Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം നികത്തുക...പിന്നെ കാത്തിരിക്കുക...എല്ലാം സർക്കാർ ശരിയാക്കും; അനധികൃതമായി നിലം നികത്തിയവർക്കെല്ലാം കെട്ടിടം പണിയാൻ പ്രത്യേക ചട്ടങ്ങൾ ഉണ്ടാക്കി സർക്കാർ; 2008 ന് മുൻപ് നിയമം ലംഘിച്ച് നികത്തിയവരൊക്കെ ഇനി രാജാക്കന്മാർ

ആദ്യം നികത്തുക...പിന്നെ കാത്തിരിക്കുക...എല്ലാം സർക്കാർ ശരിയാക്കും; അനധികൃതമായി നിലം നികത്തിയവർക്കെല്ലാം കെട്ടിടം പണിയാൻ പ്രത്യേക ചട്ടങ്ങൾ ഉണ്ടാക്കി സർക്കാർ; 2008 ന് മുൻപ് നിയമം ലംഘിച്ച് നികത്തിയവരൊക്കെ ഇനി രാജാക്കന്മാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : നികത്തിയ നിലങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് ആശങ്കപ്പെട്ടിരുന്നവർക്ക് ഇനി സർക്കാർ ചട്ടങ്ങളെ പിന്തുടരാം. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ സർക്കാർ വിജ്ഞാപനം ചെയ്യാൻ ഒരുങ്ങുകയാണ്. അനധികൃതമായി ഒട്ടേറെ നിലം നികത്തി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് സർക്കാരിന് കണക്ക് ലഭിച്ചതിന് പിന്നാലെയാണ് പുത്തൻ ചട്ടങ്ങളുടെ പട്ടികയൊരുങ്ങുന്നത്. 2008ന് മുൻപ് നികത്തിയ നിലങ്ങളുമായി ബന്ധപ്പെട്ടാണ് ചട്ടം രൂപീകരിച്ചിരിക്കുന്നത്.

ഇത്തരത്തിൽ നികത്തിയ നിലങ്ങളിൽ 5 സെന്റിൽ 400 ചതുരശ്രയടി വീടോ മറ്റു കെട്ടിടങ്ങളോ, 10 സെന്റിൽ 1300 ചതുരശ്രയടി വരെ വിസ്തീർണത്തിൽ വീടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാത്രം അനുമതി വാങ്ങി നിർമ്മിക്കാൻ അനുവാദം നൽകി നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് സർക്കാർ ചട്ടങ്ങൾ രൂപീകരിച്ചു. ഇന്നലെ റവന്യു അഡിഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഒപ്പുവച്ച ചട്ടങ്ങൾ അടുത്തയാഴ്ച വിജ്ഞാപനം ചെയ്യും.

സർക്കാരിന്റെ ഡേറ്റാ ബാങ്കിൽ നിലമാണെന്ന് രേഖപ്പെടുത്താത്ത സ്ഥലമേ ഇത്തരത്തിൽ തരം മാറ്റി കെട്ടിടം നിർമ്മിക്കാൻ കഴിയൂ. 10 സെന്റ് വരെ സാധൂകരിക്കുന്നതിന് ഫീസില്ല. 10 സെന്റിൽ കൂടുതൽ വലുപ്പമുള്ള ഭൂമിയിൽ 1300 ചതുരശ്രയടി വരെ കെട്ടിടം നിർമ്മിക്കാൻ ഫീസ് വേണ്ടെങ്കിലും കെട്ടിടം പണിയുന്ന ഭാഗം പ്രത്യേകം വേർതിരിച്ച് ആർഡിഒയിൽ നിന്ന് അനുമതി വാങ്ങണം.

വില്ലേജ് ഓഫിസർ മുഖേന പരിശോധന പൂർത്തിയാക്കിയ ശേഷമേ ആർഡിഒ അനുമതി നൽകൂ. 10 സെന്റിൽ കൂടുതൽ ഭൂമി ക്രമപ്പെടുത്താൻ അപേക്ഷിക്കുന്നവർ ആകെ ഭൂമിയുടെ 10% ജലസംരക്ഷണത്തിനായി മാറ്റിവയ്ക്കണം. 2008ന് മുൻപ് നികത്തുകയും പിന്നീട് കെട്ടിടം നിർമ്മിക്കുകയും ചെയ്തവർക്കും ക്രമപ്പെടുത്തൽ അപേക്ഷ നൽകാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP