Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റോഡിൽ ഏതെല്ലാം ഗട്ടർ ഉണ്ടോ കുഴി ഉണ്ടോ അതിലെല്ലാം കയറ്റിയാണ് പോകുക; മര്യാദക്ക് ഓടിച്ചു പോകുന്നവരെ വണ്ടിയിലിരുന്നു ചീത്ത പറയും; ഒരിക്കൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു; ജനം കാർ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ മാപ്പ് പറയേണ്ടി വന്നു; പല യാത്രകളലും താൻ കാലനെ മുന്നിൽ കണ്ടിട്ടുണ്ട്; മമ്മൂട്ടിക്കൊപ്പമുള്ള യാത്ര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്

റോഡിൽ ഏതെല്ലാം ഗട്ടർ ഉണ്ടോ കുഴി ഉണ്ടോ അതിലെല്ലാം കയറ്റിയാണ് പോകുക; മര്യാദക്ക് ഓടിച്ചു പോകുന്നവരെ വണ്ടിയിലിരുന്നു ചീത്ത പറയും; ഒരിക്കൽ സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു; ജനം കാർ തല്ലിപ്പൊളിക്കുമെന്നു വന്നതോടെ മാപ്പ് പറയേണ്ടി വന്നു; പല യാത്രകളലും താൻ കാലനെ മുന്നിൽ കണ്ടിട്ടുണ്ട്; മമ്മൂട്ടിക്കൊപ്പമുള്ള യാത്ര അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്

ഭിനയത്തിനൊപ്പം തന്നെ വാാഹനപ്രേമത്തിലും് മമ്മൂട്ടി എന്നും വാർത്തകളിൽ നിറയാറുണ്ട്. അദ്ദേഹത്തിന്റെ വാഹനക്കമ്പത്തെക്കുറിച്ചും വാഹന ശേഖരത്തെക്കുറിച്ചും ആരാധകർക്ക് അറിവുള്ളതുമാണ്. കൂടെ ഡ്രൈവർ ഉണ്ടെങ്കിൽ പോലും വാഹനമോടിക്കാൻ താൽപ്പര്യമുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ ഡ്രൈവിങിനെക്കുറിച്ചും അദ്ദേഹത്തൊട് ഒപ്പമുള്ള യാത്ര അനുഭവങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകനും മാധ്യമപ്രവർത്തകനുമായ ശാന്തിവിള ദിനേശ്.

കൗമുദി ടിവിയുടെ ഡ്രീം ഡ്രൈവ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മമ്മൂക്കയുടെ ഒരു അഭിമുഖം ഞാൻ നടത്തിയിരുന്നു. ധർത്തി പുത്ര് എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത് ഷൂട്ടിങ് നടക്കുന്ന സമയമാണത്. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു ചിത്രീകരണം. എല്ലാ ദിവസവും രാവിലെ ഞാൻ പങ്കജ് ഹോട്ടലിൽ ചെല്ലും. മമ്മൂക്കയുടെ കൂടെ കാറിൽ കയറും. ജയിലിൽ ചെല്ലും. ഒരു നോയ്മ്പ് കാലമായിരുന്നു അത്. പ്രാർത്ഥനയ്ക്ക് പോകുന്ന സമയത്ത് മമ്മൂക്ക എന്നെ പാളയത്ത് കയറ്റി വിടും. അഞ്ച് ദിവസം കൊണ്ടായിരുന്നു ഇന്റർവ്യൂ എടുത്തത്.

അഞ്ച് ദിവസത്തെ ആ കാർ യാത്ര സത്യം പറഞ്ഞാൽ കാലനെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു. ഏതെല്ലാം റോഡിൽ ഗട്ടറകളുണ്ടോ, ഏതെല്ലാം കുഴികളുണ്ടോ അതിൽ എല്ലാം കയറ്റിയായിരുന്നു യാത്ര. വളരെ മര്യാദയ്ക്ക് കാറും സ്‌കൂട്ടറും ഓടിച്ചു പോകുന്നവരെ പോലും അദ്ദേഹം ചീത്ത പറയും. അത്ര അലക്ഷ്യമായിട്ടായിരുന്നു മമ്മൂക്കയുടെ =അദ്ദേഹം പറയുന്നു.

ഒരിക്കൽ ഒരു സിനിമാ സെറ്റിലേക്കുള്ള യാത്രയ്ക്കിടെ നടന് പുലിവാല് പിടിക്കേണ്ടി വന്ന ഒരു സംഭവം ദിനേശ് ഓർത്തെടുത്തു.പുറപ്പാട് എന്ന സിനിമ നടക്കുന്ന സമയം. ഇതേ സമയം തന്നെയാണ് ഷാജി കൈലാസിന്റെ ചിത്രവും ഐ.വി ശശിയുടെ മൃഗയയുടെയും ഷൂട്ടിങ് നടക്കുന്നത്. പുറപ്പാടിൽ അഭിനയിക്കുന്ന മമ്മൂക്കയ്ക്കും ഷാജിയുടെ ചിത്രത്തിൽ അഭിനയിക്കുന്ന നടൻ മഹേഷിനും മൃഗയയുടെ സെറ്റിലെത്തണം. ഇരുവരുമുള്ള യാത്രയ്ക്കിടയിൽ ഒരു വഴിയാത്രക്കാരനെ മമ്മൂക്കയുടെ വാഹനം ഇടിച്ചിട്ടു. മമ്മൂക്ക തന്നെയാണ് വാഹനം ഓടിച്ചത്.

സംഭവം പ്രശ്നമായതോടെ മഹേഷ് കാറിൽ നിന്നിറങ്ങി ക്ഷമ ചോദിച്ചു. എന്നാൽ വാഹനം ഓടിച്ചത് മമ്മൂക്കയാണെന്ന് ആരും അറിഞ്ഞില്ല. ജനം അറിയാതിരിക്കാൻ മമ്മൂട്ടി പുറത്തിറങ്ങിയതുമില്ല. ഒടുവിൽ പ്രശ്നം വഷളായി ജനങ്ങൾ കാർ തല്ലി പൊളിക്കുമെന്ന അവസ്ഥ വന്നപ്പോൾ മമ്മൂക്ക പുറത്തിറങ്ങി. തലയിൽ ചുമന്ന കെട്ടുമൊക്കെയായി മമ്മൂക്കയെ കണ്ട് ജങ്ങൾ ഞെട്ടി. ഒടുവിൽ എന്തൊക്കെയോ പറഞ്ഞ് മമ്മൂട്ടി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP