Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചുവരേണ്ടത് രാജ്യത്തിനും പാർട്ടിക്കും അനിവാര്യം; തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ആത്മപരിശോധന നടത്തി തിരുത്തും; മൂന്നു സംസ്ഥാനങ്ങളിലും അടിപതറിയിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ ബിജെപി; 2019-ൽ ശിവസേനയ്‌ക്കൊപ്പം പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ

ഹിന്ദി ഹൃദയഭൂമിയിൽ തിരിച്ചുവരേണ്ടത് രാജ്യത്തിനും പാർട്ടിക്കും അനിവാര്യം; തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയം ആത്മപരിശോധന നടത്തി തിരുത്തും; മൂന്നു സംസ്ഥാനങ്ങളിലും അടിപതറിയിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെ ബിജെപി;  2019-ൽ ശിവസേനയ്‌ക്കൊപ്പം പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിൽ പരാജയമേറ്റു വാങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാതെ ബിജെപി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ പരാജയത്തെ ആത്മശോധന ചെയ്ത് തിരുത്തുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് രാജ്യത്തിനും അതുപോലെ തന്നെ പാർട്ടിക്കും അനിവാര്യമായ കാര്യമാണെന്നും ബിജെപി അധ്യക്ഷൻ അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം ആദ്യമായാണ് അമിത് ഷാ ഒരു പൊതുപ്രസ്താവനയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ക്ഷീണം സംഭവിച്ചുവെങ്കിലും പൊതുതെരഞ്ഞെടുപ്പിൽ അതൊരു മുൻവിധിയായി കാണേണ്ടതില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ഛത്തീസ്‌ഗഡിലേയും തെരഞ്ഞെടുപ്പു ഫലങ്ങൾ തീർച്ചയായും ബിജെപിക്ക് അനുകൂലമായിരുന്നില്ല. എന്നാൽ 2019-ലെ തെരഞ്ഞെടുപ്പുമായി ഇത് ബന്ധിപ്പിക്കേണ്ട കാര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പു ഫലം ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നും രണ്ടു തെരഞ്ഞെടുപ്പും വ്യത്യസ്ത പ്രശ്‌നങ്ങളിലൂന്നിയാണ് ജനങ്ങളെ നേരിടുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. മുംബൈയിൽ റിപ്പബ്ലിക് ടിവി നടത്തിയ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ജനവിധി ഞങ്ങൾ മാനിക്കുന്നു. തെരഞ്ഞെടുപ്പു ഫലം നന്നായി വിശകലനം ചെയ്തു വരുന്നുമുണ്ട്. എന്നാൽ ബിജെപി ഹിന്ദി ഹൃദയഭൂമിയിലും മറ്റ് മേഖലകളിലും വിജയം നേടേണ്ടത് പാർട്ടിക്കും രാജ്യത്തിനും ഒരുപോലെ അനിവാര്യമായ വസ്തുതയാണ്.

2019 തെരഞ്ഞെടുപ്പിൽ ശിവസേനയെ കൂട്ടുപിടിക്കുന്ന കാര്യത്തിലും ചർച്ചകൾ നടന്നുവരികയാണെന്ന് പാർട്ടി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷമായി ശിവസേനയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ ഉണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേന ബിജെപിക്ക് ഒപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ വെളിപ്പെടുത്തി.

മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും പതിനഞ്ചു വർഷത്തെ ബിജെപി ഭരണം അട്ടിമറിച്ചുകൊണ്ടാണ് കോൺഗ്രസ് അധികാരത്തിൽ വന്നത്. യഥാക്രമം 114 സീറ്റുകളും 68 സീറ്റുകളും നേടി ഇരുസംസ്ഥാനങ്ങൡും കോൺഗ്രസ് ഭൂരിപക്ഷം നേടുന്ന ഒറ്റകക്ഷിയായി ഉയർന്നുവരികയായിരുന്നു. 199 സീറ്റുകളുള്ള രാജസ്ഥാനിൽ 99 സീറ്റുകൾ നേടാനും കോൺഗ്രസിനായിരുന്നു. ഭരണകക്ഷിയായ ബിജെപിക്ക് അവിടെ 73 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP