Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു തരത്തിലും കൊട്ടാരത്തിലെ രീതികളുമായി ഒത്തു പോകാൻ കഴിയുന്നില്ല; മേഗന്റെ രീതികളോട് പൂർണമായി വിയോജിച്ച് ജീവനക്കാർ പോലും; ഹാരിയെ ഒന്നിനും വിടാതെ നിയന്ത്രിക്കുന്നതായും ആരോപണം; മേഗനെ നന്നാക്കിയെടുക്കാൻ രാജ്ഞി തന്നെ രംഗത്ത്

ഒരു തരത്തിലും കൊട്ടാരത്തിലെ രീതികളുമായി ഒത്തു പോകാൻ കഴിയുന്നില്ല; മേഗന്റെ രീതികളോട് പൂർണമായി വിയോജിച്ച് ജീവനക്കാർ പോലും; ഹാരിയെ ഒന്നിനും വിടാതെ നിയന്ത്രിക്കുന്നതായും ആരോപണം; മേഗനെ നന്നാക്കിയെടുക്കാൻ രാജ്ഞി തന്നെ രംഗത്ത്

ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിളിനെതിരെയുള്ള ആരോപണങ്ങളും പരാതികളും അനുദിനം വർധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഒരു തരത്തിലും കൊട്ടാരത്തിലെ രീതികളുമായി ഒത്തു പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് മേഗൻ എന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. മേഗന്റെ രീതികളോട് പൂർണമായി വിയോജിച്ച് ജീവനക്കാർ പോലും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ഹാരിയെ ഒന്നിനും വിടാതെ മേഗൻ നിയന്ത്രിക്കുന്നതായും ആരോപണമുണ്ട്. ഹാരി പതിവ് പോകാറുള്ള പരമ്പരാഗത ബോക്സിങ് ഡേ ഷൂട്ടിംഗിന് ഇപ്രാവശ്യം പോകാൻ മേഗൻ അനുവദിക്കുന്നില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ മേഗനെ നന്നാക്കിയെടുക്കാൻ രാജ്ഞി തന്നെ രംഗത്തെത്തിയെന്നും റിപ്പോർട്ടുണ്ട്.

സാധാരണ ഈ സമയമാകുമ്പോഴേക്കും ക്രിസ്മസിന്റെ ആഘോഷം ബക്കിങ്ഹാം പാലസിനെ വന്ന് പൊതിയാറുണ്ട്. പ്രീ-ക്രിസ്മസ് ലഞ്ചിനായി കൊട്ടാരത്തിലേക്ക് മൊത്തം രാജകുടുംബത്തെയും രാജ്ഞി ക്ഷണിക്കാറുമുണ്ട്. എന്നാൽ ഈ അടുത്ത വർഷങ്ങൾക്കിടെ കൊട്ടാരം കടുത്ത സമ്മർദത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. ഹാരിയുടെയും സഹോദരൻ വില്യമിന്റെയും കുടുംബങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ അക്ഷരാർത്ഥത്തിൽ കൊട്ടാരത്തെ പിടിച്ചുലച്ചിരിക്കുകയാണ്. വില്യമിന്റെ ഭാര്യ കേയ്റ്റും മേഗനും തമ്മിലുള്ള വഴക്കാണ് അതല്ല ഹാരിയും വില്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് കുടുംബവഴക്കിന്റെ മൂല കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നുമുണ്ട്.

ഇത്തരത്തിൽ കുടുംബത്തിൽ അന്തച്ഛിദ്രം മൂർച്ഛിക്കുന്നതിൽ ഏറ്റവും വിഷമിക്കുന്നത് രാജ്ഞി തന്നെയാണ്. ഡയാന രാജകുമാരിയുടെ കാലത്ത് കുടുംബത്തിൽ താൻ കൂടി ഉൾപ്പെട്ടുണ്ടായ കലഹം പുതിയ രൂപത്തിൽ തിരിച്ച് വരുന്നുവോ എന്ന ഉത്കണ്ഠയും രാജ്ഞിക്കുണ്ടെന്നാണ് റിപ്പോർട്ട്.കുടുംബത്തെ അസ്ഥിരപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം അന്തച്ഛിദ്രത്തിന് ഇനി ആരെയും അനുവദിക്കില്ലെന്ന കാര്യം രാജ്ഞി വ്യക്തമാക്കിക്കഴിഞ്ഞുവെന്നും സൂചനയുണ്ട്. സ്പോർട്സിനോട് താൽപര്യമില്ലാത്ത മേഗന്റെ വിലക്കിനെ തുടർന്നാണ് സാൻഡ്രിൻഗാമിൽ വച്ച് വർഷം തോറും നടന്ന് വരുന്ന പരമ്പരാഗത ബോക്സിങ് ഡേ ഷൂട്ടിൽ നിന്നും ഹാരി പിന്മാറിയിരിക്കുന്നതെന്നാണ് കൊട്ടാരവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

റോയൽ ആൽബർട്ട് ഹാളിൽ വച്ച് നടന്ന ഫാഷൻ അവാർഡിൽ പങ്കെടുക്കാനെത്തിയ മേഗൻ പരിധി വിട്ട ഫാഷൻ വസ്ത്രം ധരിച്ചുവെന്ന ആരോപണവും അതിനിടെ ശക്തമായിട്ടുണ്ട്. രാജകീയ പ്രോട്ടോക്കോളിന്റെ ലംഘനമാണിതെന്ന വിമർശനവും ശക്തമാണ്. ഇവിടെ മേഗൻ ധരിച്ചിരിക്കുന്ന ഗിവെൻചി ഗൗണിലൂടെ നഗ്‌നമായ ചുമൽ കാണുന്നുണ്ട്. ഇതിന് പുറമെ ഗർഭിണിയായ മേഗന്റെ വയർ എടുത്ത് പിടിച്ച നിലയിൽ ഇതിലൂടെ വ്യക്തമാകുന്നുമുണ്ട്. ബ്രിട്ടീഷ് ഫാഷൻ കൗൺസിലിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മേഗന്റെ ഈ ഗ്ലാമർ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഉടൻ ഇത് ഡീലിറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഫോട്ടോ മേഗൻ പുറത്ത് വിട്ടതിൽ കൊട്ടാരത്തിലെ നിരവധി പേർക്ക് എതിർപ്പുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP