Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് ചെന്നിത്തലയുടെ പരിഹാസം; കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ; കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായി താൽക്കാലികലാഭത്തിന് മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്; ആർ.എസ്.എസിന്റെ അയ്യപ്പജ്യോതി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നും പ്രതിപക്ഷ നേതാവ്

സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് ചെന്നിത്തലയുടെ പരിഹാസം; കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ; കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായി താൽക്കാലികലാഭത്തിന് മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്; ആർ.എസ്.എസിന്റെ അയ്യപ്പജ്യോതി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വന്തം പാർട്ടിയിലെ വനിതകൾക്ക് സംരക്ഷണം നൽകാൻ ആകാത്തവരാണ് വനിതാ മതിൽ കെട്ടുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. കേരളത്തെ ഭ്രാന്താലയമാക്കാനേ ഇതുപകരിക്കൂ എന്നും ചെന്നിത്തല പറഞ്ഞു. വനിതാ മതിൽ എന്ന വർഗീയ മതിൽ കെട്ടാൻ സർക്കാർ സംവിധങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഓഫീസ് സമയത്ത് യോഗങ്ങൾ പാടില്ല എന്നുണ്ടെങ്കിലും വനിതാ മതിൽ യോഗങ്ങൾ ആ സമയത്ത് നടക്കുന്നു. ഒന്നര ലക്ഷം ഫയലുകൾ കെട്ടി കിടക്കുമ്പോഴാണ് ഇങ്ങനെ യോഗങ്ങൾ ചേരുന്നത് എന്നും ചെന്നിത്തല വിമർശിച്ചു. സിപിഎം സൈബർ പോരാളികളാണ് മഞ്ജുവിനെ അപമാനിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

അതിനിടെ, വനിതാ മതിലിൽ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കില്ല എന്ന് കെഎസ്‌യുവും വ്യക്തമാക്കി. വിഭാഗീയത ഉണ്ടാക്കുന്ന വർഗീയ മതിലാണിതെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് പറഞ്ഞു.കോൺഗ്രസ് ബന്ധമോ യു.ഡി.എഫ് ആഭിമുഖ്യമോ ഉള്ള ആരും വനിതാ മതിലിലോ അയ്യപ്പജ്യോതിയിലോ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് വിരുദ്ധമായി താൽക്കാലികലാഭത്തിന് മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ആർ.എസ്.എസിന്റെ അയ്യപ്പജ്യോതി ആട്ടിൻതോലണിഞ്ഞ ചെന്നായ ആണ്. ആളുകളെ കബളിപ്പിക്കാനുള്ള പരിപാടിയാണിത്.

ശബരിമല വിശ്വാസികളോട് ആത്മാർത്ഥതതയുണ്ടെങ്കിൽ ആർഎസ്എസ് ആദ്യം ചെയ്യേണ്ടിയിരുന്നത് സുപ്രീംകോടതിയിൽ റിവ്യുഹർജി കൊടുക്കുകയായിരുന്നു. ശബരിമലയിൽ ആദ്യം മുതൽ കോൺഗ്രസ് വിശ്വാസത്തിനൊപ്പമായിരുന്നു. എൻ.എസ്.എസ് അടക്കമുള്ള എല്ലാ മത, സാമുദായിക സംഘടനകളുടെയും അഭിപ്രായങ്ങളെ കോൺഗ്രസ് എന്നും ബഹുമാനത്തോടെയേ കാണാറുള്ളൂ. അവരുടെ കാര്യങ്ങളിൽ ഇപ്പോൾ ഇടപെടേണ്ടതില്ല.

കോൺഗ്രസ് ബന്ധമുള്ള മോഹൻ ശങ്കറും പി. രാമഭദ്രനും വനിതാമതിലിനെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അവരാരും സജീവമായി പാർട്ടി രംഗത്തില്ലാത്തവരാണെന്നായിരുന്നു മറുപടി. ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് പറഞ്ഞിട്ട് വ്യാപകമായി ഭീഷണിപ്പെടുത്തുകയാണ്. ഓഫീസ് സമയത്ത് യോഗങ്ങൾ പാടില്ലെന്ന നിർദ്ദേശമുണ്ടെങ്കിലും മതിലിന്റെ സംഘാടകസമിതിയോഗങ്ങൾ ചേരുന്നത് ഓഫീസ് സമയത്താണ്.

പ്രളയ ദുരിതാശ്വാസസഹായം കിട്ടണമെങ്കിൽ മതിലിൽ പങ്കെടുക്കേണ്ട സ്ഥിതിയാണ്. കുടുംബശ്രീക്കാരെ നിർബന്ധിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തില്ലെങ്കിൽ ജനുവരി രണ്ടാം തീയതി മുതൽ ജോലിക്ക് വരേണ്ടെന്ന് പറയുന്നു. മതിലിന്റെ പ്രചരണസാമഗ്രികൾ തയാറാക്കാൻ വനിതാശിശുക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തിയ പുതിയ ഉത്തരവ് സർക്കാർപണം ചെലവിടുമെന്നതിന് തെളിവാണ്.

വനിതാമതിലിനില്ലെന്ന് പറഞ്ഞ നടി മഞ്ജുവാര്യരെ അപമാനിക്കുന്ന പ്രചരണം സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിന്റെ സൈബർപോരാളികൾ ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ ആദരിക്കൽ ഇതാണോ? വനിതാമതിലിൽ പങ്കെടുത്താൽ ശ്രേഷ്ഠയായ അഭിനേത്രി. ഇല്ലെങ്കിൽ ചവിട്ടിത്തേക്കും. കെ.സി.ബി.സിയും മുസ്ലിംസംഘടനാ നേതാക്കളും മതിലിനോട് വിയോജിപ്പറിയിച്ചു. ഏതാനും ഹിന്ദുസംഘടനകളെ വിളിച്ചുകൂട്ടി നടത്തേണ്ട പരിപാടിയല്ല നവോത്ഥാനം. സ്വന്തം പാർട്ടിയിലെ വനിതാനേതാക്കളുടെ മാനം കാക്കാൻ പോലും കഴിയാത്തവരാണിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP