Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോവിളിച്ച് വീട്ടിലേക്ക് പോയി; ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവേ നടപ്പുവഴിയുടെ താഴ്ചയിൽ വീണു മരിച്ചു; ഉപ്പുതറയിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാരും

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോവിളിച്ച് വീട്ടിലേക്ക് പോയി; ഓട്ടോയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കവേ നടപ്പുവഴിയുടെ താഴ്ചയിൽ വീണു മരിച്ചു; ഉപ്പുതറയിലെ കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ഞെട്ടി നാട്ടുകാരും

ഇടുക്കി: ഉപ്പുതറ പഞ്ചായത്ത് കാപ്പിപ്പതാൽ വാർഡ് അംഗവും കോൺഗ്രസ് നേതാവുമായ ഞെളിയംപറമ്പിൽ ബിജു പോളിനെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി.

ചീന്തലാറിൽ സുഹൃത്തിന്റെ വീട്ടിൽ സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിജു ഓട്ടോറിക്ഷ വിളിച്ച് വീടിന് സമീപം ഇറങ്ങി നടന്നു പോയി. ഇക്കാര്യം ഓട്ടോറിക്ഷ ഡ്രൈവർ ബിജുവിന്റെ വീട്ടിൽ അറിയിച്ചിരുന്നു. എന്നാൽ ബിജു വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ രാത്രി ഏഴരയോടെ നടപ്പുവഴിയുടെ താഴ്ചയിൽ വീണു കിടക്കുന്നതാണ് കണ്ടത്. ഉടൻ മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി, കോൺഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പീരുമേട് ബാറിലെ അഭിഭാഷകനാണ്. ഭാര്യ ബിന്ദു പള്ളം പാറക്കുളം കുടുംബാംഗം. മക്കൾ: ഏബൽ, ഏയ്ബൻ. സംസ്‌ക്കാരം ചീന്തലാർ സെന്റ്. മേരീസ് യാക്കോബായ സിറിയൻ ചർച്ചിൽ വ്യാഴാഴ്ച രാവിലെ 11.30ന്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP