Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമയ്ക്കുന്നതിന് മരിച്ച അമ്മയെ ജീവിപ്പിച്ചു; തനിക്കു കൂടി അവകാശപ്പെട്ട 285 കോടിയുടെ സ്വത്ത് ഒറ്റയ്ക്ക് സ്വന്തമാക്കിയപ്പോൾ സഹോദരൻ പൊലീസിൽ പരാതി നൽകി; മുംബൈ വ്യവസായിയേയും ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നോയിഡ പൊലീസ്

സ്വത്തുക്കൾ തട്ടിയെടുക്കാൻ വ്യാജരേഖകൾ ചമയ്ക്കുന്നതിന് മരിച്ച അമ്മയെ ജീവിപ്പിച്ചു; തനിക്കു കൂടി അവകാശപ്പെട്ട 285 കോടിയുടെ സ്വത്ത് ഒറ്റയ്ക്ക് സ്വന്തമാക്കിയപ്പോൾ സഹോദരൻ പൊലീസിൽ പരാതി നൽകി; മുംബൈ വ്യവസായിയേയും ഭാര്യയേയും മക്കളേയും അറസ്റ്റ് ചെയ്ത് നോയിഡ പൊലീസ്

നോയിഡ: സഹോദരന് പങ്കുവയ്ക്കാതെ 285 കോടിയുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തുവെന്ന കേസിൽ മുംബൈ വ്യവസായിയേയും ഭാര്യയേയും മക്കളേയും നോയിഡ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്തു തട്ടിയെടുക്കുന്നതിന് വ്യാജരേഖ ചമച്ചപ്പോൾ മരിച്ചു പോയ മാതാവ് ജീവിച്ചിരിപ്പുണ്ട് എന്നു തെറ്റിദ്ധരിപ്പിച്ചതായും സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു.

മുംബൈയിലെ ഒരു മെഴുകുതിരി നിർമ്മാണ കമ്പനിയുടെ സഹ ഉടമ കൂടിയായ വിജയ് ഗുപ്ത നൽകിയ പരാതിയിലാണ് സഹോദരൻ സുനിൽ ഗുപ്തയും ഭാര്യയും ഇവരുടെ രണ്ട് ആൺമക്കളും ഏതാനും ചില സഹായികളും അറസ്റ്റിലാകുന്നത്.

വിജയ് കൊടുത്ത പരാതി പ്രകാരം ഇവരുടെ അമ്മ മുംബൈയിൽ വച്ച് 2011 മാർച്ച് ഏഴിന് മരിച്ചിരുന്നു. എന്നാൽ മുംബൈ സബ് രജിസ്ട്രാർ ഓഫീസിൽ സഹോദരൻ സുനിൽ 2011 മാർച്ച് 14ന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ അമ്മ ജീവിച്ചിരുപ്പുണ്ടെന്നും അവരുടെ സ്വത്തുക്കൾ, സ്വർണം, മ്യൂച്ചൽ ഫണ്ടുകൾ മുതലായവ തന്റേയും കുടുംബത്തിന്റേയും പേരിലാണ് മാറ്റിയെന്നാണ് പറയുന്നത്. ഇതിന് സാക്ഷികളായി സുനിൽ അയാളുടെ കുറച്ച് പരിചയക്കാരേയുമാണ് കൊണ്ടുവന്നത്.

എന്നാൽ മുംബൈയിലും നോയിഡയിലും രണ്ട് ഓഫീസുകളുള്ള ഇവരുടെ കമ്പനിക്ക് സഹോദരന്മാർ രണ്ടുപേരും തുല്യ പങ്കാളികളാണെന്നും തനിക്കു കൂടി അവകാശപ്പെട്ട സ്വത്തുക്കളാണ് സഹോദരൻ കൈക്കലാക്കിയെന്നുമാണ് വിജയ് ഗുപ്ത പരാതിയിൽ പറയുന്നത്. മുംബൈ ഓഫീസ് സുനിലും സെക്ടർ 15 Aയിലേത് വിജയ് ഗുപ്തയുമാണ് നോക്കി നടത്തുന്നത്.

മാത്രമല്ല, വ്യാജബില്ലുകൾ തയാറാക്കി കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് പണം സുനിലിന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ഇത് കമ്പനിക്ക് വൻ നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തുവെന്നും വിജയ് വ്യക്തമാക്കി. 2011-ൽ മാതാപിതാക്കൾ മരിച്ചതിനെ തുടർന്നാണ് സഹോദരൻ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമം ആരംഭിച്ചതെന്നും വിജയ് ആരോപിക്കുന്നുണ്ട്. ഒക്ടോബർ 22ന് സഹോദരൻ അയച്ച ഗുണ്ടകൾ തന്നെ ആക്രമിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണി മുഴക്കിയെന്നും വിജയ് വെളിപ്പെടുത്തി.

വിജയുടെ പരാതിയിൽ വഞ്ചന, വ്യാജരേഖ ചമക്കൽ, ഭീഷണിപ്പെടുത്തൽ, ശാരീരികമായി ആക്രമണം തുടങ്ങിയവയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുനിലിനേയും ഭാര്യ രാധയേയും ഒരു മകൻ അഭിഷേകിനേയും അവരുടെ നവി മുംബൈയിലുള്ള വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. നോയിഡയിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം പിന്നീട് ജയിലിലേക്ക് അയയ്ക്കുമെന്ന് അന്വേഷണ ചുമതലയുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ മനോജ് കുമാർ പന്ത് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP