Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നികുതി വെട്ടിപ്പിൽ കുരുങ്ങി പോപ്പ് ഗായിക ഷക്കീറ; 2012-14 കാലയളവിൽ വെട്ടിച്ചത് 117 കോടി രൂപയുടെ നികുതി ! ഇക്കാലയളവിൽ ഷക്കീറയും ഭർത്താവും ബാഴ്‌സിലോണയിലായിരുന്നു താമസമെന്നും പ്രോസിക്യൂട്ടറുടെ വാദം; 'ഫുട്‌ബോൾ ഗായിക'യെ കുരുക്കിയ തട്ടിപ്പ് കഥയിങ്ങനെ

നികുതി വെട്ടിപ്പിൽ കുരുങ്ങി പോപ്പ് ഗായിക ഷക്കീറ; 2012-14 കാലയളവിൽ വെട്ടിച്ചത് 117 കോടി രൂപയുടെ നികുതി ! ഇക്കാലയളവിൽ  ഷക്കീറയും ഭർത്താവും ബാഴ്‌സിലോണയിലായിരുന്നു താമസമെന്നും പ്രോസിക്യൂട്ടറുടെ വാദം; 'ഫുട്‌ബോൾ ഗായിക'യെ കുരുക്കിയ തട്ടിപ്പ് കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

മഡ്രിഡ്: കോടികളുടെ നികുതി വെട്ടിച്ച കേസിൽ നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ് പ്രശസ്ത പോപ്പ് ഗായിക ഷക്കീറ. കൊളംബിയൻ പോപ്പ് ഗായികയുടെ പേരിൽ സ്‌പെയിൽ കുറ്റം ചുമത്തിയ സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. 2012-14 കാലയളവിൽ 1.45 കോടി യൂറോയുടെ (ഏകദേശം 117 കോടി രൂപ) നികുതിവെട്ടിപ്പ് നടത്തിയെന്നതാണ് ഷക്കീറയുടെ പേരിൽ സ്പാനിഷ് പ്രോസിക്യൂട്ടർ ചുമത്തിയ കുറ്റം.

ഈവർഷങ്ങളിൽ സ്‌പെയിനിലാണ് ഷക്കീറ താമസിച്ചിരുന്നത്. വർഷത്തിൽ ആറു മാസത്തിൽ കൂടുതൽ രാജ്യത്ത് താമസിക്കുന്നവരെ സ്ഥിരതാമസക്കാരായി കണക്കാക്കി നികുതി പിരിക്കുന്നതാണ് സ്‌പെയിനിലെ നിയമം.2012-14 വർഷങ്ങളിൽ ഏറിയസമയവും ഷക്കീറയും ഭർത്താവും ഫുട്‌ബോൾ താരവുമായ ജെരാർഡ് പിക്കും ബാഴ്‌സലോണയിലായിരുന്നെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

എന്നാൽ, ഷക്കീറ കുറ്റം നിഷേധിച്ചു. പ്രോസിക്യൂട്ടർമാർ കുറ്റമാരോപിക്കുന്ന കാലയളവിൽ ഷക്കീറ സ്‌പെയിന് പുറത്തായിരുന്നെന്ന് അവരുമായി അടുത്തവൃത്തങ്ങൾ പറഞ്ഞു. ഷക്കീറ പാടിയ 2010-ലെ ലോകകപ്പ് ഫുട്‌ബോൾ ഔദ്യോഗിക ഗാനമായ 'വക്കാ വക്കാ' ലോകമെങ്ങും വമ്പൻ ഹിറ്റായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP