Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ കാമുകിയെ തേടി അഫ്ഗാൻ വഴി പാക്കിസ്ഥാനിലേക്ക് കടന്നു കയറി; പാക് പട്ടാളകോടതി മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച മുംബൈ സ്വദേശിയായ യുവാവ് നാളെ ജയിൽ മോചിതനാകും

ഓൺലൈൻ കാമുകിയെ തേടി അഫ്ഗാൻ വഴി പാക്കിസ്ഥാനിലേക്ക് കടന്നു കയറി; പാക് പട്ടാളകോടതി മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച മുംബൈ സ്വദേശിയായ യുവാവ് നാളെ ജയിൽ മോചിതനാകും

മുംബൈ: ഓൺലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകിയെ തേടി പാക്കിസ്ഥാനിൽ ചെന്ന് ജയിലിലടക്കപ്പെട്ട ഇന്ത്യൻ യുവാവ് ചൊവ്വാഴ്ച ജയിൽ മോചിതനാകും. ഓൺലൈൻ കാമുകിയെ കാണാൻ 2012ൽ മുംബൈ സ്വദേശിയായ യുവാവാണ് അനധികൃതമായി പാക്കിസ്ഥാനിലേക്ക് കടന്നത്. എന്നാൽ ഇയാളെ പാക്കിസ്ഥാൻ പട്ടാളം കയ്യോടെ പിടികൂടുക ആയിരുന്നു.

മുംബൈ സ്വദേശിയായ ഹമീദ് അൻസാരി എന്ന 33 കാരനാണ് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം നാളെ പുറത്തിറങ്ങുന്നത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ അൻസാരി നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. എന്നാൽ കോടതി നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ല. 2012ലാണ് അഫ്ഗാനിസ്താൻ വഴി ഹമീദ് അൻസാരി പാക്കിസ്ഥാനിലേക്ക് കടന്നത്. എന്നാൽ പാക് പട്ടാളം ഇയാളെ അറസ്റ്റ് ചെയ്തു.

തുടർന്ന് ജയിലിലായ അൻസാരിയെ 2015 ഡിസംബർ 15നാണ് പാക് പട്ടാള കോടതി അനധികൃതമായി പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചതിന് ശിക്ഷ വിധിക്കുന്നത്. 33കാരനായ അൻസാരിക്ക് മൂന്ന് വർഷത്തെ ജയിൽ ശിക്ഷയും വിധിച്ചു. വ്യാജ പാക്കിസ്ഥാനി തിരിച്ചറിയൽ കാർഡ് കൈവശം വെച്ചതിന് ശിക്ഷിച്ച് പെഷവാർ ജയിലിലേക്ക് അയക്കുക ആയിരുന്നു. ഓൺലൈനിലൂടെ പ്രണയിച്ച കാമുകിയെ കാണാനാണ് അഫ്ഗാൻ വഴി അൻസാരി പാക്കിസ്ഥാനിലേക്ക് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP