Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേരി ഭാരത് മഹാൻ, മേരി മാഡം മഹാൻ, നിങ്ങൾ എല്ലാം ചെയ്തു തന്നു; പാക്കിസ്ഥാൻ ജയിലിൽ നിന്ന് മോചിതനായി എത്തിയ ഹമീദ് അൻസാരിയും മാതാവും സുഷമാ സ്വരാജിനെ കാണാനെത്തിയപ്പോൾ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങൾ; മന്ത്രിക്കു മുന്നിൽ വിതുമ്പിയ യുവാവിനേയും മാതാവിനേയും ചേർത്തു നിർത്തി ആശ്വസിപ്പിച്ച് സുഷമ

മേരി ഭാരത് മഹാൻ, മേരി മാഡം മഹാൻ, നിങ്ങൾ എല്ലാം ചെയ്തു തന്നു; പാക്കിസ്ഥാൻ ജയിലിൽ നിന്ന് മോചിതനായി എത്തിയ ഹമീദ് അൻസാരിയും മാതാവും സുഷമാ സ്വരാജിനെ കാണാനെത്തിയപ്പോൾ അരങ്ങേറിയത് വികാരനിർഭരമായ രംഗങ്ങൾ; മന്ത്രിക്കു മുന്നിൽ വിതുമ്പിയ യുവാവിനേയും മാതാവിനേയും ചേർത്തു നിർത്തി ആശ്വസിപ്പിച്ച് സുഷമ

ന്യൂഡൽഹി: പ്രവാസികളെല്ലാം നെഞ്ചോടു ചേർത്തു നിർത്തുന്ന പേരാണ് സുഷമാ സ്വരാജ് എന്നുള്ളത്. രാഷ്ട്രീയ കക്ഷി ഭേദമന്യേ ഭാരതീയരായ പ്രവാസികൾക്ക് എപ്പോൾ വേണമെങ്കിലും ആശ്രയിക്കാവുന്ന പേരായി സുഷമാ സ്വരാജ് മാറിയിട്ടുണ്ട്. പ്രവാസികളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു സഹായിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രി വീണ്ടും ഹൃദയത്തിൽ തൊടുന്നത് ഇന്ത്യക്കാരാനായ ഹമീദ് അൻസാരിയെന്ന യുവാവിനെ പാക്കിസ്ഥാനിലെ ജയിലിൽ നിന്നും മോചിപ്പിച്ചതോടെയാണ്.

പ്രണയിനിയെ തേടി പാക്കിസ്ഥാനിലേക്ക് പോയ അൻസാരിയെ ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാൻ ജയിലിൽ അടയ്ക്കുകയായിരുന്നു. 2012 നവംബർ 12നാണ് അൻസാരി പാക്കിസ്ഥാനിൽ കടക്കുന്നത്. സോഷ്യൽ മീഡിയയലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ നേരിൽക്കാണാൻ പാക്കിസ്ഥാനിലെത്തിയ അൻസാരിയെ വ്യാജ പാക്കിസ്ഥാനി തിരിച്ചറിയൽ കാർഡ് കൈവശം വച്ചതിന് 2015-ൽ മൂന്നു വർഷത്തേക്ക് തടവു ശിക്ഷിച്ചു. എൻജിനീയറായ അൻസാരിക്കു മേൽ ചാരവൃത്തിയടക്കമുള്ള കേസുകൾ ചുമത്തിയാണ് തടവിനു വിധിച്ചത്.

മൂന്നു വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞുവെങ്കിലും ആറു വർഷം ജയിൽ തുടരേണ്ടി വന്നു. ഇന്ത്യയിൽ നിന്നുള്ള നയതന്ത്രപ്രതിനിധികളുടെ ഇടപെടലുകളെ തുടർന്ന് കഴിഞ്ഞ ദിവസം ഹമീദ് അൻസാരിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു.

മാതൃരാജ്യത്ത് തിരിച്ചെത്തിയ അൻസാരി മാതാവിനൊപ്പം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കാണാൻ ഡൽഹിയിൽ എത്തിയപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് അരങ്ങേറിയത്. തന്റെ മുന്നിൽ നിന്നു വിതുമ്പിയ അൻസാരിയെ ആശ്വസിപ്പിക്കുന്ന സുഷമ പിന്നീട് അൻസാരിയുടെ മാതാവ് ഫൗസിയയോടും കുശലം പറഞ്ഞു. മന്ത്രിയുടെ തലോടലിൽ പൊട്ടിക്കരഞ്ഞുപോയ ഫൗസിയ മേരി ഭാരത് മഹാൻ, മേരി മാഡം മഹാൻ..നിങ്ങൾ എല്ലാം ചെയ്തു തന്നു എന്നുപറഞ്ഞ് സുഷമയുടെ തോളത്തേയ്ക്ക് ചാഞ്ഞു.

പിന്നീട് അൻസാരിക്ക് പാക്കിസ്ഥാനിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെല്ലാം മന്ത്രി ചോദിച്ചറിഞ്ഞു. മിലിട്ടറി കോടതി ശിക്ഷ വിധിച്ച ഹമീദ് അൻസാരി പേഷാവർ സെൻട്രൽ ജയിലിലാണ് ഇത്രനാളും കഴിഞ്ഞത്. ഡിസംബർ 15ന് ശിക്ഷാ കാലാവധി പൂർത്തിയായതോടെ ഒരു മാസത്തിനുള്ളിൽ നടപടിക്രമങ്ങളെല്ലാം പൂർത്തിയായി അൻസാരിയെ മോചിപ്പിക്കണമെന്ന് പേഷാവർ ഹൈക്കോടതി പാക്കിസ്ഥാൻ സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു.

അട്ടാരി-വാഗ അതിർത്തിയിലെത്തിയ അൻസാരിയെ മാതാവ് ഫൗസിയയും പിതാവ് നഹലും സഹോദരനും ചേർന്ന് സ്വീകരിച്ചു. ഇത് ഹമീദിന്റെ രണ്ടാം ജന്മമാണെന്നും ഹമീദ് ജയിലിൽ ആയതിൽ പിന്നെ തങ്ങൾ ആഘോഷങ്ങളൊന്നും നടത്തിയിട്ടില്ലെന്നും ഫൗസിയ പറഞ്ഞു. എന്നാൽ ഈ ദിവസം ഞങ്ങൾക്ക ആഘോഷങ്ങൾക്കുള്ളതാണെന്ന് പിതാവ് മകനെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു.

അൻസാരിയുടെ മോചനത്തോടെ വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമാ സ്വരാജിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ആയിരിക്കുകയാണ്. ഒരു ട്വീറ്റിൽ തങ്ങളുടെ പ്രശ്‌നങ്ങൾ വിദേശകാര്യമന്ത്രിക്കു മുമ്പിൽ അവതരിപ്പിക്കാം എന്ന് ഓരോ പ്രവാസിക്കും ആത്മവിശ്വാസം വർധിപ്പിക്കുന്ന കാര്യമാണ്. മറുട്വീറ്റിൽ സുഷമ പ്രശ്‌നത്തിന് പരിഹാരവും നൽകിയിരിക്കും. അതുകൊണ്ടു തന്നെ നാളിതുവരെ ഒരു വിദേശകാര്യമന്ത്രിക്കും കിട്ടാത്തത്ര സ്വീകാര്യതയാണ് ബിജെപിയുടെ ഈ തീപ്പൊരി നേതാവിന് ലഭിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP