Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവോത്ഥാനത്തിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾ പങ്കില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; എന്നാൽ ഇരുസമുദായത്തിൽപ്പെട്ടവരും പങ്കാളികളായിരുന്നു; തന്നെ വിമർശിക്കുന്നവർക്കാണ് ഏറ്റവും വലിയ വർഗീയത; വനിതാ മതിലിൽ തുഷാറടക്കം എല്ലാവരും പങ്കെടുക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

നവോത്ഥാനത്തിൽ ക്രിസ്ത്യൻ മുസ്ലിം സംഘടനകൾ പങ്കില്ലായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ; എന്നാൽ ഇരുസമുദായത്തിൽപ്പെട്ടവരും  പങ്കാളികളായിരുന്നു; തന്നെ വിമർശിക്കുന്നവർക്കാണ് ഏറ്റവും വലിയ വർഗീയത; വനിതാ മതിലിൽ തുഷാറടക്കം എല്ലാവരും പങ്കെടുക്കുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: നവോത്ഥാന കാലഘട്ടത്തിൽ ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾ ഉണ്ടായിരുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ ഇരുസമുദായത്തിൽപ്പെട്ടവരും നവോത്ഥാനത്തിൽ പങ്കാളികളായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വനിതാ മതിൽ വർഗീയ മതിലാണെന്ന പ്രതിപക്ഷ ആരോപണം തെറ്റാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ എസ്എൻഡിപി ഒറ്റക്കെട്ടാണ്. തുഷാർ വെള്ളാപ്പള്ളിയടക്കം എല്ലാവരും ഇതിനോട് സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മതിലുമായി ബന്ധപ്പെട്ട് തന്നെ വിമർശിക്കുന്നവർക്കാണ് ഏറ്റവും വലിയ വർഗീയതയുള്ളത്. ചെന്നിത്തലയ്ക്കും മുനീറിനും വർഗീയതയെ കുറിച്ച് പറയാൻ യോഗ്യതയില്ല. മുനീറിന്റെ പാർട്ടിയാണ് ഏറ്റവും വലിയ വർഗീയ പാർട്ടിയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

തുഷാർ വെള്ളാപ്പള്ളിയടക്കം എല്ലാവരും വനിതാ മതിലിനോട് സഹകരിക്കും. സംഘടനാ തീരുമാനം ലംഘിച്ചാൽ ആരായാലും എസ്എൻഡിപിക്ക് പുറത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു.വനിതാ മതിലുമായി സഹകരിക്കാത്തവർക്കെതിരെ സംഘടന നടപടിയെടുക്കുമെന്ന് നേരത്തെ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഏകമനസ്സോടുകൂടി വനിതാ മതിൽ വിജയിപ്പിക്കാൻ പ്രവർത്തനം നടത്തുമെന്നും ഇതിനെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവർ നവോത്ഥാനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP