Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒരാഴ്ച മുൻപ് കുവൈത്തിൽ മരണപ്പെട്ട തൃശൂർ സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; രോഗം ബാധിച്ച് മരിച്ചത് ഹോം കെയർ കമ്പനി ജീവനക്കാരിയായ തൃശൂർ സ്വദേശിനി

ഒരാഴ്ച മുൻപ് കുവൈത്തിൽ മരണപ്പെട്ട തൃശൂർ സ്വദേശിനിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്; രോഗം ബാധിച്ച് മരിച്ചത് ഹോം കെയർ കമ്പനി ജീവനക്കാരിയായ തൃശൂർ സ്വദേശിനി

 

ഴിഞ്ഞ ഞായറാഴ്ചയാണ് ഒരു മാസത്തോളം രോഗാവസത്തയിൽ കിടന്ന ഓല ഹോം കെയർ കമ്പനിയിലെ ജീവനക്കാരിയും തൃശൂർ സ്വദേശിനിയും ആയ ഷെന്നി രോഗം മൂലം മരണപ്പെടുകയുണ്ടായത്. വിവരം കമ്പനിയിലെ ഒരു ജീവനക്കാരി (പേര് വെളിപ്പെടുത്തുന്നില്ല ) GKPA-യെ അറിയിക്കുകയും അറിയിക്കുകയും GKPAമനോജ് കോന്നി വഴി കമ്പനിയിൽ നിന്നും വിവരങ്ങൾ അറിയുകയും ചെയ്തു.

മൃതദേഹം കയറ്റി അയക്കുന്ന ഉത്തരവാദിത്വം കമ്പനി ചെയ്യും എന്നറിയിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു മൂന്നു ദിവസം കഴിഞ്ഞിട്ടും മലയാളികൾ മാനേജർമാർ ആയി ഉള്ള കമ്പനിയുടെ ഭാഗത്ത് നിന്നും വളരെ നിസഹകരണം ശ്രദ്ധയിൽ പെട്ടപ്പോൾ കമ്പനിയുമായി വീണ്ടും ബന്ധപ്പെടുകയും ശേഷം അവരുടെ നാട്ടിലെ കുടുംബാംഗങ്ങളെ അറിയിച്ച് എംബസ്സിയിൽ പരാതി നൽകുകയും ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ നാരായണൻ സാറിന്റെ നേതൃത്വത്തിൽ കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ശേഷവും മരണപെട്ടയാൾക്ക് മൊബൈൽ ബിൽ അടക്കാത്തത് കാരണം ട്രാവൽ ബാൻ ഉണ്ട് എന്നറിയിച്ചു വൈകിക്കാൻ ശ്രമം ഉണ്ടായി, എന്നാൽ കുവൈത്തിൽ ഒരാൾ മരണപ്പെട്ടാൽ അയാളുടെ എല്ലാ വിധ സാമ്പത്തിക ഇടപാടും അതോടെ ക്യാൻസൽ ആവും എന്ന് ബോധ്യപ്പെടുത്തി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. അത് പ്രകാരം എല്ലാ നടപടികളും പൂർത്തിയായി ഇന്ന് വൈകീട്ട് മൃതദേഹം നാട്ടിലേക്ക് പുറപ്പെടും.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മരണപ്പെട്ട സഹോദരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം ഈ വിവരം അറിയിച്ച ഓലയിലെ ജീവനക്കാരി, നടപടി പൂർത്തിയാക്കാൻ സഹായിച്ച GKPAയുടെ മനോജ് കോന്നി, ജലാലുദ്ദിൻ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ നാരായണൻ സാർ, ഷെന്നിയുടെ നാട്ടിലെ ബന്ധുക്കളായ സുരേഷ് , വിനൂപ് , സമയത്ത് എല്ലാം അന്വേഷിച്ചു പിന്തുണച്ച പ്രിയപ്പെട്ട മനോജ് മാവേലിക്കര, സലിം കൊമ്മേരി,നാട്ടിൽ നിന്നും ഇടപെട്ട കലാഭവൻ മണിയുടെ അനിയൻ ആർ എൽ വി രാമകൃഷ്ണൻ എന്നിവർക്ക് നന്ദി രേഖപ്പെടുത്തു ന്നതായി കുവൈറ്റ് GKPA ഭാരവാഹി മുബാറക്ക് കാമ്പ്രത്ത് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP