Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീത്വത്തെ സംരക്ഷിക്കാൻ മതിലുപണിയുന്നവരുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നത്; സനലിന്റെ ഭാര്യ വിജിയെ അധിക്ഷേപിച്ച മന്ത്രി എം എം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

സ്ത്രീത്വത്തെ സംരക്ഷിക്കാൻ മതിലുപണിയുന്നവരുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നത്; സനലിന്റെ ഭാര്യ വിജിയെ അധിക്ഷേപിച്ച മന്ത്രി എം എം മണി കേരളീയ സമൂഹത്തോട് മാപ്പ് പറയണം: രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ, ഡിവൈഎസ്‌പി വാഹനത്തിന് മുന്നിൽ തള്ളിയിട്ട് കൊന്ന സനലിന്റെ വിധവ വിജിയെ മന്ത്രി എം.എം.മണി അധിക്ഷേപിച്ചതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തിയായി പ്രതിഷേധിച്ചു. സ്ത്രീത്വത്തെ സംരക്ഷിക്കാൻ വേണ്ടി മതിലു പണിയുന്നവരുടെ തനി നിറമാണ് മന്ത്രി എം.എം മണിയുടെ അധിക്ഷേപത്തിലൂടെപുറത്ത് വന്നിരിക്കുന്നത്. വിജിക്ക് സർക്കാർ ജോലി നൽകണമെന്ന് ഡി ജി പിയടക്കം പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അതിന് തയ്യാറാകാത്തതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് വിജി അവരുടെപറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരത്തിന് തെയ്യാറായത്.

സനൽ കൊല്ലപ്പെട്ടതിനെ തുടർന്ന്വിജിയുടെ വീട്ടിലെത്തിയ ഇടതു സർക്കാരിലെ രണ്ട് മന്ത്രിമാർ സർക്കാരിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തതുമാണ്. ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.ജോലിയും,നഷ്ടപരിഹാരവും നൽകണമെന്ന വിജിയുടെ ആവശ്യം ഇതുവരെ മന്ത്രി സഭാ യോഗം പരിഗണിച്ചിട്ടില്ല.ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമത്തിൽ ജീവൻ നഷ്ടപ്പെട്ട സ്ത്രീയോടും കുംടുബത്തോടും ഉള്ള ബാധ്യതയിൽ നിന്ന് സർക്കാരിന് ഒളിച്ചോടാൻ കഴിയില്ല.കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം കൊടുത്തെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് രോട് ചോദിച്ചിട്ടാണ് സമരത്തിന് ഇരിക്കുന്നതെന്നും, ഒരു മാസം കൊണ്ട് ആർക്കും ജോലി എടുത്ത് വിച്ചിട്ടില്ലന്നും പറഞ്ഞ് മന്ത്രി എം.എം.മണി വിജിക്ക്നേരെ ധിക്ഷേപം ചൊരിഞ്ഞത്.ജീവിതത്തിൽ സർവ്വവും നഷ്ടപ്പെട്ട ഒരു വിധവയെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തമന്ത്രി എം.എം. മണി അവരോടും കേരളീയ സമൂഹത്തോടും മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP