Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിനും മകനും പിന്നാലെ ഇന്ദുലേഖയും വിടവാങ്ങി; എ.സി റോഡിൽ കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ട കുടുംബാംഗങ്ങൾക്ക് കണ്ണീരോടെ വിട; അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരുന്ന ഇന്ദുലേഖ മരിച്ചത് ഇന്നലെ രാത്രിയോടെ

ഭർത്താവിനും മകനും പിന്നാലെ ഇന്ദുലേഖയും വിടവാങ്ങി; എ.സി റോഡിൽ കെഎസ്ആർടിസിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെട്ട കുടുംബാംഗങ്ങൾക്ക് കണ്ണീരോടെ വിട; അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരുന്ന ഇന്ദുലേഖ മരിച്ചത് ഇന്നലെ രാത്രിയോടെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: എ.സി. റോഡിൽ മനക്കൽച്ചിറ ഒന്നാം പാലത്തിൽ അപകടത്തിൽപെട്ട കുടുംബത്തിലെ ഭാര്യയും ഒടുവിൽ മരണത്തിന് കീഴടങ്ങി. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിയുകയായിരുന്നു ഇവർ. തിരുവല്ല കുറ്റൂർ തലയാർ കല്ലൂരേത്തുപടിഞ്ഞാറ് ഉമേഷ് കുമാറിന്റെ ഭാര്യ ഇന്ദുലേഖ(25)യാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഉമേഷ് കുമാർ(28), ഒരു വയസുള്ള മകൻ കാശിനാഥ് എന്നിവർ മരിച്ചിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ ഇന്ദുലേഖ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

തിങ്കളാഴ്ച ചങ്ങനാശേരിക്കു വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഒന്നാം പാലത്തിൽവച്ച് എതിരേ വന്ന ബൈക്കുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ മൂന്നുപേരും തെറിച്ചുവീഴുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP