Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചപ്പാത്തിക്കടയിൽ കയറി സിപിഎം പ്രവർത്തകന്റെയും മകന്റെയും ഗുണ്ടായിസം; കടയിലെ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത് ഓർഡറിനൊപ്പം സൗജന്യമായി നൽകുന്ന ചപ്പാത്തി നൽകിയില്ലെന്ന് ആരോപിച്ച്; ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മലപ്പുറം സ്വദേശിക്ക് തലയ്ക്ക് പരുക്കേറ്റതിന് പിന്നാലെ മൂന്ന് തുന്നിക്കെട്ട്

ചപ്പാത്തിക്കടയിൽ കയറി സിപിഎം പ്രവർത്തകന്റെയും മകന്റെയും ഗുണ്ടായിസം; കടയിലെ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത് ഓർഡറിനൊപ്പം സൗജന്യമായി നൽകുന്ന ചപ്പാത്തി നൽകിയില്ലെന്ന് ആരോപിച്ച്; ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മലപ്പുറം സ്വദേശിക്ക് തലയ്ക്ക് പരുക്കേറ്റതിന് പിന്നാലെ മൂന്ന് തുന്നിക്കെട്ട്

മറുനാടൻ ഡെസ്‌ക്‌

ബാലരാമപുരം: ഹർത്താൽ ദിനത്തിൽ ചപ്പാത്തിക്കട ജീവനക്കാരന് നേരെ സിപിഎം പ്രവർത്തകന്റെ ഗുണ്ടായിസം. ബാലരാമപുരം വഴിമുക്കിലാണ് സംഭവമുണ്ടായത്. തങ്ങൾ നൽകിയ ഓർഡറിൽ സൗജന്യമായി ചപ്പാത്തി നൽകിയില്ലെന്ന് ആരോപിച്ചാണ് സിപിഎം പ്രവർത്തകനും മകനും കടയലെ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്‌. വഴിമുക്കിൽ പ്രവർത്തിക്കുന്ന ചപ്പാത്തിക്കടയിൽ വച്ച് 11ന് രാത്രി ഒൻപത് മണി കഴിഞ്ഞപ്പോഴാണ് പിതാവും മകനുമെത്തി വഴക്കുണ്ടാക്കിയത്.

ഇതേ ഭാഗത്ത് തന്നെ ഹോട്ടൽ നടത്തുന്ന റഊഫ്, മകൻ റാഷിദ് എന്നിവർക്കെതിരെയാണ് പരാതി. മലപ്പുറം സ്വദേശിയായ മുനീറിനെ മർദ്ദിച്ച് അവശനാക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്. മർദ്ദനമേറ്റ മുനീറിന് തലയ്ക്ക് മൂന്ന് തയ്യലുണ്ട്. അതേസമയം ജാമ്യം കിട്ടുന്ന വകുപ്പുകൾ ചേർത്താണ് ബാലരാമപുരം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. റഊഫ് സമീപത്ത് നടത്തുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് ഈ കടയിൽ നിന്നാണ് സ്ഥിരമായി ചപ്പാത്തി വാങ്ങിയിരുന്നത്. ഹർത്താൽ ദിവസമായ 11 ന് മറ്റ് കടകൾ തുറക്കാത്തതിനാൽ ചപ്പാത്തിക്ക് ഓർഡർ കൂടുതലായിരുന്നു.

അതിനാൽ അന്ന് റഊഫ് ഓർഡർ നൽകിയ 80 ചപ്പാത്തിയോടൊപ്പം മൂന്നെണ്ണം മാത്രമാണ് അധികം നൽകിയത്. അഞ്ചെണ്ണം കൂടുതൽ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീർ പറഞ്ഞു.മൂന്നു ദിവസം മുമ്പു മാത്രം ജോലിക്ക് കയറിയ മുനീർ കൂടുതൽ ചപ്പാത്തി സൗജന്യമായി നൽകണമെങ്കിൽ ഉടമസ്ഥൻ പറയണമെന്ന് അറിയിച്ചു. ഇതോടെ പൊതിഞ്ഞുവച്ച ചപ്പാത്തി എടുക്കാതെ മടങ്ങിയ റഊഫ് മകനുമായെത്തി മുനീറിനെ കടയ്ക്കുള്ളിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവം വിവാദമായതോടെ പരാതി ഒതുക്കിത്തീർക്കാൻ സിപിഎം നേതൃത്വം ഇടപെട്ടതായി ആരോപണം ഉയർന്നിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുനീർ വീട്ടുകാർ ഇനി ജോലിക്ക് നിൽക്കണ്ടെന്ന് അറിയിച്ചതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP