Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളാപ്പള്ളി നടേശൻ അവസരവാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമെന്ന് വി എം സുധീരൻ; വനിതാ മതിലിന്റെ സംഘാടനം മുഖ്യമന്ത്രി ഏൽപ്പിച്ചിരിക്കുന്നതു വെള്ളാപ്പള്ളിയേയാണ്; ഇദ്ദേഹത്തിന്റെ പിണറായി ഭക്തിയെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം; ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താൻ മകനെ എൻഡിഎയുടെ ഭാഗമാക്കി; കേസുകളിൽ നിന്നും രക്ഷപ്പെടാൻ അച്ഛൻ സദാ ഇടതുസർക്കാരിനെ പ്രകീർത്തിക്കുന്നുവെന്നും മുൻ കെപിസിസി പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : തികഞ്ഞ അവസരവാദത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നു കോൺഗ്രസ് നേതാവ് വി എം.സുധീരന്റെ പരിഹാസം.നവോത്ഥാനമെന്ന പേരിൽ സർക്കാർ ചെലവിൽ നടക്കുന്ന വനിതാ മതിലിന്റെ സംഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏൽപ്പിച്ചിരിക്കുന്നതു വെള്ളാപ്പള്ളിയേയാണ്.

ഇദ്ദേഹത്തിന്റെ പിണറായി ഭക്തിയെപ്പറ്റി നാട്ടിലെ ജനങ്ങൾക്കറിയാം. ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താനാണു മകൻ തുഷാറിനെ എൻഡിഎയുടെ ഭാഗമാക്കിയത്. ഇവിടത്തെ കേസുകളിൽ നിന്നും രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി സദാ ഇടതുസർക്കാരിനെ പ്രകീർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയുടെ സ്വരമാണു വെള്ളാപ്പള്ളി നടേശന്റെയെന്നു മുമ്പ് പിണറായി വിജയൻ തന്നെ പറഞ്ഞിരുന്നു. കോടിയേരി ബാലകൃഷ്ണനും ഇതേ അഭിപ്രായമായിരുന്നു. എന്നാൽ ഇതെല്ലാം മറന്നു രാഷ്ട്രീയ ലാഭത്തിനു വേണ്ടി പിണറായിയും കോടിയേരിയും വെള്ളാപ്പള്ളിയെ മഹത്വവത്കരിക്കുകയാണെന്നും വി എം.സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP