Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കുറുക്കന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുണ്ട്; നേരിട്ട് വരാത്ത ദിലീപ് ഒളിയമ്പിൽ വിദഗ്ധനാണ്; സ്ഥിരം സോഴ്‌സായിരുന്ന സംവിധായകനെ കൊണ്ട് തെറ്റായ വിവരം തന്ന് കരിയറിനെയും ബാധിക്കുന്ന പ്രവർത്തി ചെയ്തു; എല്ലാ ആഴ്ചയിലും എതിരെ വാർത്ത എഴുതിയത് കിട്ടയത്‌കൊണ്ട് മാത്രം; മാനേജ്‌മെന്റ് തലത്തിൽ തടയിടാൻ ശ്രമിച്ചിട്ടും നടന്നില്ല; മറുനാടൻ ടിവിയോട് പല്ലിശേരി പറഞ്ഞത്

ഒരു കുറുക്കന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുണ്ട്; നേരിട്ട് വരാത്ത ദിലീപ് ഒളിയമ്പിൽ വിദഗ്ധനാണ്; സ്ഥിരം സോഴ്‌സായിരുന്ന സംവിധായകനെ കൊണ്ട് തെറ്റായ വിവരം തന്ന് കരിയറിനെയും ബാധിക്കുന്ന പ്രവർത്തി ചെയ്തു; എല്ലാ ആഴ്ചയിലും എതിരെ വാർത്ത എഴുതിയത് കിട്ടയത്‌കൊണ്ട് മാത്രം; മാനേജ്‌മെന്റ് തലത്തിൽ തടയിടാൻ ശ്രമിച്ചിട്ടും നടന്നില്ല; മറുനാടൻ ടിവിയോട് പല്ലിശേരി പറഞ്ഞത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദിലീപ് നേരിട്ട് വരില്ല, ഒളിയമ്പിൽ വിദഗ്ധനാണ്. കുറുക്കന്റെ ബുദ്ധിയാണ്. ഒരു കുറുക്കുന്റെ അല്ല ആയിരം കുറുക്കന്റെ ബുദ്ധിയുടെ അത്രയും മിടുക്കനാണ്. അങ്ങനെയുള്ള അയാളുടെ ഒരു മാറ്റർ കിട്ടിയപ്പോൾ ഞാനത് പ്രസിദ്ധീകരിച്ചു. എനിക്ക് മാറ്റർ തന്നെ സംവിധായകൻ ദിലീപന്റെ ഒരു പടം ചെയ്തുകൊണ്ടിരിക്കുകയാണ്, അടുത്ത പടത്തിനുള്ള ഡേറ്റ് കൊടുത്തുകഴിഞ്ഞു. അപ്പോൾ എന്നെ കാണാതെ എന്റെ എംഡിയെ പോയി കാണുന്നു ഈ സംവിധായകൻ, ദിലീപ് പറഞ്ഞിട്ട്. ഒറ്റ ഡിമാന്റെയുള്ളു, എന്നെ അവിടെ നിന്ന് മാറ്റണം. അയാൾ കാര്യം പറഞ്ഞു, പോയി. അപ്പോൾ തന്നെ എംഡി എന്നെ വിളിച്ചു പറഞ്ഞു നിങ്ങളുടെ സുഹൃത്ത് ഇവിടെ വന്നിരുന്നു, ഇന്നിന്ന കാര്യങ്ങൾ പറഞ്ഞു. അയാളെ മേലാൽ എടുപ്പിച്ചേക്കരുത് ഇവിടെ.

അപ്പോൾ ഞാൻ പറഞ്ഞു ജീവിതത്തിൽ ആദ്യമായി ഞാനൊരു സോഴ്‌സ് വെളിപ്പെടുത്താൻ പോവുകയാണ്, ഈ മാറ്ററിന്റെ പേരിൽ അങ്ങനെ പാടില്ലല്ലോ.ഈ മഞ്ജുവാര്യരുടെ സ്റ്റോറി ഞാൻ എഴുതിയതിന്റെ സോഴ്‌സ്, അയാളുടെ പേര് പറയുന്നു. നടന്ന സംഭവങ്ങൾ പറയുന്നു. ഞാനും ആ സംവിധായകനും ഒരു അവാർഡ് വാങ്ങാനായി ഒരുമിച്ച് പോവുമ്പോഴാണ് ഈ സംഭവം പറഞ്ഞിട്ടുള്ളത്. ഇതു പറഞ്ഞതോടെ ദിലീപ് അയാളെ കട്ട് ചെയ്തു. പിന്നീട് പടം കൊടുത്തില്ല.

അവിടെ നിന്നാണ് പിന്നീട് ഈ സംഭവം സ്പാർക്കായി സ്പാർക്കായി വന്ന് വന്ന് ഇവരുടെ പ്രശ്‌നങ്ങൾ വരുന്നത്. പിന്നെ അപ്പപ്പോൾ, അതായത് എല്ലാ ആഴ്ചയിലും ഇവരുടെ വാർത്തകൾ കൃത്യമായി കിട്ടുന്നുമുണ്ട് എഴുതുന്നുമുണ്ട്. പക്ഷേ മാനേജ്‌മെന്റ് ഒരിക്കലും എന്നോട് എഴുതരുതെന്ന് പറഞ്ഞിട്ടില്ല. പലരും അവരെ പ്രേരിപ്പിക്കുന്നുണ്ട്, ഇങ്ങനെ എഴുതിപ്പിക്കരുത്, ദിലീപ് ഭാഗത്തുനിന്നും സപ്പോർട്ട് വരുന്നവരും എഴുതിക്കരുതെന്ന് പറയാറുണ്ട്. മാറ്റർ സത്യമാണെങ്കിൽ എഴുതണം. അതായത് ഈ വീക്കില് അച്ചടിച്ചുവന്ന ഒരു മാസികയിൽ എന്റെ ടേബിളിൽ വരുമ്പോൾ തന്നെയാണ് അവരുടെ ടേബിളിൽ കൊണ്ടുവയ്ക്കുന്നത്. അത്രയും സ്വാതന്ത്ര്യം എന്നെ സംബന്ധിച്ച് എനിക്ക് കിട്ടിയിട്ടുണ്ട്.

അങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചില എതിരാളികൾ ഉണ്ടാവുമല്ലോ? ഞാനെഴുതുന്നതെല്ലാം കള്ളമാണ് എന്നു പറയുന്നവർ. ഞാൻ ഇത്രേ പറയാറുള്ളു. ഞാൻ എഴുതുന്നത് കള്ളം ആണെങ്കിൽ കേസ് ഫയൽ ചെയ്യുക, പക്ഷേ ഇന്നേവരെ അവർ കേസ് ഫയൽ ചെയ്തിട്ടില്ല. അപ്പോൾ വേറെ ഒന്നുരണ്ട് പേരെ വിട്ട് ദിലീപിന്റെ ഭാഗത്ത് നിന്ന് ഒരു സജഷൻ വന്നു, എന്നെ ദ്രോഹിക്കരുത്, ചേട്ടന് എന്തുവേണേൽ കൊടുക്കാം. ഞാൻ പറഞ്ഞത് ഞാൻ പലരിൽ നിന്നും ആവശ്യപ്പെടാറുള്ളത് മാറ്ററാണ്. എനിക്ക് പറ്റിയത് മാറ്ററാണ് അതല്ലാതെ ഒന്നും വാങ്ങാറില്ലല്ലോ. എനിക്ക് ഇനിയും മാറ്റർ കിട്ടിയാൽ ഞാൻ അടിച്ചുകൊണ്ടേയിരിക്കും. എന്റെ മേൽ ഇവർ നോ ഇതുകൊടുക്കാൻ പാടില്ല എന്നു പറയുന്നത് വരെ ഞാൻ കൊടുത്തുകൊണ്ടിരിക്കും.

്അപ്പോൾ ഇതിന്റെ ഏകദേശം ഒരു ക്ലൈമാക്‌സിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആയിടക്കാണ് ഞാൻ സ്‌നേഹിക്കുന്ന ഒരു സുഹൃത്ത്, ഒരു ലേഡി സുഹൃത്ത് അവരൊരു ലിങ്ക് ഇട്ടു തരികയാണ്. അന്ന് ഒരു ഓൺലൈനിൽ, മനോരമ ഓൺലൈനിലാണ് ദിലീപ് ആക്ഷേപകരമായി സംസാരിച്ചിട്ടുണ്ട്. ഇതൊക്കെ ഞാൻ നോക്കി, അപ്പോൾ എന്നെക്കുറിച്ച്, മഞ്ജുവാരിയരെക്കുറിച്ച്, ഭാവനെക്കുറിച്ച് പിന്നെ മാതൃഭൂമി എഡിറ്ററെക്കുറിച്ച്, വേണുവിനെക്കുറിച്ച്, ലിബേർട്ടി ബഷീറിനെക്കുറിച്ച് - ഈ അഞ്ച് പേരെക്കുറിച്ചാണ്. അതായത് വളരെ മോശമായ രീതിയിൽ സംസാരിച്ചത്. അവിടെയുള്ള രണ്ട് പേരെന്നോട് പറഞ്ഞു അത് രണ്ട് പേരെ അവർ കൊടുത്തില്ല. മഞ്ജുവാരിയരെയും ഭാവനെയും അവർ കൊടുത്തില്ല, സിനിമക്കാരല്ലേ, അവർക്ക് ആവശ്യം വരുമല്ലോ.

വേണുവിനെക്കുറിച്ച് വളരെ മോശമായിട്ട്, സ്ത്രീസംബന്ധമായിട്ടാണ് കൊടുത്തിരിക്കുന്നത്. എന്നെക്കുറിച്ച് മൂന്ന് കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഒന്ന് എനിക്ക് ദിലീപ് മദ്യം വാങ്ങി തരാറുണ്ട്. ചെല്ലുമ്പോഴെല്ലാം ലോക്കേഷനിൽ ആയാൽ പോലും മദ്യം മേടിച്ച് തരാറുണ്ട്. പിന്നെ പോകുമ്പോഴെല്ലാം കാശ് തരാറുണ്ട്. മൂന്നാമത്തേത് എന്റെ മകനെ സംവിധാന സഹായി ആക്കാത്തതിന്റെ പേരിൽ. ഈ മൂന്ന് കാരണങ്ങൾ കൊണ്ടാണ് ദിലീപിനെക്കുറിച്ച് മോശമായി എഴുതുന്നതെന്നാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ഇ

ഇതറിഞ്ഞിട്ട് ശാന്തിവിള ദിനേശ് ദിലീപിനെ വിളിച്ചു അന്ന്. ദിനേശ് പറഞ്ഞു, നിങ്ങൾക്ക് ഈ മൂന്ന് കാര്യമല്ല, നാലാമത്തെ ഒരു കാര്യം കൂടിയുണ്ട് സെക്‌സ് ഹരാസ്‌മെന്റ് ഈ നാലുകാര്യങ്ങളും അയാളെക്കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ഇതു കണ്ടിട്ട് പലരും എന്നെ വിളിച്ചു, എഴുതണം മറുപടി തരണം എന്നൊക്കെ പറഞ്ഞിട്ട്. ഞാൻ പറഞ്ഞു ഞാനിതൊക്കെ ഇഗ്നോർ ചെയ്യാറാണ് പതിവ്. പക്ഷേ ഇതിന് മറുപടി പറഞ്ഞില്ലെങ്കിൽ എന്നെ സ്‌നേഹിക്കുന്ന വിശ്വസിക്കുന്ന കുറേ പേരുണ്ട്, അവരത് വിശ്വസിക്കും. മദ്യപാനത്തിന്റെയോ കാശിന്റെയോ കാര്യം ഞാൻ മറ്റുള്ളവർക്ക് വിട്ടുകൊടുക്കുകയാണ്. അവരത് വിശ്വസിക്കുകയോ, വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ. എനിക്ക് മൂന്നാമത്തെ ഒരു കാര്യം മാത്രമേ പറയാനുള്ളു. എന്റെ മകനെക്കുറിച്ച്. ഞാനിവിടെ പലരെയും സഹസംവിധായകരാക്കിയിട്ടുണ്ട്, പല വമ്പന്മാരെയും. എന്റെ മകന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എനിക്ക് ദിലീപിന്റെ അടുത്ത് പോവേണ്ട കാര്യമില്ല.

കാരണം തമിഴ്, തെലുങ്ക് മലയാളം നാല് ഭാഷകളിൽ വളരെ പ്രമുഖരായ സംവിധായകരെ എനിക്ക് പരിചയമുണ്ട്. ഞാനെത്ര വർഷമായി ഫീൽഡിൽ നിൽക്കുന്നു. ദിലീപ് ഇന്നലെ വന്ന ആളല്ലേ? അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നെങ്കിൽ അവനെ കൊണ്ടുവരാമായിരുന്നു. മാത്രമല്ല ്എനിക്ക് അങ്ങനെ ഒരു താല്പര്യമില്ല, അവനെ ഒരു സിനിമയിൽ ഡയറക്ടറായി പോവാൻ എനിക്ക് താല്പര്യമില്ല. കാരണം സിനിമ മോശമായിട്ടല്ല, സിനിമ വിശ്വസിച്ച് നീങ്ങാൻ പറ്റില്ല. ഞാനവനെ എംബിഎയ്ക്കാണ് പറഞ്ഞയച്ചിട്ടുള്ളത്. അവൻ എംബിഎയ്ക്ക് മാന്യമായ മാർക്ക് വാങ്ങി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള എന്റെ മകൻ അസിസ്റ്റന്റ് ഡയറക്ടറായി പോയി എന്നു പറഞ്ഞാൽ ആരെങ്കിലും ഒരു തെളിവ് തരൂ, മറ്റൊന്നും എനിക്ക് പറയാനില്ല. അവിടെനിന്നാണ് രംഗം മുറുകിയത് പിന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP