Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

താരതമ്യേന സൗന്ദര്യവും പണവും കുറവായതുകൊണ്ടാവാം എന്റെ ചിത്രം ജനങ്ങൾ കാണാത്തത് ; വെറും അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചിത്രമായിരുന്നു ഉരുക്ക് സതീശൻ; പലരും തന്റെ ചിത്രങ്ങൾ കാണാറില്ലെന്നും കാണാത്ത സിനിമയെ കുറിച്ച് പലരും കണ്ണുപൊട്ടൻ ആനയെ വിലയിരുത്തും പോലെ വിലയിരുത്തുകയാണെന്നും സന്തോഷ് പണ്ഡിറ്റ്

താരതമ്യേന സൗന്ദര്യവും പണവും കുറവായതുകൊണ്ടാവാം എന്റെ ചിത്രം ജനങ്ങൾ കാണാത്തത് ; വെറും അഞ്ച് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ചിത്രമായിരുന്നു ഉരുക്ക് സതീശൻ; പലരും തന്റെ ചിത്രങ്ങൾ കാണാറില്ലെന്നും കാണാത്ത സിനിമയെ കുറിച്ച് പലരും കണ്ണുപൊട്ടൻ ആനയെ വിലയിരുത്തും പോലെ വിലയിരുത്തുകയാണെന്നും സന്തോഷ് പണ്ഡിറ്റ്

മറുനാടൻ ഡെസ്‌ക്‌

മോഹൻലാലിന്റെ ഒടിയൻ അടക്കമുള്ള ചിത്രങ്ങൾ തിയേറ്ററുകളെ കയ്യടക്കിയിരിക്കുന്ന വേളയിലാണ് തന്റെ ചിത്രങ്ങൾ ആളുകൾ അവഗണിക്കുകയാണ് എന്ന പരിഭവവുമായി നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. സുന്ദരനും കോടീശ്വരനുമല്ലാത്തതിനാൽ ഒരു വിഭാഗം മലയാളികൾ തന്റെ സിനിമ കാണുന്നില്ലെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാതി.

ഒടുവിൽ റിലീസായ ഉരുക്കു സതീശൻ ശരാശരി വിജയം മാത്രമാണ് നേടിയതെന്നും പണ്ഡിറ്റ് പറയുന്നു. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് സന്തോഷ് വിഷമം പങ്കുവയ്ച്ചത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

Dear facebook family,
ഞാൻ വെറും 5 ലക്ഷം ബഡ്ജറ്റില് ചെയ്തിരുന്ന സിനിമ ആയിരുന്നേ 'ഉരുക്ക് സതീശ9'..
കഴിഞ്ഞ ജൂണില് റിലീസായ്.
ആവറേജില് ഒതുങ്ങി..

വലിയ ബഡ്ജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന എനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, ഞാനൊരു കോടീശ്വര9 അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള് എന്‌ടെ സിനിമ കാണുന്നില്ല..യഥാ4ത്ഥത്തില് 100ലധികം പുതുമുഖങ്ങളെ അണിനിരത്തി 8 ഗാനങ്ങളും നിരവധി സംഘട്ടനങ്ങളും, ഇഷ്ടം മാതിരി പഞ്ച് ഡയലോഗുകളും, 108 സീനുകളും ഉള്ള സിനിമയായിരുന്നു..' 'ഉരുക്ക് സതീശ9'...

കേരളത്തോടൊപ്പം Banglore, Myosre, Rajasthan, Maharashtra എന്നിവിടങ്ങളില് വച്ചായിരുന്നു ഷൂട്ടിംങ്..ഭുരിഭാഗം ജോലിയും ഞാ9 ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും , അസൂയ കൊണ്ടും പല വിമ4ശകരും ഞാ9 ചെയ്തതെന്ത് എന്ന് കാണാറില്ല..എന്നാലോ കാണാത്ത സിനിമയെ കുറിച്ച് കണ്ണു പൊട്ട9 ആനയെ വിലയിരുത്തും പൊലെ അഭിപ്രായങ്ങളും പറയും..

എനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ല...എല്ലാം ഭാവിയില് ശരിയാകും എന്നും വിശ്വസിക്കുന്നു..

എന്കിലും കണ്ടവരെല്ലാം വളരെ ഹാപ്പിയായ് എന്നറിയുവാ9 കഴിഞ്ഞു...
സന്തോഷം..നല്ല ഫീഡും തന്നു..
ഗാനങ്ങളും നല്ല അഭിപ്രായം നേടി..
ചെറിയ ബഡ്ജറ്റില് നി4മ്മിക്കുന്നതിനാല് ഇന്നേവരെ എന്‌ടെ ഒരു സിനിമയും പരാജയപ്പെട്ടില്ല.. അഞ്ചിരട്ടിയോളമൊക്കെ കൂളായ് ലാഭവും കിട്ടുന്നു..

അതാണ് ഞാനെപ്പോഴും കൂളായ് ശാന്തിയോടും, സമാധാനത്തോടേയും ഇരിക്കുന്നെ..

എന്‌ടെ ഈ ശൈലിയും, രീതിയും ശരിയാണ് എന്ന് നിങ്ങള് കരുതുന്നുണ്ടോ...

 

 

Pl comment by Santhosh Pandit ( പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP