Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടുമാസം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കണ്ണൂരിൽ നിന്നും കണ്ടെത്തി; തളിപ്പറമ്പിൽ നിന്നും യുവതിയേയും കാമുകനെയും കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

രണ്ടുമാസം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കണ്ണൂരിൽ നിന്നും കണ്ടെത്തി; തളിപ്പറമ്പിൽ നിന്നും യുവതിയേയും കാമുകനെയും കണ്ടെത്തിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ

തിരുവനന്തപുരം: ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ കണ്ണൂർ തളിപ്പറമ്പിൽ നിന്നും കണ്ടെത്തി. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരമന പൊലീസ് അദ്ധ്യാപികയേയും കാമുകനെയും തളിപ്പറമ്പിൽ നിന്നും കണ്ടെത്തിയത്. രണ്ട് മാസം മുമ്പാണ് ഭർത്താവിനെ ഉപേക്ഷിച്ച് അദ്ധ്യാപികയായ യുവതി കാമുകനൊപ്പം പോയത്. എന്നാൽ ഇവരെ കണ്ണൂർ തളിപ്പറമ്പിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ തിരോധാനത്തിനിടെ ഇവരുടെ ഭർത്താവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് കാൽപാദം നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു. ഭർത്താവ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കാമുകനൊപ്പം ഇവരെ കണ്ടെത്തിയത്. സ്‌കൂളിൽ പോകാനായി വീട്ടിൽ നിന്നും പുറപ്പെട്ട യുവതി വൈകിട്ട് തിരികെ വന്നില്ല. തുടർന്നാണ് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവരെ ഒളിച്ചോടാൻ സഹായിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തുകയും അയാളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലാണെന്ന് മനസിലാക്കുകയുമായിരുന്നു.

മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തളിപ്പറമ്പിലുണ്ടെന്ന് കണ്ടെത്തിയത്. ഇവർ അവിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഇരുവരെയും കണ്ടെത്തി തിരുവനന്തപുരത്തെത്തിച്ച ശേഷം യുവതിയെ കോടതിയിൽ ഹാജരാക്കി വീട്ടുകാരോടൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP