Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദി പെരുമാറുന്നത് രാജാവിനെപ്പോലെ; അഞ്ച് വർഷം കൂടി ഭരണം ലഭിച്ചാൽ മോദി രാജ്യത്തെ 50 വർഷം പിന്നോട്ട് കൊണ്ട് പോകും; ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകണമെന്ന് ഡിഎംകെ; മോദിയെ തുരത്താൻ രാഹുലിന് കഴിയുമെന്ന് എംകെ സ്റ്റാലിൻ

മോദി പെരുമാറുന്നത് രാജാവിനെപ്പോലെ; അഞ്ച് വർഷം കൂടി ഭരണം ലഭിച്ചാൽ മോദി രാജ്യത്തെ 50 വർഷം പിന്നോട്ട് കൊണ്ട് പോകും; ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആകണമെന്ന് ഡിഎംകെ; മോദിയെ തുരത്താൻ രാഹുലിന് കഴിയുമെന്ന് എംകെ സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. മോദി സർക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് രാഹുലിനുണ്ട്. അദ്ദേഹത്തിന്റെ കൈകളെ ശക്തിപ്പെടുത്തിക്കൊണ്ട് രാജ്യത്തെ രക്ഷിക്കാനാണ് മതേതര കക്ഷികൾ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, നടൻ രജ്‌നികാന്ത്, ശത്രുഘ്‌നൻ സിൻഹ തുടങ്ങിയ പ്രമുഖർ സംബന്ധിച്ച വേദിയിലായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽലാണ് പ്രമുഖ നേതാക്കൾ അണിനിരന്നത്. സോണിയ ഗാന്ധിയാണ് പ്രതിമ അനാച്ഛദനം ചെയ്തത്. രാഹുൽ ഗാന്ധിയും ചടങ്ങിൽ സംബന്ധിച്ചു.

അഞ്ച് വർഷത്തെ മോദി ഭരണം രാജ്യത്തെ 15 വർഷം പിന്നിലേക്ക് കൊണ്ടുപോയി. വീണ്ടും അദ്ദേഹത്തിന് ഒരവസരം കൂടി നൽകിയാൽ 50 വർഷം പിന്നിലേക്ക് കൊണ്ടുപോകും. ഒരു രാജാവിനെപ്പോലെയാണ് മോദി പെരുമാറുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ഇന്ത്യയുടെ ആദർശങ്ങളെ നശിപ്പിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. സുപ്രീംകോടതി, റിസർവ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ സ്ഥാപനങ്ങളെ തകർത്തുകൊണ്ടിരിക്കുന്നു. അത് പരാജയപ്പെടുത്താൻ ഒരുമിച്ച് നിൽക്കേണ്ടതുണ്ടെന്നും ചടങ്ങിൽ രാഹുൽഗാന്ധി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP