Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് കുരുന്നിനെ മർദ്ദിച്ച് നൃത്താധ്യാപികയുടെ ക്രൂരത; പിന്നാലെ പൊലീസ് സ്‌റ്റേഷനിൽ അമ്മയുടെ കുത്തിയിരുപ്പ് സമരം ; മകനെ ചൂരലിന് പൊതിരെ തല്ലിയ ശേഷം കവിളിലടിച്ച് കെട്ടിയിട്ടത് കണ്ണീരോടെ പറഞ്ഞ് അമ്മ സെൽവി; സംഭവം പുറത്തായതോടെ സ്ഥലം കാലിയാക്കി അദ്ധ്യാപിക

അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് പറഞ്ഞ് കുരുന്നിനെ മർദ്ദിച്ച് നൃത്താധ്യാപികയുടെ ക്രൂരത; പിന്നാലെ പൊലീസ് സ്‌റ്റേഷനിൽ അമ്മയുടെ കുത്തിയിരുപ്പ് സമരം ; മകനെ ചൂരലിന് പൊതിരെ തല്ലിയ ശേഷം കവിളിലടിച്ച് കെട്ടിയിട്ടത് കണ്ണീരോടെ പറഞ്ഞ് അമ്മ സെൽവി; സംഭവം പുറത്തായതോടെ സ്ഥലം കാലിയാക്കി അദ്ധ്യാപിക

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ : കുരുന്നിന് മേൽ മോഷണ കുറ്റം ചുമത്തി ക്രൂരമായി മർദ്ദിച്ച അദ്ധ്യാപികയ്‌ക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് പൊലീസ് സ്‌റ്റേഷന് മുൻപിൽ കുത്തിരിപ്പ് സമരം നടത്തി അമ്മ. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് നൃത്ത അദ്ധ്യാപികയായ ശാന്താ മേനോൻ ആറാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്. നൃത്ത അദ്ധ്യാപികയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ചാണ് കുമളി പൊലീസ് സ്‌റ്റേഷന് മുൻപിൽ അമ്മയുടെ കുത്തിയിരിപ്പ് സമരം. തന്റെ മകനെ ക്രൂരമായി മർദ്ദിച്ചതിൽ വേദനയോടെ അമ്മ സെൽവി പറയുന്നതിങ്ങനെ.

'ആറാം ക്ലാസിൽ പഠിക്കുന്ന മകളും നാലാം ക്ലാസിൽ പഠിക്കുന്ന മകനുമാണുള്ളത്. നേരത്തെ നൃത്ത അദ്ധ്യാപിക ശാന്താ മേനോന്റെ കുമളിയിലെ വീട്ടിൽ 20 ദിവസത്തോളം ജോലി ചെയ്തിരുന്നു. ചെന്നൈയിൽ ജോലി ശരിയാക്കിത്തന്നതും ഇവരാണ്. കുട്ടിയെ വീട്ടിൽ നിർത്താം. സ്‌കൂളിൽ വിടാം, ഡാൻസും പഠിപ്പിക്കാം എന്നു പറഞ്ഞു. 6 മാസമായി ശാന്താ മേനോന്റെ വീട്ടിലാണ് കുട്ടി നിന്നിരുന്നത്. ആദ്യമെല്ലാം കുട്ടിയുടെ വിവരങ്ങൾ കൃത്യമായി അറിയിച്ചിരുന്നു.

എന്നാൽ കുറച്ചു നാളായി ഒരു വിവരവും പറയാറില്ല. 500 രൂപ മോഷ്ടിച്ചെന്ന് പറഞ്ഞു ചൊവ്വ രാത്രിയാണു കുട്ടിയെ ചൂരൽ വടികൊണ്ടു പൊതിരെ തല്ലിയത്. രണ്ടു കാലും അടിച്ചുപൊട്ടിച്ചു. കരഞ്ഞപ്പോൾ വായിൽ തുണി തിരുകി. രണ്ടു കവിളത്തും അടിച്ചു. ഷാൾ കൊണ്ടു കൈകൾ കൂട്ടിക്കെട്ടിയാണ് അടിച്ചത്. പൈസ എടുത്തോ എന്നു പറയിപ്പിക്കാൻ കുഞ്ഞിനെ ഭിത്തിയിൽ ഇടിപ്പിച്ചു. കുഞ്ഞിന്റെ മുതുകിൽ ചതവുണ്ട്. ബാഗിൽ നിന്നു പൈസ മോഷ്ടിച്ചതായി ശാന്താ മേനോൻ സ്‌കൂൾ ടീച്ചറോടും പറഞ്ഞു.

പിറ്റേന്നു ടീച്ചർ ചോദിച്ചപ്പോൾ കുട്ടിയാണ് കാലിലെ പാട് കാണിച്ചത്. സംഭവം വീട്ടിൽ അറിഞ്ഞതോടെ ബുധനാഴ്ച വൈകിട്ട് അച്ഛനും അമ്മയും കുട്ടിയെ ടീച്ചറുടെ വീട്ടിൽ നിന്ന് വാടകവീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ചെന്നൈയിലായിരുന്ന ഞാൻ വ്യാഴാഴ്ച തന്നെ ചൈൽഡ് ലൈനിൽ അറിയിച്ചു. ഇവർ വീട്ടിലെത്തി കുട്ടിയുടെ ലൈൻ മൊഴിയെടുത്തു. കുട്ടിയെ കുമളി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്നു ഞാൻ തിരിച്ചെത്തി. തിങ്കളാഴ്ച കോട്ടയത്ത് ആശുപത്രിയിലേക്കു മാറ്റി.

സംഭവം പുറത്തറിഞ്ഞതോടെ ശാന്താ മേനോൻ വീടുവിട്ടു. അന്വേഷിക്കുന്നുണ്ട് എന്നു മാത്രമാണു പൊലീസ് പറയുന്നത്. വെള്ളിയാഴ്ച കുട്ടിയുമായി സ്റ്റേഷനിൽ സമരത്തിനെത്തി. അറസ്റ്റിന് ഒരു ദിവസംകൂടി തരണമെന്നു പൊലീസ് പറഞ്ഞതിൽ വിശ്വസിച്ചു തിരിച്ചുപോന്നു. അറസ്റ്റ് ഉണ്ടാവാതിരുന്നതോടെയാണ് ഇന്നലെ വീണ്ടുമെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP