Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒൻപതുകാരിയെ കുടിലിൽ എത്തിച്ച് ബലാത്സംഗം ചെയ്ത് 28കാരൻ; രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത് ഡൽഹിയിലെ രോഹിണിയിൽ; വീട്ടിലിരുന്ന് കരയുകയായിരുന്ന കുഞ്ഞ് ആന്റിയോട് കാര്യം പറഞ്ഞപ്പോൾ ക്രൂര ബലാത്സംഗത്തിന്റെ കഥ പുറത്ത്; പ്രതി ഒളിവിലാണെന്നും പൊലീസ്

ഒൻപതുകാരിയെ കുടിലിൽ എത്തിച്ച് ബലാത്സംഗം ചെയ്ത് 28കാരൻ; രാജ്യത്തെ ഞെട്ടിച്ച പീഡനം നടന്നത് ഡൽഹിയിലെ രോഹിണിയിൽ; വീട്ടിലിരുന്ന് കരയുകയായിരുന്ന കുഞ്ഞ് ആന്റിയോട് കാര്യം പറഞ്ഞപ്പോൾ ക്രൂര ബലാത്സംഗത്തിന്റെ കഥ പുറത്ത്; പ്രതി ഒളിവിലാണെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കുരുന്നിന് നേരെ തലസ്ഥാനത്ത് ക്രൂര ബലാത്സംഗം. ഡൽഹിയിലെ രോഹിണിയിലുള്ള സമയപൂർ ബദിൽലാണ് ഒൻപതുകാരിയെ 28കാരൻ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ സമീപവാസി തന്റെ കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. വിവരം അറിഞ്ഞ് 12 മണിക്ക് പൊലീസ് സ്ഥലത്തെത്തി.

ശനിയാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതിയെത്തി സ്വന്തം കുടിലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കുട്ടിയെ ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും കരഞ്ഞ് ഇറങ്ങി വന്ന പെൺകുട്ടി വീട്ടിലെത്തിയ ശേഷം തന്റെ ആന്റിയോട് കാര്യം വിവരിക്കുകയായിരുന്നു.

കുട്ടിയുടെ അമ്മാവനാണ് സംഭവം പൊലീസിനെ അറിയിക്കുന്നത്. കുട്ടിയിടെ മാതാപിതാക്കൾ ജോലിക്കായി പുറത്ത് പോയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം പ്രതിയായ 28കാരൻ ഓടി രക്ഷപ്പെട്ടുവെന്നും അയാൾ ഒളിവാലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP