Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എന്റെ ശരീരഭാഗങ്ങൾ എനിക്കും ഏറെ ഇഷ്ടമാണ്, നിങ്ങൾക്ക് ഏത് ഭാഗമാണ് ഇഷ്ടം ? തന്റെ മേനിഴയക് ഉദ്ധരിച്ച് അശ്ശീല കമന്റിട്ട സൈബർ ഞരമ്പ് രോഗിക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നടി തപ്‌സി; നടിയുടെ കമന്റിന് പിന്നാലെ അകു പാണ്ഡ്യയെന്ന യുവാവിനെ കമന്റ് വർഷം കൊണ്ട് വലിച്ചൊട്ടിച്ച് സമൂഹ മാധ്യമം

എന്റെ ശരീരഭാഗങ്ങൾ എനിക്കും ഏറെ ഇഷ്ടമാണ്, നിങ്ങൾക്ക് ഏത് ഭാഗമാണ് ഇഷ്ടം ? തന്റെ മേനിഴയക് ഉദ്ധരിച്ച് അശ്ശീല കമന്റിട്ട സൈബർ ഞരമ്പ് രോഗിക്ക് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി നടി തപ്‌സി; നടിയുടെ കമന്റിന് പിന്നാലെ അകു പാണ്ഡ്യയെന്ന യുവാവിനെ കമന്റ് വർഷം കൊണ്ട് വലിച്ചൊട്ടിച്ച് സമൂഹ മാധ്യമം

മറുനാടൻ ഡെസ്‌ക്‌

നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്കിഷ്ടമാണെന്ന് സമൂഹ മാധ്യമത്തിലൂടെ കമന്റിട്ട സൈബർ ഞരമ്പ് രോഗിക്ക് ചുട്ട മറുപടി നൽകി തെന്നിന്ത്യൻ താരം തപ്‌സി. അകു പാണ്ഡ്യയെന്ന യുവാവ് ട്വിറ്ററിൽ കമന്റിട്ടതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. ഇയാളിട്ട കമന്റ് ചേർത്തായിരുന്നു താരത്തിന്റെ കിടിലൻ മറുപടി. 'വൗ..എനിക്കും എന്റെ ശരീരഭാഗങ്ങൾ ഏറെ ഇഷ്ടമാണ്. നിങ്ങൾക്കു ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം' എന്നായിരുന്നു തപ്സിയുടെ മറുപടി.

 

നടിയുടെ മറുപടിയെ പിന്താങ്ങി നിരവധി പേർ കമന്റുകളുമായി രംഗത്തു വന്നു. ഇതിനു മുമ്പും മോശം കമന്റുകളോട് തപ്സി പ്രതികരിച്ചിട്ടുണ്ട്. നടികൾ ആദ്യമായല്ല ഇത്തരം ഞരമ്പുരോഗികളെ വെളിപ്പെടുത്തുന്നത്. നേരത്തെ നടി മീരാ നന്ദൻ, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും ഒടുവിലായി സീരിയൽ നടി ഗായത്രി അരുണും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

 

 രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. തനിക്ക് വന്ന സന്ദേശവും ഇയാളുടെ പ്രൊഫൈലിന്റെ ലിങ്കുമുൾപ്പെടെ പങ്കുവെച്ച നടി താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കാമെന്നാണ് കുറിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP