Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നറിയിപ്പില്ലാതെ കെഎസ്ടിപി ഓട നിർമ്മാണത്തിനായി കുഴിയെടുത്തു; കിളിമാനൂർ മുതൽ വെഞ്ഞാറമൂട് വരെ വൻഗതാഗതക്കുരുക്ക്; എംസി റോഡിൽ കുടുങ്ങി യാത്രക്കാർ

മുന്നറിയിപ്പില്ലാതെ കെഎസ്ടിപി ഓട നിർമ്മാണത്തിനായി കുഴിയെടുത്തു; കിളിമാനൂർ മുതൽ വെഞ്ഞാറമൂട് വരെ വൻഗതാഗതക്കുരുക്ക്; എംസി റോഡിൽ കുടുങ്ങി യാത്രക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വെഞ്ഞാറമൂട് : ആയിക്കണക്കിന് വാഹനങ്ങൾ പോകുന്ന എംസി റോഡിൽ മുന്നറിയിപ്പില്ലാതെ ഓട നിർമ്മാണത്തിനായി കുഴി എടുത്തത് വാഹനയാത്രക്കാരെ വലച്ചു. എം സി റോഡിൽ കിളിമാനൂർ മുതൽ വെഞ്ഞാറമൂട് വരെ ഇതുമൂലം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. വാമനപുരം പാലത്തിന് സമീപം കെഎസ്ടിപി ഓട നിർമ്മാണത്തിനായി റോഡിൽ കുഴിയെടുത്താണ് ഗതാഗതകുരുക്കുണ്ടാക്കിയത്.

റൂട്ടിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നിർമ്മാണം നടത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വെഞ്ഞാറമൂട് മുതൽ കിളിമാനൂർ വരെ വാഹനങ്ങൾ നിരനിരയായി റോഡിൽ കുടുങ്ങി കിടന്നു. എം സി റോഡിലെ വാഹനങ്ങൾ ആറ്റിങ്ങൽ ദേശീയപാതയിലൂടെ കടത്തി വിട്ടത് മൂലം പൊതുവെ ഗതാഗത തടസം ഉണ്ടാകുന്ന അവിടെയും കുരുക്കേറി. തുടർന്ന് പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചതോടെയാണ് കുരുക്ക് അഴിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP