Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെംഗളൂരിലെത്തി മകനെ കണ്ട് മടങ്ങിയ അച്ഛനമ്മമാർക്ക് മുന്നിൽ മകന് ദാരുണാന്ത്യം; വിപ്രോയിലെ ടെക്കിയായ പാലക്കാട്ടുകാരൻ വിക്രം വിജയൻ മരിച്ചത് ഓടുന്ന ട്രെയിനിൽ നിന്നും വീണ് അതിദാരുണമായി; മരണം സംഭവിച്ചത് മാതാപിതാക്കളുടെ ലഗേജ് ട്രെയിനിൽ വച്ച ശേഷം ഇറങ്ങുമ്പോൾ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും വീണ്

ബെംഗളൂരിലെത്തി മകനെ കണ്ട് മടങ്ങിയ അച്ഛനമ്മമാർക്ക് മുന്നിൽ മകന് ദാരുണാന്ത്യം; വിപ്രോയിലെ ടെക്കിയായ പാലക്കാട്ടുകാരൻ വിക്രം വിജയൻ മരിച്ചത് ഓടുന്ന ട്രെയിനിൽ നിന്നും വീണ് അതിദാരുണമായി; മരണം സംഭവിച്ചത് മാതാപിതാക്കളുടെ ലഗേജ് ട്രെയിനിൽ വച്ച ശേഷം ഇറങ്ങുമ്പോൾ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും വീണ്

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: മകനെ കാണാൻ ബെംഗളൂരിലെത്തിയ അച്ഛനമ്മമാർക്ക് മുന്നിൽ മകന് ദാരുണാന്ത്യം. വിപ്രോയിലെ ടെക്കിയായ വിക്രം വിജയനാണ് മാതാപിതാക്കളുടെ കണ്ണും മുന്നിൽ ദാരുണമായി കൊല്ലപ്പെട്ടത്. വിക്രമിനെ കാണാൻ ബെംഗളൂരിലെത്തിയ അച്ഛനമ്മമാരെ യാത്രയാക്കുന്നതിനിടയിൽ ട്രെയിനിൽ നിന്നും വീണാണ് വിക്രം വിജയൻ ദാരുണമായി കൊല്ലപ്പെട്ടത്.

കാർമെലാം റെയിൽവേ സ്‌റ്റേഷനിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിക്രമിന്റെ അച്ഛനമ്മമാരായ വിജയ് ചക്കിംഗലും അമ്മ ഉദയ കുമാരിയും മകനെ കാണാനും കുറച്ചു ദിവസം ഒപ്പം താമസിക്കാനുമായി ബംഗളൂരിലെത്തിയത്. മകനൊപ്പം സന്തോഷത്തോട കുറച്ച് ദിസങ്ങൾ ചിലവഴിച്ച ശേഷം തിങ്കളാഴ്ച രാത്രിയാണ് ഇവർ മടങ്ങാനായി റെയിൽവേ സ്‌റ്റേഷനിലെത്തിയത്. എന്നാൽ മകനെ കണ്ടുള്ള മടക്ക യാത്ര തീരാ ദുഃഖത്തിലേക്കാണെന്ന് ആ മാതാപിതാക്കളും അറിഞ്ഞില്ല. അച്ഛനമ്മമാരുടെ ലഗേജ് ട്രെയിനിനകത്ത് വച്ച ശേഷം ഇറങ്ങവെ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും വീണാണ് വിക്രമിന്റെ മരണം സംഭവിച്ചത്.

യശ്വന്തപുർ കണ്ണൂർ എക്സ്‌പ്രസിലാണ് അപകടം ഉണ്ടായത്. അച്ഛനമ്മമാരുടെ ലഗേജ് ട്രെയിനിൽ വച്ച ശേഷം തിരികെ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. സ്റ്റേഷനിൽ ട്രെയിന് രണ്ട് മിനറ്റേ നിർത്താൻ അനുവാദം ഉണ്ടായിരുന്നു. എന്നാൽ ധാരാളം പേർ കയറാനും ഇറങ്ങാനും ഉണ്ടായിരുന്നതിനാൽ വിക്രം ഇറങ്ങുമ്പോഴേക്കും ട്രെയിൻ വിട്ടിരുന്നു. ഇതുകണ്ട വിക്രം ട്രെയിനിൽ നിന്നും ചാടി ഇറങ്ങുകയും മരണം സംഭവിക്കുകയും ആയിരുന്നു.

ചാടിയിറങ്ങുമ്പോൾ ബാലൻസ് തെറ്റിയ വിക്രം ട്രെയിനിനും പ്‌ളാറ്റ് ഫോമിനും ഇടയിലേക്ക് വീണാണ് മരണം സംഭവിച്ചത്. മകൻ ട്രെയിനിന് അടിയിലേക്ക് വീഴുന്നത് കണ്ട് പിതാവും പുറകേ ട്രെയിനിൽ നിന്നും താഴേക്ക് ചാടി. പ്ലാറ്റ് ഫോമിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സഹയാത്രികർ ചെയിൻ വലിച്ച് ട്രെയിൻ നിർത്തി. വിക്രമിന്റെ മൃതശരീരം ബൗറിങ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസ് എുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP