Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202412Sunday

കേരളാ ബാങ്ക് ഫെബ്രുവരിയോടെ യാഥാർഥ്യമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ; ലക്ഷ്യം സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ട് കൊണ്ടുപോകുക എന്നത്; കേരളാ ബാങ്ക് രൂപീകരിക്കുന്നത് 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച്

കേരളാ ബാങ്ക് ഫെബ്രുവരിയോടെ യാഥാർഥ്യമാകുമെന്ന് കടകംപള്ളി സുരേന്ദ്രൻ; ലക്ഷ്യം സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ട് കൊണ്ടുപോകുക എന്നത്; കേരളാ ബാങ്ക് രൂപീകരിക്കുന്നത് 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളാ ബാങ്ക് ഫെബ്രുവരി പകുതിയോടെ യാഥാർഥ്യമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഹകരണ മേഖലയെ ആധുനികമാക്കി മുന്നോട്ടു കൊണ്ടുപോവുകയാണ് കേരളാ ബാങ്കിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വികാസ പ്രക്രിയയിൽ സഹകരണ ബാങ്കുകൾ വലിയ പങ്ക് വഹിക്കുന്നു. ഇപ്പോൾ ഭീമൻ ബാങ്കുകളുടെ കാലമാണ്. ഇവർ സാധാരണക്കാരെ ആട്ടിപ്പുറത്താക്കുന്നു. വിവിധ സേവനങ്ങൾക്ക് വലിയ തുകയാണ് ഉപഭോക്താക്കളിൽനിന്ന് ഇവർ ഈടാക്കുന്നത്. ബാങ്കിങ് മേഖലയിൽ വലിയ മത്സരം നടക്കുകയാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരള ബാങ്ക് രൂപീകൃതമാകുന്നതോടെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ, കേരള ബാങ്കിന്റെ പ്രതിനിധി എന്ന നിലയിൽ അവർക്ക് ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്താനാണ് സർക്കാർ ആലോചന. പദ്ധതി നടപ്പായാൽ ബാങ്കിങ് സേവനം കേരളത്തിലെ ഓരോ കോണിലും എത്തുന്ന അവസ്ഥ ഉണ്ടാവും.

മറ്റ് പൊതു മേഖല ബാങ്കുകൾക്ക് നൽകാൻ കഴിയുന്ന എല്ലാ പ്രവർത്തികളും ചെയ്യാൻ സാധിക്കുന്ന തരത്തിലാവും കേരളാ ബാങ്ക് പ്രവർത്തനം ആരംഭിക്കുക. സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് രൂപീകരിക്കുന്നതാണ് കേരള ബാങ്ക്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP