Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ തീവണ്ടികളെ ഇനി 'ക്യാപ്റ്റൻ' നയിക്കും; ആറ് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവൻ നടപ്പാക്കാൻ ഒരങ്ങി ഇന്ത്യൻ റെയിൽവേ: ലക്ഷ്യം പരാതികൾ തീവണ്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുക

ഇന്ത്യയിലെ തീവണ്ടികളെ ഇനി 'ക്യാപ്റ്റൻ' നയിക്കും; ആറ് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവൻ നടപ്പാക്കാൻ ഒരങ്ങി ഇന്ത്യൻ റെയിൽവേ: ലക്ഷ്യം പരാതികൾ തീവണ്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുക

തൃശ്ശൂർ: തീവണ്ടികളെ ഇനി മുതൽ 'ക്യാപ്റ്റൻ' നയിക്കും. ദീർഘദൂര തീവണ്ടികളിൽ ഓരോ ക്യാപ്റ്റന്മാരെ വീതം നിയമിക്കാൻ ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. തീവണ്ടികളുടെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റനായിരിക്കും. ദക്ഷിണറെയിൽവേയിലെ ആറ് തീവണ്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സംവിധാനം ഇന്ത്യ മുഴുവൻ നടപ്പാക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.

തീവണ്ടികളിൽ യാത്രക്കാർക്ക് ലഭിക്കുന്ന സേവനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങൾക്കും ക്യാപ്റ്റനുമായി യാത്രക്കാർക്ക് ബന്ധപ്പെടാം. പരാതികൾ തീവണ്ടിക്കുള്ളിൽത്തന്നെ പരിഹരിക്കുകയാണ് ലക്ഷ്യം. തീവണ്ടിയിലെ സൗകര്യങ്ങൾ പരിശോധിക്കുക, കോച്ചുകളിലെ ശുചിത്വം, ജലലഭ്യത, നിലവാരമുള്ള ഭക്ഷണം എന്നിവ ഉറപ്പാക്കുക, ഇലക്ട്രിക്കൽ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയവയെല്ലാം ക്യാപ്റ്റന്റെ ചുമതലയിൽ വരും. ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്ന യാത്രക്കാർക്ക് ക്യാപ്റ്റന്റെ മൊബൈൽ നമ്പർ നൽകും.

തീവണ്ടിയിലെ റെയിൽവേ ജീവനക്കാരും വിവിധ കരാറേറ്റെടുത്തവരും ആവശ്യങ്ങൾക്ക് ക്യാപ്റ്റനുമായാണ് ബന്ധപ്പെടേണ്ടത്. ഏറ്റവും മുതിർന്ന ടി.ടി.ഇയെ ക്യാപ്റ്റനായി നിയമിക്കാനാണ് തീരുമാനം. ടിക്കറ്റ് പരിശോധനയും ക്യാപ്റ്റന്റെ ജോലിക്കൊപ്പം നിർവഹിക്കുന്ന രീതി തത്കാലം നടപ്പാക്കാനാണ് ആലോചിക്കുന്നത്. പക്ഷേ ഇത് ക്യാപ്റ്റന്റെ ജോലിഭാരം കൂട്ടുകയും പരിഷ്‌കാരംകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.

ക്യാപ്റ്റന് എ.സി. കമ്പാർട്ട്‌മെന്റിൽ പ്രത്യേക സീറ്റ് ഉണ്ടാകും. 'ട്രെയിൻ ക്യാപ്റ്റൻ' എന്നെഴുതിയ വെള്ളത്തൊപ്പിയും പ്രത്യേക ബാഡ്ജും നൽകും. മറ്റുള്ള ടി.ടി.ഇ.മാരിൽനിന്നു വ്യത്യസ്തമായി കടുംനീല പാന്റ്‌സും വെള്ളഷർട്ടും ക്യാപ്റ്റന്മാരുടെ യൂണിഫോമാക്കാനാണ് ആലോചിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP