Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്നും കൂടി തോറ്റാൽ ഈ വർഷം തോൽക്കാൻ വേറെ മത്സരങ്ങളൊന്നുമില്ല....! തിങ്ങി നിറഞ്ഞ ഗ്യാലറിയെ വെറും ഒഴിഞ്ഞ കസേരകളിൽ ഒതുക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത് ആരാധകർക്ക് വേണ്ടി രണ്ടാം മത്സരം ജയിക്കാൻ; മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടില്ലെന്ന് ഡേവിഡ് ജെയിംസ്

ഇന്നും കൂടി തോറ്റാൽ ഈ വർഷം തോൽക്കാൻ വേറെ മത്സരങ്ങളൊന്നുമില്ല....! തിങ്ങി നിറഞ്ഞ ഗ്യാലറിയെ വെറും ഒഴിഞ്ഞ കസേരകളിൽ ഒതുക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത് ആരാധകർക്ക് വേണ്ടി രണ്ടാം മത്സരം ജയിക്കാൻ; മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടില്ലെന്ന് ഡേവിഡ് ജെയിംസ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ആരാധകർ ചോദിക്കുന്നു നിങ്ങൾ ഈ വർഷം ഇനിയൊരു കളി ജയിക്കുമോ.? ഓരോ മത്സരം കഴിയുംതോറും നിറം മങ്ങിയ പ്രകടം പുറത്തെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എങ്ങനെയും ജയിച്ചെ തീരു. ഒരു സമനില ആയാൽപ്പോലും ടീമിന് അത് വലിയ തിരിച്ചടിയാകുമെന്നുറപ്പ്. ഇടഞ്ഞ് നിൽക്കുന്ന ആരാധകരെ അനുനയിപ്പിക്കണമെങ്കിൽ ജയത്തിൽ കുറച്ചൊന്നും ചിന്താക്കാനാകില്ല. എല്ലാ മത്സരത്തിലും തിങ്ങി നിറഞ്ഞിരുന്ന കൊച്ചി സ്റ്റേഡിയത്തിൽ കഴിഞ്ഞ കളിയിൽ കാണാനായത് ഒഴിഞ്ഞ കുറെ കസേരകളായിരുന്നു. തോറ്റാൽ പോലും മികച്ച കളി കാഴ്ച വച്ചാൽ മാത്രമെ കേരളത്തിന്റെ സ്വന്തം ടീമിന് ഇനി രക്ഷയുള്ളു.

ഇന്ന് നടക്കുന്ന എവേ മത്സരത്തിൽ മുംബൈ സിറ്റിയാണ് എതിരാളികൾ . മുംബൈയിൽ രാത്രി 7.30ന് കളി തുടങ്ങും.കഴിഞ്ഞ 10 കളിയിൽ ഒരു ജയം പോലും സ്വന്തമാക്കാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾ ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. 11 കളിയിൽ 9 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് നിലവിൽ എട്ടാം സ്ഥാനത്താണ്. 21 പോയിന്റുമായി നിലവിൽ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റിയാണ് എതിരാളികളെന്നത് മഞ്ഞപ്പടയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

മുന്നേറ്റവും പ്രതിരോധവും മധ്യനിരയും ഒരു പോലെ അവസരത്തിനൊത്ത് ഉയരാത്തതാണ് ടീമിന് ഇനിയും ജയം അകലായാക്കുന്നത്. കൂടാതെ കോച്ചിന്റെ പരീക്ഷണങ്ങളും ടീമിന് ഇതുവരെ ഗുണം ചെയ്തിട്ടില്ല. സീസണിൽ ഒരു ജയം സ്വന്തമാക്കിയതാക്കെട്ടെ ആദ്യ മത്സരത്തിലും.

ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ കടക്കാൻ കഴിയുമെന്ന് പരിശീലകൻ ഡേവിഡ് ജെയിംസ് പറഞ്ഞു. മുംബൈക്കെതിരായ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടില്ലെന്നും ജെയിംസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP