Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിൽ സംഘർഷമൊഴിയുന്നുവെന്ന് തിരിച്ചറിഞ്ഞ് സർക്കാരും; നാല് ദിവസം വീതം നീട്ടിയിരുന്ന നിരോധനാജ്ഞ രണ്ട് ദിവസമായി കുറച്ചു; ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ ചൊവ്വാഴ്ച വരെ; സമാധാനം തിരികെയെത്തിയതോടെ ഭക്തജനത്തിരക്കിലും വർധന; ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞത് പൊലീസിന് തിരിച്ചടിയാകും; അയ്യപ്പ കർമ്മസമിതി പോലും എതിർക്കാതിരുന്നിട്ടും പൊലീസ് തടഞ്ഞത് സുപ്രീം കോടതി വിധിയുടെ ലംഘനം തന്നെ; ഇതെന്ത് നവോത്ഥാനമെന്ന് സോഷ്യൽ മീഡിയ

ശബരിമലയിൽ സംഘർഷമൊഴിയുന്നുവെന്ന് തിരിച്ചറിഞ്ഞ് സർക്കാരും; നാല് ദിവസം വീതം നീട്ടിയിരുന്ന നിരോധനാജ്ഞ രണ്ട് ദിവസമായി കുറച്ചു; ശബരിമലയിലും പരിസര പ്രദേശത്തും നിരോധനാജ്ഞ ചൊവ്വാഴ്ച വരെ; സമാധാനം തിരികെയെത്തിയതോടെ ഭക്തജനത്തിരക്കിലും വർധന; ട്രാൻസ്‌ജെൻഡേഴ്‌സിനെ തടഞ്ഞത് പൊലീസിന് തിരിച്ചടിയാകും; അയ്യപ്പ കർമ്മസമിതി പോലും എതിർക്കാതിരുന്നിട്ടും പൊലീസ് തടഞ്ഞത് സുപ്രീം കോടതി വിധിയുടെ ലംഘനം തന്നെ; ഇതെന്ത് നവോത്ഥാനമെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിലും പരിസരത്തും നിലനിൽക്കുന്ന നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് കൂടി നീട്ടി. ചൊവ്വാഴ്ച അർധ രാത്രി വരെ നീട്ടിക്കൊണ്ടാണ് പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.സാധാരണ നാലു ദിവസം വീതം നീട്ടിക്കൊണ്ടാണ് ഉത്തരിവിട്ടിരുന്നതെങ്കിൽ ഇത്തവണ രണ്ടു ദിവസത്തേക്ക് മാത്രമാണ് നീട്ടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായ സംഘർഷമൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

ശബരിമലയിൽ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബിജെപിയും സമരം നടത്തിവരുന്നുണ്ട്. എന്നാൽ, സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അവരുമായി ഒരു ചർച്ചക്കും തയ്യാറായിട്ടില്ല.അതേസമയം നിരോധനാജ്ഞയുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്. സീസണിലെ റെക്കോർഡ് തിരക്കാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നത്. മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വർധനയുണ്ടായിട്ടുണ്ട്.

അതേസമയം ട്രാൻസ്‌ജെൻഡേഴ്‌സുമായി ബന്ധപ്പെട്ട വിവാദം പൊലീസിന് തലവേദനയാകും.ശബരിമലയിലെ യുവതി പ്രവേശനത്തെ മാത്രമേ ഹിന്ദു സംഘടനകൾ ആചാര ലംഘനമായി കാണുന്നുള്ളൂവെന്ന് ശബരിമല കർമ്മ സമിതി നേതാവ് കെപി ശശികല അറിയിച്ചു. ട്രാൻസ് ജെൻഡേഴ്സിന് ദർശനം അനുവദനീയമാണെന്നും ശശികല മറുനാടനോട് പറഞ്ഞു. പോകാൻ അനുമതിയുണ്ടായിട്ടും ട്രാൻസ്‌ജെൻഡേഴ്‌സിനെ കയറ്റി വിടാത്തത് സർക്കാരിന് നേരെയും ചോദ്യമുയരുന്നതിന് സാഹചര്യമൊരുക്കും. ട്രാൻസ്‌ജെൻഡേഴ്‌സ് സൗഹൃദ സംസ്ഥാനം എന്ന് പറയുമ്പോഴും ഒരു ആരാധനാലയത്തിൽ പോകാൻ കഴിയാത്ത സ്ഥിതിക്ക് കാരണം പൊലീസിന്റെ നട്ടെല്ലില്ലാത്ത നിലപാടാണെന്നും ആരോപണം ഉയർന്നുകഴിഞ്ഞു.

ട്രാൻസ്ജെൻഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച് നിയമപരമായ വ്യക്തത തേടുമെന്ന് കോട്ടയം എസ്‌പി. ശബരിമല വിഷയം പരിശോധിക്കാൻ ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും എസ്‌പി ഹരി ശങ്കർ അറിയിച്ചു. എന്നാൽ ഈ വാദം വിചിത്രമാണെന്നാണ് ഉയരുന്നത്. എല്ലാവർക്കും തുല്യനീതിയെന്നതാണ് സുപ്രീംകോടതി വിധിയുടെ അന്തസത്ത. അതുകൊണ്ട് തന്നെ ട്രാൻസ് ജെൻഡേഴ്സിനെ തടയാൻ പൊലീസിന് കഴിയില്ല. ഇക്കാര്യത്തിൽ നിയമോപദേശത്തിന്റേയും ആവശ്യമില്ല. ശബരിമലയിലെ പ്രശ്നങ്ങളെല്ലാം ഹൈക്കോടതിയുടെ മേൽനോട്ട സമിതിയുടെ തലയിൽ വയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ. നവോത്ഥാന വനിതാ മതിലിന്റെ ശിൽപ്പികളാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നതെന്ന വിചിത്രമായ അവസ്ഥയുണ്ടെന്നും ട്രാൻസ് ജെൻഡേഴ്സിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴ് പേരടങ്ങുന്ന സംഘം ശബരിമല ദർശനത്തിന് സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊലീസിന് കത്ത് നൽകിയിരുന്നു. എന്നാൽ ദർശനത്തിന് പുറപ്പെട്ടത് നാലുപേർ മാത്രമായിരുന്നു. പൊലീസ് സംരക്ഷണം നൽകാത്തതിനെ തുടർന്ന് ദർശനം നടത്താനാകാതെ സംഘം മടങ്ങുകയായിരുന്നു. നാലംഗസംഘത്തെ പൊലീസ് സംരക്ഷണയിലാണ് കോട്ടയത്തേക്ക് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടർന്നാണ് നടപടി. മുമ്പും ശബരിമലയിൽ ട്രാൻസ് ജെൻഡേഴ്സ് ദർശനം നടത്തിയിട്ടുണ്ട്. അന്നൊന്നും ആരും ആചാര ലംഘനം ആരോപിച്ചിട്ടില്ല. ഇതാണ് ഇത്തവണ പൊലീസിനെ വെട്ടിലാക്കുന്നത്.

ഇതേ തുടർന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാൻസ്ജെൻഡേഴ്സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാൽ, വേഷം മാറ്റാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ യുവതി പ്രവേശനത്തിൽ പൊലീസിന്റെ താൽപ്പര്യക്കുറവ് വ്യക്തമായെന്ന വിലയിരുത്തൽ സജീവമാവുകയാണ്. പുലർച്ചെ 1.50 നാണ് ഇവർ കൊച്ചിയിൽ നിന്ന് ട്രാൻസ് ജെൻഡേഴ്സ് യാത്ര തിരിച്ചത്. തുടർന്ന് എരുമേലി വഴി ഇവർ പമ്പയിലേക്ക് തിരിക്കാൻ ശ്രമിച്ച ഇവരെ എരുമേലി പൊലീസ് തടഞ്ഞു. തുടർന്ന് ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP