Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

18 വർഷത്തിനിടെ സംസ്‌കരിച്ചത് 7000 അജ്ഞാത മൃതദ്ദേഹങ്ങൾ ! മികച്ച വരുമാനമുള്ള സാരി ബിസിനസിനിടയിലും മനുഷ്യനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് സൂററ്റിലെ 55കാരൻ; 2000ൽ സ്ഥാപിതമായ ട്രസ്റ്റിലേക്ക് ഹസ്തവുമായി അഭ്യുദയകാംക്ഷികൾ ; സംസ്‌കരിച്ച മൃതദ്ദേഹങ്ങളുടെ ചിത്രങ്ങൾ വച്ച് പ്രദർശനം നടത്തുന്ന വെണിലാലിന്റെ കഥയിങ്ങനെ

18 വർഷത്തിനിടെ സംസ്‌കരിച്ചത് 7000 അജ്ഞാത മൃതദ്ദേഹങ്ങൾ ! മികച്ച വരുമാനമുള്ള സാരി ബിസിനസിനിടയിലും മനുഷ്യനെന്ന നിലയിൽ തന്റെ ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് സൂററ്റിലെ 55കാരൻ; 2000ൽ സ്ഥാപിതമായ ട്രസ്റ്റിലേക്ക് ഹസ്തവുമായി അഭ്യുദയകാംക്ഷികൾ ; സംസ്‌കരിച്ച മൃതദ്ദേഹങ്ങളുടെ ചിത്രങ്ങൾ വച്ച് പ്രദർശനം നടത്തുന്ന വെണിലാലിന്റെ കഥയിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സൂററ്റ്: കച്ചവടത്തിലൂടെ കീശ നിറയെ പണം കണ്ടെത്താൻ ശ്രമിക്കുന്ന ഒട്ടേറെ പേർ നമുക്ക് ചുറ്റിലുമുണ്ട്. തന്റെ സത്പ്രവൃത്തിയിലൂടെ അവരിൽ നിന്നും വ്യത്യസ്തനാവുകയാണ് സൂററ്റിലെ ഈ സാരി വ്യാപാരി. വെണിലാൽ മാൽവാല എന്ന 55കാരനാണ് അജ്ഞാത മൃതദ്ദേഹങ്ങൾ സംസ്‌കരിക്കാനായി സ്വന്തം കയ്യിൽ നിന്നും പണമിറക്കി സമൂഹത്തിന് മാതൃകയാകുന്നത്. കഴിഞ്ഞ 18 വർഷമായി മാൽവാല ഈ സേവനം നടത്തി വരികയാണ്. ഇതിനിടയിൽ ഏകദേശം 7000 അജ്ഞാത മൃതദ്ദേഹങ്ങളാണ് വെണിലാൽ സംസ്‌കരിച്ചത്.

വർഷങ്ങളായി സൂററ്റ് നഗരത്തിൽ സാരി കച്ചവടം നടത്തുന്ന വെണിലാൽ ഇതിനെല്ലാം ചെലവാക്കിയത് സ്വന്തം പോക്കറ്റിൽ നിന്നുള്ള പണവും. ഒരു മൃതദേഹം സംസ്‌ക്കരിക്കാനായി 505 രൂപയാണ് മൽവാലാ അഗ്‌നി ദാഹ് സേവാ കേന്ദ്രം ഈടാക്കുന്നത്. 18 വർഷം മുമ്പ് ഇദ്ദേഹം രൂപീകരിച്ച ട്രസ്റ്റിലേക്ക് ഇപ്പോൾ സംഭാവനകളും വരാറുണ്ട്. 1997 ൽ അപകടത്തിൽ പെട്ട് മരിച്ച ഒരാളെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന ദുഃഖമാണ് ഇത്തരമൊരു ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് മൽവാലയെ നയിച്ചത്. വഴിയരികിൽ ഗുരുതരമായി പരിക്കേറ്റു കിടന്ന ഇയാളെ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ മൽവാല ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടസ്സമുണ്ടാക്കിയതിനാൽ കഴിഞ്ഞില്ല.

അയാൾ കുഴഞ്ഞുവീഴുമ്പോൾ പൊലീസ് തന്നെ കയ്യേറ്റം നടത്തുക ആയിരുന്നെന്നും അന്നു തന്നെ അജ്ഞാത മൃതദേഹങ്ങൾക്ക് ഉചിതമായ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച് സംസ്‌ക്കാരം നടത്താൻ ട്രസ്റ്റ രൂപീകരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്ന് മാൽവാല പറയുന്നു. സംസ്‌ക്കാര ചടങ്ങുകളെല്ലാം നിർവ്വഹിച്ച ശേഷം നാസികിൽ അവശിഷ്ടം നിമഞ്ജനം ചെയ്യാറുമുണ്ട്. തങ്ങൾ സംസ്‌ക്കരിച്ച മൃതദേഹങ്ങളുടെ ചിത്രങ്ങൾ എടുത്ത് എല്ലാ വർഷവും ജനുവരിയിൽ നഗരത്തിൽ ഒരു പ്രദർശനവും നടത്താറുണ്ട്.

ഇത് ബന്ധുക്കൾക്കും സ്വന്തക്കാർക്കും മരിച്ചയാളെ തിരിച്ചറിയാൻ സഹായകരമാകും. മൃതദേഹം കുളിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കർമ്മങ്ങൾ നിർവ്വഹിച്ചാണ് കതർഗാമിലെ സെമിത്തേരിയിൽ സംസ്‌ക്കരിക്കാറുള്ളത്. ആത്മാവിന് മോക്ഷം നൽകാൻ തന്നെയാണ് ദൈവം ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് മൽവാല കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP