Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോട്ടറിയെടുക്കാനും ചൂതാട്ടത്തിനുമായി ബാങ്ക് മാനേജർ പണം മോഷ്ടിച്ചത് തനിക്ക് ചുമതലയുള്ള എസ്‌ബിഐ ശാഖയിൽ നിന്ന് ! 17 മാസം കൊണ്ട് 84 ലക്ഷം രൂപ വെട്ടിച്ച തരക് ജെയ്‌സ്വാൾ വർഷങ്ങളായി ചീത്തപ്പേര് കേൾപ്പിക്കാത്ത മാന്യൻ; മോഷ്ടിച്ച തുക മുഴുവനും നാണയമായിട്ടാണെന്നതും പൊലീസിനെ അത്ഭുതപ്പെടുത്തി; കൊൽക്കത്തയിലെ വിചിത്ര കൊള്ളയിങ്ങനെ

ലോട്ടറിയെടുക്കാനും ചൂതാട്ടത്തിനുമായി ബാങ്ക് മാനേജർ പണം മോഷ്ടിച്ചത് തനിക്ക് ചുമതലയുള്ള എസ്‌ബിഐ ശാഖയിൽ നിന്ന് ! 17 മാസം കൊണ്ട് 84 ലക്ഷം രൂപ വെട്ടിച്ച തരക് ജെയ്‌സ്വാൾ വർഷങ്ങളായി ചീത്തപ്പേര് കേൾപ്പിക്കാത്ത മാന്യൻ; മോഷ്ടിച്ച തുക മുഴുവനും നാണയമായിട്ടാണെന്നതും പൊലീസിനെ അത്ഭുതപ്പെടുത്തി; കൊൽക്കത്തയിലെ വിചിത്ര കൊള്ളയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: ജനങ്ങൾക്കും സഹപ്രവർത്തകർക്കും മുൻപിൽ മാന്യൻ. എന്നാൽ എട്ട് വർഷം നീണ്ട മാന്യതയുടെ അഴിഞ്ഞ് വീണത് നിമിഷങ്ങൾക്കകം. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള എസ്‌ബിഐ മൊമാരി ബ്രാഞ്ചിലെ സീനിയർ മാനേജരാണ് വൻ തട്ടിപ്പിന് പിന്നിൽ കളിച്ചത്. ലോട്ടറിയോടും ചൂതാട്ടത്തോടുമുള്ള അടങ്ങാത്ത കമ്പമാണ് തരക് ജെയ്‌സ്വാളിനെ തട്ടിപ്പിലേക്ക് നയിച്ചത്. തന്റെ സ്ഥാനമാനങ്ങൾ മറന്ന അദ്ദേഹം താൻ തന്നെ കസ്റ്റോഡിയനായ ബാങ്കിന്റെ പണം എടുത്ത് ലോട്ടറിയെടുക്കുകയായിരുന്നു.

17 മാസം കൊണ്ട് 84ലക്ഷം രൂപയാണ് അദ്ദേഹം ബാങ്കിൽ നിന്ന് കവർന്നത്. മുഴുവൻ ലോട്ടറിയെടുക്കാനായിരുന്നു ഉപയോഗിച്ചത്. മറ്റൊരു കൗതുകവും സംഭവത്തിനുണ്ട്. മോഷ്ടിക്കപ്പെട്ട 84 ലക്ഷം രൂപയും നാണയങ്ങളായിരുന്നു എന്നതാണത്. നിലവിൽ വിപണിയിലുള്ള ഏറ്റവും വലിയ നാണയ തുകയായ പത്ത് രൂപ നിരക്കിൽ, ശരാരശരി 25 പ്രവൃത്തി ദിവസം കണക്കാക്കിയാൽ മാസത്തിൽ 50000 കോയിൻ, അല്ലെങ്കിൽ ദിവസം 2000 കോയിൻ അദ്ദേഹം ബാങ്കിൽ നിന്ന് കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നവംബർ അവസാനവാരം ഓഡിറ്റിങ് ആരംഭിച്ചപ്പോഴായിരുന്നു തരക് നടത്തിയ തിരിമറി വെളിച്ചത്തുവന്നത്. വലിയ അളവിൽ കോയിൻ കണ്ടെത്തിയ ഓഡിറ്റ് സംഘം അത് എണ്ണി തിട്ടപ്പെടുത്തി. ഇതോടെ കണക്കിൽ വലിയ വ്യത്യാസം കണ്ടെത്തുകയായിരുന്നു. ഓഡിറ്റിങ്ങിൽ തിരിമറി കണ്ടെത്തിയതോടെ തരക് ഓഫീസിലെത്തിയില്ല. തുടർന്ന് ബ്രാഞ്ച് മാനേജർ പൊലീസിൽ വിവരം അറിയിച്ചു.

മറ്റൊരു ലോക്കറിന്റെ കീ തരകിന്റെ ഭാര്യ ബ്രാഞ്ചിലെത്തിച്ചു. ഒടുവിൽ അറസ്റ്റിലായപ്പോൾ തരക് കുറ്റം സമ്മതിച്ചു. താൻ തനിച്ചാണ് ഇത് ചെയ്തതെന്നും ആരും സഹായിച്ചില്ലെന്നും തരക് പൊലീസിനോട് പറഞ്ഞു. താൻ മോഷ്ടിച്ച തുക മുഴുവൻ ലോട്ടറിയെടുക്കാനാണ് ഉപയോഗിച്ചതെന്നും തരക് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP