Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വർഷങ്ങളോളം ജോലി എടുത്ത സ്ഥാപനം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയപ്പോൾ സമ്മാനമായി നൽകിയത് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ്; മൂന്ന് മണിയോടെ സർവ എംപാനലുകാരും കണ്ണു തുടച്ചു വീട്ടിലേക്ക് പോയി; ഒട്ടേറെ റൂട്ടുകളിൽ ഒട്ടും പൂർത്തിയാക്കാതെ ബസുകൾ നിലച്ചു; 1500ൽ അധികം റൂട്ടുകളിൽ നാളെ മുതൽ കെഎസ്ആർടിസി ഓടില്ല: എംപാനലുകാരെ പിരിച്ചു വിട്ടുകൊണ്ടുള്ള കോടതിയുടെ ഇടപെടൽ ആകെ തകർന്ന് കെഎസ്ആർടിസി

വർഷങ്ങളോളം ജോലി എടുത്ത സ്ഥാപനം ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയപ്പോൾ സമ്മാനമായി നൽകിയത് പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ്; മൂന്ന് മണിയോടെ സർവ എംപാനലുകാരും കണ്ണു തുടച്ചു വീട്ടിലേക്ക് പോയി; ഒട്ടേറെ റൂട്ടുകളിൽ ഒട്ടും പൂർത്തിയാക്കാതെ ബസുകൾ നിലച്ചു; 1500ൽ അധികം റൂട്ടുകളിൽ നാളെ മുതൽ കെഎസ്ആർടിസി ഓടില്ല: എംപാനലുകാരെ പിരിച്ചു വിട്ടുകൊണ്ടുള്ള കോടതിയുടെ ഇടപെടൽ ആകെ തകർന്ന് കെഎസ്ആർടിസി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വർഷങ്ങളോളം അന്നം നൽകിയ ജോലി ഒരു സുപ്രഭാതത്തത്തിൽ കോടതി ഉത്തരവിലൂടെ നഷ്ടമായതോടെ ഇനി എന്താണ് തങ്ങളുടെ ഭാവി എന്നറിയാത്താ അവസ്ഥയിലാണ് എംപാനൽ ജീവനക്കാർ. പത്ത് വർഷത്തിന് അടുത്ത് ചെയ്തിരുന്ന ജോലിലാണ് കോടതി ഇടപെടലിലൂടെ നഷ്ടമായിരിക്കുന്നത്. കോടതി വിധിയെ മറികടക്കാൻ വേണ്ടി കോർപ്പറേഷൻ ഇടുമെന്ന് പ്രതീക്ഷയിലാണ് പലരും. എന്നാൽ, അതിനുള്ള സാവകാശം പോലും പലർക്കും ലഭിച്ചില്ല. ഇന്നലെ വൈകുന്നേരവും ഇന്നുമായി ഡ്യൂട്ടി കഴിഞ്ഞഉ മടങ്ങിയപ്പോൾ പലർക്കും സമ്മാനമായി ലഭിച്ചത് ജോലിയിൽ നിന്നും പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവായിരുന്നു. ഇന്ന് മൂന്ന് മണിയോടെ പലർക്കും പിരിഞ്ഞു പോകാനുള്ള നോട്ടീസ് ലഭിച്ചു. ഇതോടെ കണ്ണീരും തുടച്ച് വീട്ടിലേക്ക് പോകേണ്ട അവസ്ഥയായിരുന്നു ജീവനക്കാർക്ക്.

3861 എം പാനൽ കണ്ടക്ടർമാരെ മറ്റു ബദൽ സംവിധാനങ്ങളില്ലാതെ 24 മണിക്കൂറിനുള്ളിൽ പിരിച്ചു വിടാനാണ് ഹൈക്കോടതിയിൽ നിന്നും ലഭിച്ച നിർദ്ദേശം. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശം പോലും ലഭിക്കാതെ വന്നതോടെ പിരിച്ചുവിടൽ കോർപ്പറേഷനെ ബാധിച്ചു തുടങ്ങി. ഇന്ന് ഉച്ചയോടെ പല ഡിപ്പോകളിലും സർവീസുകൾ നിലയ്ക്കുന്ന അവസ്ഥ ഉണ്ടായി. കണ്ടക്ടർമാരുടെ അഭാവം എളുപ്പം പരിഹരിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ നാളെ മുതൽ കൂടുതൽ സർവീസുകൾ നിലയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നതോടെ വരുമാന നഷ്ടത്തിലേക്കും കോർപ്പറേഷൻ നീങ്ങും.

കെഎസ്ആർടിസിയുടെ ശബരിമല സ്‌പെഷ്യൽ സർവ്വീസുകളെയും ക്രിസ്തുമസ് അവധി സർവ്വീസുകളെയും സാരമായി ബാധിക്കുന്നതാണ് കോടതി വിധിയെ തുടർന്നുള്ള പിരിച്ചുവിടൽ. 1500 ഓളം ദീർഘദൂര സർവ്വീസുകളെങ്കിലും സംസ്ഥാന മേഖലയായി റദ്ദാക്കപ്പൊടാൻ ഇടയുണ്ട്. ഇന്ന് തന്നെ സർവീസ് മുടങ്ങിയതു മൂലമുള്ള നഷ്ടം കോർപ്പറേഷനുണ്ടായി. തിരുവനന്തപുരം കൊല്ലം തൃശ്ശൂർ ജില്ലകളിലെ പരീക്ഷ ദിവസങ്ങളിൽ പോലും സർവീസ് മുടങ്ങുന്ന നിലയിലേക്കാണ് നാളെ മുതൽ കാര്യങ്ങൾ നീങ്ങുന്നത്. ഇവിടങ്ങളിലൊക്കെ സർവീസ് നടത്തുന്നത് എംപാനൽ കണ്ടക്ടർമാരാണ്.

മലബാർ മേഖലയിൽ സർവീസ് മുടങ്ങാനുള്ള സാധ്യതയും ഏറെയാണ്. ഇവിടങ്ങളിൽ നിന്നും മാത്രം ആയിരത്തോളം എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടു കഴിഞ്ഞു. ഇങ്ങനെ കെസ്ആർടിസിക്കുണ്ടാകുന്ന സർവീസ് മുടങ്ങുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടവും വലുതായിരിക്കും. മധ്യകേരളത്തിലെ ഏഴ് ജില്ലകളിലെ കെഎസ്ആർടിസി ബസുകൾ റദ്ദാക്കുന്നതോടെ സ്വകാര്യ ബസുകൾക്ക് ഇത് ചാകരയാകും. അവസരം മുതലെടുക്കാൻ അവർ തയ്യാറെടുപ്പുകൾ നടത്തിയിരിക്കയാണ്. നിലവിൽ 5500 സർവ്വീസ് നടത്താൻ 24887 ഓപ്പറേറ്റിങ് വിഭാഗം ഡ്രൈവർ കണ്ടക്ടർ മാത്രമാണ് കെഎസ്ആർടിസിയിലുള്ളത്. ഇതിന്റെ കൂടെയായിരുന്നു 3861 എം പാനൽ കണ്ടക്ടർമാരും 1885 എം പാനൽ ഡ്രൈവർമാരും. എം പാനൽ ജീവനക്കാരാണ് കെഎസ്ആർടിസിയുടെ 80% ദീർഘദൂര സർവ്വീസുകളും സൂപ്പർ ക്ലാസ്സ് സർവ്വീസുകളും ഓടിക്കുന്നത്.

ഇവരിൽ കണ്ടക്ടർമാരെ പിരിച്ചു വിടുന്നതോട നഷ്ടത്തിന്റെ തോതും വലുതാകും. അതേസമയം മറ്റു ജീവിതമാർഗ്ഗമില്ലാത്ത ജീവനക്കാർ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന അവസ്ഥയാണുള്ളത്. എന്നാൽ 10 വർഷത്തിലധികമായി താൽക്കാലിക ജോലി ചെയ്തിരുന്ന ജീവനക്കാർ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ജോലി നഷ്ട്പ്പെട്ട എല്ലാവരും ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. ജീവിതത്തിന്റെ പകുതിയിലധികവും കോർപ്പറേഷന് വേണ്ടി ഹോമിച്ചവരാണിവർ. പ്രായപരിധി കഴിഞ്ഞതിനാൽ ഇനി മറ്റൊരു ജോലിക്കു ശ്രമിക്കാനുമാകില്ല. കൂടാതെ ബസിൽ ജോലി ചെയ്ത വകയിൽ ഒട്ടുമിക്ക പേർക്കും പലവിധമായ രോഗങ്ങളും പിടിപെട്ടിട്ടുണ്ട്. ഡിസ്‌ക്കിന് അകൽച്ചയും കിഡ്‌നി സംബന്ധമായ രോഗങ്ങളും മറ്റുമാണ് കൂടുതലും. ഇത്രകാലം ജോലി ചെയ്തിട്ടും നിർദാക്ഷണ്യം പറഞ്ഞയച്ച നടപടി ഇനിയും ഉൾക്കൊള്ളാൻ ആയിട്ടില്ല ഇവർക്ക്. തിരിച്ചെടുക്കാനുള്ള വിധിക്കായി കോടതിയെ സമീപിക്കാനിരിക്കുകയാണ് ജീവനക്കാർ.

അതേ സമയം എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാൻ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ചൊവ്വാഴ്ച എംഡി നേരിട്ടെത്തി സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയിലെ 3,861 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഇന്നു മുതൽ നിയമന ശുപാർശ നൽകിത്തുടങ്ങും. ഇന്നു തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്നു ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.

2013 മെയ് ഒൻപതിനാണ് റിസർവ് കണ്ടക്ടർ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബർ അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകി. ഇവരിൽ 3,808 പേർക്ക് കെഎസ്ആർടിസി വൈകാതെ നിയമനം നൽകി. എന്നാൽ 5,492 പേർ നിയമന ഉത്തരവിനായുള്ള കാത്തിരിപ്പ് വർഷങ്ങളോളം തുടർന്നു. മൂന്നു വർഷത്തോളമായപ്പോഴാണ് ഇവർക്കെല്ലാം നിയമന ഉത്തരവ് ലഭിച്ചത്. ലിസ്റ്റിലെ അവസാന നിയമന ശുപാർശ നടന്നത് 2016 ഡിസംബർ 31നായിരുന്നു. 4,051 പേർക്കാണ് അന്ന് നിയമന ശുപാർശ നൽകിയത്. ഇവരിൽ ഒരാൾക്ക് പോലും നിയമന ഉത്തരവ് നൽകാൻ കെഎസ്ആർടിസി തയാറാകാത്ത സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചതും ഇപ്പോൾ അനുകൂല വിധി ലഭിച്ചതും.

ഹൈക്കോടതി ഉത്തരവ് കെഎസ്ആർടിസിയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കാനിടയില്ല. നിയമന ശുപാർശ ലഭിക്കുന്നവരിൽ വലിയൊരു ശതമാനം കെഎസ്ആർടിസിയിൽ ജോലിയിൽ കയറാറില്ലെന്നതാണ് കാരണം. ജോലിയിൽ പ്രവേശിക്കുന്നവരാകട്ടെ മികച്ച മറ്റു ജോലികൾ ലഭിക്കുമ്പോൾ ജോലി ഉപേക്ഷിക്കാറുണ്ട്. കണ്ടക്ടർ ലിസ്റ്റിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. എന്നാൽ, താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് കോർപ്പറേഷന്റെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നു കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെ 10,000 കണ്ടക്ടർമാരുണ്ടെങ്കിലും താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നത് വടക്കൻ കേരളത്തിൽ സർവീസുകൾ മുടങ്ങുന്നതിനു കാരണമാകും. പുതിയ കണ്ടക്ടർമാർ പരിശീലനം പൂർത്തിയാക്കുന്നതിനു സമയമെടുക്കും. പ്രതിദിനം 500 സർവീസുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നാണ് കെഎസ്ആർടിസി യൂണിയനുകൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP