Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ നടിയുടെ നഗ്ന ചിത്രം; എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഗ്രൂപ്പിൽ ഗുഡ് ഈവനിങ്ങ് ക്യാപ്ഷനിട്ട് ചിത്രമയച്ചത് മുതിർന്ന സിപിഎം നേതാവ്; സിപിഎം നേതാവിന്റെ പ്രവർത്തിയിൽ ഞെട്ടി വനിതകൾ; പ്രായമുള്ള നേതാവിന് അബദ്ധം പറ്റിയതെന്ന് കരുതി കോൺഗ്രസ് വിട്ടുകളഞ്ഞിട്ടും പരമാവധി നാറ്റിച്ച് സിപിഎം

ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ നടിയുടെ നഗ്ന ചിത്രം; എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ഗ്രൂപ്പിൽ ഗുഡ് ഈവനിങ്ങ് ക്യാപ്ഷനിട്ട് ചിത്രമയച്ചത് മുതിർന്ന സിപിഎം നേതാവ്; സിപിഎം നേതാവിന്റെ പ്രവർത്തിയിൽ ഞെട്ടി വനിതകൾ; പ്രായമുള്ള നേതാവിന് അബദ്ധം പറ്റിയതെന്ന് കരുതി കോൺഗ്രസ് വിട്ടുകളഞ്ഞിട്ടും പരമാവധി നാറ്റിച്ച് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ സിനിമ നടിയുടെ നഗ്ന ചിത്രമയച്ച് എറണാകുളത്തെ ജില്ലാ പഞ്ചായത്ത് അംഗം. മുതിർന്ന സിപിഎം നേതാവ് കൂടിയായ ഇദ്ദേഹം സ്ത്രീകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇങ്ങനെയൊരു ചിത്രം അയച്ചത്.സിനിമാ നടിയുടെ നഗ്‌ന ചിത്രമയച്ചത് മുതിർന്ന നേതാവാണ് എന്നത് അംഗങ്ങളെ ഞെട്ടിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും ഔദ്യോഗികാവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്ന ജില്ലാ പഞ്ചായത്ത് ഒഫീഷ്യൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സിപിഎമ്മിന്റെ മുതിർന്ന അംഗത്തിന്റെ കൈക്രിയ. പ്രശസ്ത നടിയുടെ അർധ നഗ്‌ന ഫോട്ടോ ഗുഡ് ഈവനിങ് എന്ന ക്യാപ്ഷനോടെയാണ് വാട്‌സാപ്പിൽ ഇട്ടത്.

ഗ്രൂപ്പിൽ പ്രശസ്ത നടിയുടെ നഗ്‌നഫോട്ടോ കണ്ട അംഗങ്ങൾ ഞെട്ടി. അത് സിപിഎമ്മിന്റെ മുതിർന്ന അംഗമാണ് ഫോർവേഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടപ്പോൾ വനിതാംഗങ്ങളടക്കം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ചിലർ പ്രതിഷേധം അറിയിച്ചു. ചിലർ പ്രായം പരിഗണിച്ച് മിണ്ടാതിരുന്നു. മറ്റു ചിലർ സിപിഎം. അംഗങ്ങളെ വിളിച്ച് കാര്യം തിരക്കി. ഒന്നും പറയാൻ കഴിയാതെ അവരും കുഴങ്ങി. ഒഴിവാക്കാനുള്ള സമയ പരിധി കഴിഞ്ഞതിനാൽ ചിത്രം എടുത്തുമാറ്റാനും പറ്റാത്ത അവസ്ഥയിലായിരുന്നു.

എന്നാൽ സംഭവത്തോട് കോൺഗ്രസ് അംഗങ്ങൾ പക്വമായാണ് പ്രതികരിച്ചത്. വേണമെങ്കിൽ വലിയ വിവാദമാക്കാവുന്ന വിഷയം, അംഗത്തിന്റെ പ്രായം പരിഗണിച്ച് കോൺഗ്രസ് വിട്ടുകളഞ്ഞു. അതേ സമയം സ്വന്തം പാർട്ടിക്കാർക്ക് അത്ര വിശാല മനസ്‌കത ഇല്ലായിരുന്നു. അവർ സംഭവത്തിന് പരമാവധി പ്രചാരം നൽകി എന്നാണ് അറിയാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP