Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽ സിനിമാ-സീരിയൽ താരം മയക്കു മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് പ്രമുഖ സീരിയൽ താരം അശ്വതി ബാബു; നടിയുടെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തത് എം.ഡി.എം.എ: നടിയുടെ ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കൊച്ചിയിൽ സിനിമാ-സീരിയൽ താരം മയക്കു മരുന്നുമായി പിടിയിൽ; അറസ്റ്റിലായത് പ്രമുഖ സീരിയൽ താരം അശ്വതി ബാബു; നടിയുടെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് കണ്ടെടുത്തത് എം.ഡി.എം.എ: നടിയുടെ ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ സിനിമാ-സീരിയൽ നടി ലഹരിമരുന്നുമായി പിടിയിൽ. പ്രമുഖ സീരിയൽ നടി അശ്വതി ബാബുവാണ് പിടിയിലായത്. നടിയുടെ ഫ്‌ളാറ്റിൽ നിന്നും പൊലീസ് എംഡിഎംഎ (മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ) പിടിച്ചെടുത്തു. തൃക്കാക്കര പൊലീസാണ്് അശ്വതിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ഡ്രൈവർ ബിനോയിയും പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം സ്വദേശിയാണ് അശ്വതി. ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്ന് ലക്ഷങ്ങൾ വിലവരുന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ. കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. നഗരത്തിലെ പാഴ്സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.

പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. കൊച്ചിയെ തന്നെ പിടിച്ചു കുലുക്കിയ വൻ ലഹരി മരുന്ന് വേട്ടയായിരുന്നു അത്.ഈ സംഭവത്തിന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയിൽ അതേ മയക്കുമാരുന്നുമായി സീരിയൽ നടി അറസ്റ്റിലായിരിക്കുന്നത്. ഇവർ മയക്കു മരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP