Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർഭയ കേസിന്റെ ആറാം വാർഷികത്തിൽ ഡൽഹിയിൽ വീണ്ടും പീഡനം; ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച് 28കാരൻ; പീഡിപ്പിച്ചത് ഭാര്യയും മകളും വീട്ടിലെ മറ്റൊരു മുറിയിൽ ഉള്ളപ്പോൾ; പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ

നിർഭയ കേസിന്റെ ആറാം വാർഷികത്തിൽ ഡൽഹിയിൽ വീണ്ടും പീഡനം; ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച് 28കാരൻ; പീഡിപ്പിച്ചത് ഭാര്യയും മകളും വീട്ടിലെ മറ്റൊരു മുറിയിൽ ഉള്ളപ്പോൾ; പെൺകുട്ടിയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നിർഭയ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകളിലാണ് രാജ്യം. 2012ൽ ഓടുന്ന ബസിൽ നടന്ന പീഡനത്തിന്റെ ആറുവർഷം തികയുന്നദിവസം രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡനം. ഡൽഹി സമയ്പൂർ ബദ്‌ലിയിൽ ഒമ്പതുവയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ അയൽവാസിയായ 28-കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട.

കൂലിപ്പണിക്കാരായ മാതാപിതാക്കൾ ജോലിക്കുപോയ സമയത്താണ് അയൽവാസിയായ യുവാവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. വീടിന് പുറത്തുകളിക്കുകയായിരുന്ന പെൺകുട്ടിയോടൊപ്പം കളിക്കാൻ കൂടിയശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വീടിനകത്തുവച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം നടക്കുന്ന സമയം യുവാവിന്റെ ഭാര്യയും രണ്ടുവയസായ കുട്ടിയും വീടിന്റെ മുകൾനിലയിലുണ്ടായിരുന്നു. എന്നാൽ, അവരാരും പെൺകുട്ടി വീട്ടിലെത്തിയത് അറിഞ്ഞിരുന്നില്ല.

അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിൽ തിരിച്ചെത്തിയത്. മാതാപിതാക്കളും ബന്ധുക്കളും കാര്യങ്ങൾ തിരക്കിയപ്പോൾ കുട്ടി പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP