Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാമരാജ്‌നഗർ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ ക്ഷേത്രകമ്മറ്റി പ്രസിഡന്റും പൂജാരിയും; പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം പൂജാരി്യാണെന്ന് പൊലീസ് കണ്ടെത്തൽ: മാരമ്മ ക്ഷേത്രത്തിൽ 15 ഭക്തർ പ്രസാദം കഴിച്ചു മരിച്ച സംഭവത്തിൽ പൂജാരിയടക്കം നാലു പേർ അറസ്റ്റിൽ

ചാമരാജ്‌നഗർ ഭക്ഷ്യവിഷബാധയ്ക്ക് പിന്നിൽ ക്ഷേത്രകമ്മറ്റി പ്രസിഡന്റും പൂജാരിയും; പ്രസാദത്തിൽ വിഷം കലർത്തിയത് ക്ഷേത്രകമ്മറ്റി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം പൂജാരി്യാണെന്ന് പൊലീസ് കണ്ടെത്തൽ: മാരമ്മ ക്ഷേത്രത്തിൽ 15 ഭക്തർ പ്രസാദം കഴിച്ചു മരിച്ച സംഭവത്തിൽ പൂജാരിയടക്കം നാലു പേർ അറസ്റ്റിൽ

ചാമരാജ്നഗർ: കർണാടകയിലെ ചാമരാജനഗറിൽ ഭക്ഷ്യ വിഷബാധയേറ്റ് 15 ഭക്തർ മരിച്ച സംഭവത്തിന് പിന്നിൽ പൂജാരിയും ക്ഷേത്രകമ്മറ്റി പ്രസിഡന്റും. ക്ഷേത്രകമ്മറ്റി പ്രസിഡന്റ് ഹിമ്മാഡി മഹാദേവസ്വാമിയുടെ നിർദ്ദേശ പ്രകാരം പൂജാരി വിഷം കലർത്തുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. കേസിൽ പൂജാരി ദൊഗ്ഡയ്യയെ അടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പ്രസാദം കഴിച്ച 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പ്രസാദത്തിന്റെ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു വീണിരുന്നു. പ്രസാദത്തിൽ വിഷം കലർന്നതാണെന്നായിരുന്നു പ്രാഥമിക വിവരം.രാവിലെ പത്തരയോടെ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർ അവശനിലയിലാവുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആയിരുന്നു.

ക്ഷേത്രത്തിലെ ഗോപുരത്തിന്റെ ശിലാന്യാസത്തോട് അനുബന്ധിച്ച് വിതരണം ചെയ്ത പ്രസാദത്തിലായിരുന്നു പൂജാരി വിഷം കലക്കിയത്. ശിലാന്യാസത്തിന് ശേഷമുള്ള പൂജകൾക്ക് ശേഷം 12 മണിയോടെയായിരുന്നു പ്രസാദം വിതരണം ചെയ്തത്. ഇത് കഴിച്ചയുടൻ പലരും ഛർദ്ദിക്കാൻ തുടങ്ങി. ചിലർ അബോധവാസ്ഥയിലായി. തുടർന്ന് ഇവരെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP