Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പെൺകൂട്ടായ്മയുടെ പിറവി തന്നെ മഞ്ജുവിന് വേണ്ടിയുള്ള പ്രതിരോധമതിലായിരുന്നു; ആ മതിൽ പൊളിച്ച് മഞ്ജു വാര്യർ പുറത്ത് ചാടിയപ്പോൾ ബലിയാടായതാവട്ടെ നടി പാർവതിയും; 'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം; മഞ്ജുവിന്റെ പുതിയ നിലപാട് മാറ്റം ദേശിയ അംഗീകാരങ്ങൾക്കായി; വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെച്ചെന്ന് സിന്ധു ജോയി

വിമൻ ഇൻ സിനിമ കളക്ടീവ് എന്ന പെൺകൂട്ടായ്മയുടെ പിറവി തന്നെ മഞ്ജുവിന് വേണ്ടിയുള്ള പ്രതിരോധമതിലായിരുന്നു; ആ മതിൽ പൊളിച്ച് മഞ്ജു വാര്യർ പുറത്ത് ചാടിയപ്പോൾ ബലിയാടായതാവട്ടെ നടി പാർവതിയും; 'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം; മഞ്ജുവിന്റെ പുതിയ നിലപാട് മാറ്റം ദേശിയ അംഗീകാരങ്ങൾക്കായി; വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെച്ചെന്ന് സിന്ധു ജോയി

സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിന് മഞ്ജു വാര്യർ ഒടിവെച്ചെന്ന് സിന്ധു ജോയി. ആദ്യം വനിതാ മതിലിനെ പിന്തുണയ്ക്കുകയും പിന്നീട് അതിനെ തള്ളിപ്പറയുകയും ചെയ്ത മഞ്ജുവാര്യർക്കെതിരെ രൂക്ഷ വിമർശനവുമായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ സിന്ധു ജോയി രംഗത്തെത്തിയത്. വനിതാ മതിലിനെ മഞ്ജു വാര്യർ തള്ളി പറഞ്ഞത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘട തന്നെ പിറവി എടുത്തത് മഞ്ജു വാര്യർക്കുള്ള പ്രതിരോധ മതിലായിട്ടായിരുന്നു. എന്നാൽ മഞ്ജു അതിനെ തള്ളി പറഞ്ഞു. ഇതോടെ നടി പാർവ്വതി ബലിയാടായതായും സിന്ധു ജോയി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

വനിതാമതിലിന് മഞ്ജുവാര്യർ 'ഒടി'വെക്കുമ്പോൾ

മലയാളിയുടെ 'പെണ്ണത്ത'ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്‌ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യർ; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! 'വിമൻ ഇൻ സിനിമ കളക്ടീവ്' എന്ന പെൺകൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതിൽ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു 'വഴിമരുന്ന്' ആയെന്നുമാത്രം. നാൽപതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തിൽ ബലിയാടായി; പാർവതി. മഞ്ജുവിനേക്കാൾ ഒരുപാട് ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവൾ ഇപ്പോൾ; അവസരങ്ങളും നന്നേ കുറവ്. 'വനിതാ മതിൽ' ആണ് ഈ പെണ്ണൊരുത്തി ഇപ്പോൾ തള്ളിപ്പറയുന്ന സംഭവം.

'ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക', അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബിൽ കിടന്ന് കറങ്ങുന്നുണ്ട് : 'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാൻ വനിതാ മതിലിനൊപ്പം.' ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോൾ ആയമ്മ നിലപാട് മാറ്റി ഫേസ്‌ബുക്കിൽ കുറിപ്പിറക്കി: 'സ്ത്രീകൾക്കുവേണ്ടിയുള്ള ഒരു സർക്കാർ ദൗത്യം എന്ന ധാരണയിലാണ് വനിതാമതിൽ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേർന്നത് ഞാൻ അറിഞ്ഞിരുന്നില്ല....പാർട്ടികളുടെ പേരിൽ രാഷ്ട്രീയനിറമുള്ള പരിപാടികളിൽനിന്ന് അകന്നുനില്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.'

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകൾ, അംഗീകാരങ്ങൾ, അതിന്റെ ആരവങ്ങൾ. ഇതിനെ വേണമെങ്കിൽ അവസരവാദമെന്നും വിളിക്കാം.വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാൻ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്. കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ 'ഒടി'വെക്കാൻ ശ്രമിക്കരുത്, അത് ആരായാലും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP