Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാലിദ്വീപിന് ഇന്ത്യയുടെ സഹായം 140 കോടി ഡോളർ; വിസ സമുദ്ര സുരക്ഷ ഉൾപ്പടെയുള്ള നിർണായക കരാറുകളിലും ഒപ്പുവെച്ചു; മാലിദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം നാളെ അവസാനിക്കും

മാലിദ്വീപിന് ഇന്ത്യയുടെ സഹായം 140 കോടി ഡോളർ; വിസ സമുദ്ര സുരക്ഷ ഉൾപ്പടെയുള്ള നിർണായക കരാറുകളിലും ഒപ്പുവെച്ചു; മാലിദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യൻ സന്ദർശനം നാളെ അവസാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മാലദ്വീപിന് ഇന്ത്യയുടെ വക 140 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ സന്ദർശിക്കുന്ന മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മൊഹമ്മദ് സോലിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ നാല് കരാറുകളിൽ ഒപ്പിട്ടു. വിസ, സമുദ്ര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

ചർച്ച വിജയകരമായിരുന്നുവെന്നും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത പ്രസ്താവനയിൽ മോദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾക്ക് ഹാനികരമായ പ്രവർത്തനങ്ങൾക്ക് സ്വന്തം മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

മാലദ്വീപുമായി മികച്ച വ്യാപാര ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ കമ്പനികൾക്ക് അവിടെ അവസരങ്ങൾ വർധിച്ചുവെന്നും മോദി വിശദീകരിച്ചു. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിൽ സംയുക്ത പട്രോളിങ്ങിന് തീരുമാനമായതായി മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലി വ്യക്തമാക്കി.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് ഞായറാഴ്ചയാണ് ഇന്ത്യയിലെത്തിയത്. അധികാരമേറ്റെടുത്തതിന് ശേഷമുള്ള സോലിയുടെ ആദ്യ വിദേശ സന്ദർശനമാണ് ഇത്. ചൈന പക്ഷപാതിയായ അബ്ദുള്ള യമീന്റെ കാലത്ത് ഉലഞ്ഞ നയതന്ത്രബന്ധം ഉഷ്മളമാക്കുക എന്ന ഉദ്ദേശമാണ് സോലിയുടെ സന്ദർശനത്തിന് പിന്നിൽ. സോലിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP