Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ സ്ഥാപനമാക്കും; സഹകരണ നിയമ ഭേദഗതിക്കു നീക്കം; അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കാൻ ആലോചന

പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ സ്ഥാപനമാക്കും; സഹകരണ നിയമ ഭേദഗതിക്കു നീക്കം; അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ പാസാക്കാൻ ആലോചന

മറുനാടൻ മലയാളി ബ്യൂറോ

പരിയാരം: സർക്കാർ ഏറ്റെടുത്തിട്ടും സഹകരണ മേഖലയിൽ തുടരുന്ന പരിയാരം മെഡിക്കൽ കോളജ് പൂർണമായും സർക്കാർ സ്ഥാപനമാക്കാൻ സഹകരണനിയമ ഭേദഗതിക്കു നീക്കം. മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ ഉപയോഗിച്ച ഓർഡിനൻസ് നിയമമാക്കാൻ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നീക്കമുണ്ടായെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ മാറ്റിവച്ചിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിലെങ്കിലും സഹകരണ നിയമത്തിൽ മാറ്റം വരുത്തി ഏറ്റെടുക്കൽ ഓർഡിനൻസ് ബില്ലാക്കാൻ നടപടി വേണമെന്നു ബന്ധപ്പെട്ട വകുപ്പു മേധാവികളോടു സർക്കാർ ആവശ്യപ്പെട്ടു. ഈ മാസം 30നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രി സഹകരണ സംഘം അംഗങ്ങളുടെ വാർഷിക ജനറൽബോഡിയും വിളിച്ചിട്ടുണ്ട്.

സർക്കാർ ഏറ്റെടുത്തു പ്രഖ്യാപനം നടത്തി 8 മാസം കഴിഞ്ഞിട്ടും സഹകരണ മേഖലയിൽ തന്നെ തുടരുന്നതിനാൽ സാധാരണക്കാർക്കു സർക്കാർ സേവനം ലഭ്യമാകാത്ത സ്ഥിതിയാണു നിലവിൽ. നിലവിലുണ്ടായിരുന്ന ഭരണസമിതിയെ പിരിച്ചുവിട്ട്, കലക്ടർ ചെയർമാനായ മൂന്നംഗ സമിതിക്കാണു ഭരണം നൽകിയത്. സഹകരണസംഘം ഭരണസമിതിയെ പിരിച്ചുവിടാനുള്ള ഓർഡിനൻസിൽ സംഘം പിരിച്ചുവിടാൻ നിർദേശമില്ലാത്തതിനാൽ നിലവിൽ സ്ഥാപനം സംഘത്തിനു കീഴിൽ തന്നെയാണെന്നാണു നിയമവിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP