Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ അധികാരം നിങ്ങൾക്ക് അറിയില്ലേ, എന്നോടിങ്ങനെ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു; മജിസ്‌ട്രേട്ടിനെതിരേ കത്തിക്കയറുന്ന ബിജെപിയുടെ യുപി എംഎൽഎ ഉദയ്ബാൻ ചൗധരിയുടെ വീഡിയോ വൈറൽ

എന്റെ അധികാരം നിങ്ങൾക്ക് അറിയില്ലേ, എന്നോടിങ്ങനെ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു; മജിസ്‌ട്രേട്ടിനെതിരേ കത്തിക്കയറുന്ന ബിജെപിയുടെ യുപി എംഎൽഎ ഉദയ്ബാൻ ചൗധരിയുടെ വീഡിയോ വൈറൽ

ആഗ്ര: രാഷ്ട്രീയക്കാരൻ എന്ന പദവിയെക്കുറിച്ച് വീമ്പു പറഞ്ഞ് സബ് ഡിവിഷണൽ മജിസ്‌ട്രേട്ടിനെ വിരട്ടുന്ന ബിജെപി എംഎൽഎയുടെ വീഡിയോ വൈറലാകുന്നു. ആഗ്രയിലെ കിരാവാലി ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ഗരിമാ സിംഗിനെതിരേയാണ് എംഎൽഎയുടെ അധികാരം ഉപയോഗിച്ച് ഉദയ്ബാൻ ചൗധരി ആക്രോശിക്കുന്നത്.

നിങ്ങൾക്ക് ഞാനൊരു എംഎൽഎ ആണെന്ന് അറിയില്ലേ? ഇങ്ങനെ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു? എന്റെ അധികാരത്തെക്കുറിച്ചും ജനാധിപത്യത്തിന്റെ അധികാരത്തെ കുറിച്ചും നിങ്ങൾക്ക് ധാരണയില്ലേ? എന്നൊക്കെ പറഞ്ഞാണ് ഫത്തേപൂർ സിക്രി എംഎൽഎ മജിസ്‌ട്രേട്ടിനെ വിരട്ടുന്നത്. കർഷക പ്രശ്‌നവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് എംഎൽഎ മജിസ്‌ട്രേട്ടിനെതിരേ ആക്രോശിക്കാൻ ഇടയായത്.

ഏതായാലും മജിസ്‌ട്രേട്ടിനെ എംഎൽഎ വിരട്ടുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. എംഎൽഎ ഗരിമ സിംഗിനോട് കത്തിക്കയറുമ്പോൾ പശ്ചാത്തലത്തിൽ ഉദയ്ബാൻ സിംഗിന്റെ അനുയായികൾ ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും കേൾക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP