Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എനിക്ക് എന്റെ ശരീരത്തിൽ ഇഷ്ടമുള്ള ഭാഗം മസ്തിഷ്‌ക്കമാണ്; 'നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്' എന്നു കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി ബോളിവുഡ് നടി ത്പസി പന്നു

എനിക്ക് എന്റെ ശരീരത്തിൽ ഇഷ്ടമുള്ള ഭാഗം മസ്തിഷ്‌ക്കമാണ്; 'നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്' എന്നു കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി ബോളിവുഡ് നടി ത്പസി പന്നു

തന്നോട് അശ്ലീലം പറഞ്ഞയാൾക്ക് ചുട്ട മറുപടി നൽകി ബോളിവുഡ് നടി തപ്സി പന്നു. 'നിങ്ങളുടെ ശരീരഭാഗങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്' എന്ന് കമന്റിട്ട ആൾക്കാണ് തപ്സി മറുപടി നൽകിയത്. അകു പാണ്ഡ്യ എന്ന അക്കൗണ്ടിൽ നിന്നാണ് ഈ കമന്റ് തപ്സിക്ക് ലഭിച്ചത്. 'വൗ എനിക്കും എന്റെ ശരീരഭാഗങ്ങൾ ഒത്തിരി ഇഷ്ടമാണ്. നിങ്ങൾക്ക് ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം'. തപ്സി മറുപടി നൽകി.

ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് തപ്‌സി. അഭിനയത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് തപ്‌സി. സോഷ്യൽ മീഡിയയിൽ തന്നെ വിമർശിക്കുന്ന മോശം കമന്റുകൾക്ക് തക്ക മറുപടി പലപ്പോഴും തപ്‌സി നൽകാറുണ്ട്. ഇപ്പോഴിതാ അശ്ലീല കമന്റിട്ട വ്യക്തിയെ സോഷ്യൽ മീഡിയയിലൂടെ തുറന്നു കാണിക്കുകയും കിടിലൻ മറുപടി നൽകുകയും ചെയ്തിരിക്കുകയാണ് തപ്സി.

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷഭാഷയിൽ പ്രതികരിക്കുകയും കൃത്യമായ നിലപാട് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട് ഈ നടി. പാണ്ഡ്യയുടെ കമന്റും അതിന് നൽകിയ മറുപടിയും ചേർത്ത് തപ്സി ട്വീറ്റ് ചെയ്യുകയായിരുന്നു. തപ്സിയുടെ കിടിലൻ മറുപടിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP