂന്ന് നിയമസഭാ/കൗൺസിൽ അംഗങ്ങൾ എൻ.ഡി.എ മുന്നണിയിൽ തന്നെ തുടരുമെന്ന് വ്യക്തമാക്കി. കുശ്വാഹ വ്യക്തിപരമായ നേട്ടങ്ങൽക്കു വേണ്ടിയാണ് രാജിവച്ചതെന്നാണ് അവരുടെ ആരോപണം.

ആർ.എൽ.എസ്‌പി എംഎ‍ൽഎമാരായ സുധാൻഷു ശേഖറും ലാലൻ പസ്വാനും എം.എൽ.സിയായ സഞ്ജീവ് സിങ് ശ്യാമുമാണ് ഉപേന്ദ്ര കുശ്വാഹയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ആർ.എൽ.എസ്‌പിയുടെ അംഗങ്ങളുടെയും ഭാരവാഹികളുടേയും പിന്തുണ തങ്ങൾക്കാണെന്നും തങ്ങളാണ് യഥാർത്ഥ നേതൃത്വമെന്നും അവകാശപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും ഇവർ വ്യക്തമാക്കി. ഇതോടെ പാർട്ടി പിളരുമെന്ന കാര്യം ഉറപ്പായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2015 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലും എൻ.ഡി.എയുടെ ഭാഗമായി മത്സരിച്ച ആർ.എൽ.എസ്‌പിക്ക് ഉപേന്ദ്ര കുശ്വാഹ ഉൾപ്പടെ മൂന്ന് എംപിമാരും രണ്ട് എംഎ‍ൽഎമാരും ഒരു എം.എൽ.സിയുമുണ്ട്.

നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിലേക്ക് തിരിച്ചെത്തിയതോടെ കഴിഞ്ഞ തവണത്തേതിനേക്കാളും കുറഞ്ഞ സീറ്റുകൾ ആർഎൽഎസ്‌പിക്ക് നൽകിയതാണ് അവരെ ചൊടിപ്പിച്ചത്. ബിഹാറിൽ ലാലു പ്രസാദിന്റെ ആർജെഡിയുമായുമായും കോൺഗ്രസുമായും ഉപേന്ദ്ര കുശ്വാഹ സഖ്യത്തിലേർപ്പെടുമെന്നാണ് കരുതുന്നത്. ഇതിനിടെ ലോക് താന്ത്രിക് ജനതാ ദൾ നേതാവ് ശരത് യാദവുമായും ഉപേന്ദ്ര കുശ്വാഹ ചർച്ച നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP