Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒഐസിസി അയർലന്റ് ഭവന നിർമ്മാണ പദ്ധതി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവ്വഹിക്കും

ഒഐസിസി അയർലന്റ് ഭവന നിർമ്മാണ പദ്ധതി ഉമ്മൻ ചാണ്ടി ശിലാസ്ഥാപനം നിർവ്വഹിക്കും

റോണി കുരിശിങ്കൽ പറമ്പിൽ

ഡബ്ലിൻ: പ്രളയ ദുരിതാശ്വാസത്തിൽ കെപിസിസിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 1000 വീട് പദ്ധതിയിലും പറവൂറിന്റ പുനർജനിയിലും ഒഐസിസി അയർലന്റ് പങ്കാളികളാവുന്നു. ഈ പദ്ധതിയിലേക്ക് ഒഐസിസി അയർലന്റ് പണിതു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം മുൻ കേരള മുഖ്യ മന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി നിർവ്വഹിക്കുമെന്ന് ഒഐസിസി ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ അറിയിച്ചു.

ചടങ്ങിൽ കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. വി. ഡി. സതീശൻ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഒഐസിസി പ്രസിഡന്റ് എം. എ. ലിങ്ക്‌വിൻ സ്റ്റാർ സ്വാഗതം ആശംസിക്കും. നാളെ പറവൂർ മാച്ചാംതുരുത്തിൽ രാവിലെ 10 മണിക്ക് ശിലാസ്ഥാപനം നടക്കും. പ്രൊഫസർ കെ. വി. തോമസ് എംപി മുഖ്യ പ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് ടി. ജെ. വിനോട്, കെ. പി. ധനപാലൻ (എക്‌സ് എംപി) ഭാരവികളായ കെ. എ. അഗസ്റ്റിൻ, പി. വി. ലാലു, എം. റ്റി. ജയൻ, കൊച്ചു ത്രേസ്യാജോയി, കെപിസിസി, ഡിസിസി ഭാരവാഹികൾ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

0745863324

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP