Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

കൊച്ചിയിൽ മയക്കു മരുന്നു കേസിൽ അറസ്റ്റിലായത് മമ്മൂട്ടി ചിത്രത്തിലും നിരവധി സീരിയലുകളിലും വേഷമിട്ട നടി; അശ്വതിയെ പൊലീസ് പിടികൂടുന്നത് മൂന്നര ഗ്രാം എംഡിഎംഎയുമായി കസ്റ്റമറെ കാത്തു നിൽക്കവെ സ്വന്തം ഫ്‌ളാറ്റിന് താഴത്തു നിന്നും; കൊച്ചി പാലച്ചുവട്ടിലെ ലീഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ നടിയെ തേടി പൊലീസ് എത്തുന്നത് മയക്കു മരുന്നു കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന്

കൊച്ചിയിൽ മയക്കു മരുന്നു കേസിൽ അറസ്റ്റിലായത് മമ്മൂട്ടി  ചിത്രത്തിലും നിരവധി സീരിയലുകളിലും വേഷമിട്ട നടി; അശ്വതിയെ പൊലീസ് പിടികൂടുന്നത് മൂന്നര ഗ്രാം എംഡിഎംഎയുമായി കസ്റ്റമറെ കാത്തു നിൽക്കവെ സ്വന്തം ഫ്‌ളാറ്റിന് താഴത്തു നിന്നും; കൊച്ചി പാലച്ചുവട്ടിലെ ലീഡി ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ നടിയെ തേടി പൊലീസ് എത്തുന്നത് മയക്കു മരുന്നു കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചിയിൽ മയക്കു മരുന്നു കേസിൽ അറസ്റ്റിലായത് മമ്മൂട്ടിയുടെ സിനിമകളിൽ അടക്കം ചില സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ട നടി അശ്വതി ബാബു. 22കാരിയായ നടി തന്റെ സീരിയൽ പശ്ചാത്തലം വെച്ച് കൊച്ചിയിൽ മയക്കു മരുന്ന് കച്ചവടം പൊടിപൊടിക്കുകയായിരുന്നു. കൊച്ചിയിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടിയും ഡ്രൈവറും ചേർന്ന് മയക്കു മരുന്ന് കച്ചവടം നടത്തുന്നതായി വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ തേടി പാലച്ചുവട്ടിലെ ഗോൾഡൻ ഗേറ്റ് ഫ്‌ളാറ്റിൽ എത്തുന്നത്. കൊച്ചിയിലെ മയക്കു മരുന്നു വിതരണ ശൃംഖലയിലെ കണ്ണിയായ അശ്വതി പൊലീസ് എത്തുമ്പോഴും തന്റെ ഒരു കസ്റ്റമറെ കാത്തു നിൽക്കുകയായിരുന്നു.

നടിയുടെ ഫ്‌ളാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തുന്നതായി നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകൾ ലഭിച്ചതോടെയാണ് നടിയെ അറസ്റ്റ് ചെയ്യാനായി പൊലീസ് ഇവരുടെ ഫ്‌ളാറ്റിലേക്ക് എത്തിയത്. അശ്വതിക്ക് പുറമേ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനോയ് ഏബ്രഹാമാണു മയക്കുമരുന്ന് ബാംഗ്ലൂരിൽനിന്ന് എത്തിച്ചിരുന്നത്.

തെളിവുകളോടെയാണ് അശ്വതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റമറായ ഒരാൾക്ക് നൽകാനായി മൂന്നര ഗ്രാം എംഡിഎംഎയുമായി ഫ്‌ളാറ്റിനു താഴെ കാത്തു നിൽക്കുകയായിരുന്നു പൊലീസ് എത്തുമ്പോൾ അശ്വതി. ഇവർ നാളുകളായി മയക്കു മരുന്നിന് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. എം.ഡി.എം.എ വിൽപ്പനയ്ക്കായി കയ്യിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് വ്യക്തമായ അറിവു കിട്ടിയതിനെ തുടർന്നായിരുന്നു നടിയെ തേടി പൊലീസ് എത്തിയത്. എന്നാൽ ഇവരുടെ ഫ്‌ളാറ്റിൽ തിരച്ചിൽ നത്തി എങ്കിലും മയക്കു മരുന്ന് കണ്ടെത്താനായില്ല.

കൈയിൽ തേച്ചിട്ട് മൂക്കിപ്പൊടി വലിക്കുന്നതു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് എംഡിഎംഎ. കുറഞ്ഞ അളവിൽ പോലും കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്നവയാണ് ഇവ. റീട്ടെയിൽ ആൾക്കാർക്ക് 5000ത്തിനും വിൽപ്പനയ്ക്കായി വാങ്ങുന്നവർക്ക 3000ത്തിനുമാണ് അശ്വതി മയക്കു മരുന്ന് വിറ്റിരുന്നത്. അശ്വതി വഴി ഈ മയക്കു മരുന്ന് ഹൈ ക്ലാസ് ലെവലിൽ സ്ഥിരമായി ഉപയോഗിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. സിനിമാ സരിയൽ രംഗത്തെ മറ്റാരെങ്കിലും ഇതിൽ കണ്ണിയാണോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

മമ്മൂട്ടിയുടെ സിനിമയിൽ അടക്കം ഇവർ ചില സിനിമകളിലും വേഷമിട്ടിട്ടുള്‌ലതായാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിനിയാണ് അശ്വതി. കോട്ടയം മണിമലക്കാരനാണ് അറസ്റ്റിലായ ഡ്രൈവർ ബിനോയ്. തൃക്കാക്കര പൊലീസാണ്് അശ്വതിയെ അറസ്റ്റ് ചെയ്തത്. നടിയുടെ ഡ്രൈവർ ബിനോയിയും പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. ബെംഗളൂരുവിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

ലോക വ്യാപകമായി നിരോധിക്കപ്പെട്ട ലഹരിമരുന്നാണ് മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ എന്ന എം.ഡി.എം.എ. കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളത്ത് വൻ മയക്കുമരുന്ന് വേട്ട നടന്നിരുന്നു. 200 കോടിയുടെ ലഹരി മരുന്ന് എക്‌സൈസാണ് പിടികൂടിയത്. 32 കിലോയുടെ എംഡിഎംഎ(മെത്തലിൻ ഡയോക്‌സി മെത്തഫിറ്റമിൻ) എന്ന ലഹരി മരുന്നാണ് അന്ന് പിടിച്ചെടുത്തത്. നഗരത്തിലെ പാഴ്സൽ സർവീസ് വഴി എട്ട് വലിയ പെട്ടികളിലാണ് എംഡിഎംഎ കടത്താൻ ശ്രമിച്ചത്.

പരിശോധനയിൽ കണ്ടെത്താതിരിക്കുന്നതിനു കറുത്ത ഫിലിമുകൾ കൊണ്ടു പൊതിഞ്ഞതിനു ശേഷം തുണികൾക്കിടയിൽ ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്. കൊച്ചിയെ തന്നെ പിടിച്ചു കുലുക്കിയ വൻ ലഹരി മരുന്ന് വേട്ടയായിരുന്നു അത്.ഈ സംഭവത്തിന് രണ്ട് മാസം പിന്നിടുമ്പോഴാണ് കൊച്ചിയിൽ അതേ മയക്കുമാരുന്നുമായി സീരിയൽ നടി അറസ്റ്റിലായിരിക്കുന്നത്. ഇവർ മയക്കു മരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നതിൽ നിന്നും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP