Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലവിലുള്ളതിനേക്കാൾ എത്രയധികം സ്വാതന്ത്ര്യമാണ് നസ്‌റുദ്ദീൻഷായക്ക് വേണ്ടത് ? ബുലന്ദ്ശഹർ കലാപത്തിലെ പ്രതികരണത്തിന് പിന്നാലെ നസറുദ്ദീൻ ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുപം ഖേർ; തോന്നിയത് പോലെയാണ് നസറുദ്ദീൻ ഷാ പറഞ്ഞതെന്നും അതിന്റെ അർത്ഥം സത്യമാകണമെന്നില്ലെന്നും ഖേർ

നിലവിലുള്ളതിനേക്കാൾ എത്രയധികം സ്വാതന്ത്ര്യമാണ് നസ്‌റുദ്ദീൻഷായക്ക് വേണ്ടത് ? ബുലന്ദ്ശഹർ കലാപത്തിലെ പ്രതികരണത്തിന് പിന്നാലെ നസറുദ്ദീൻ ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുപം ഖേർ; തോന്നിയത് പോലെയാണ് നസറുദ്ദീൻ ഷാ പറഞ്ഞതെന്നും അതിന്റെ അർത്ഥം സത്യമാകണമെന്നില്ലെന്നും ഖേർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മനുഷ്യ ജീവനേക്കാൾ പശുവിന്റെ ജീവനാണ് ഇവിടെ പ്രാധാന്യമെന്ന് ബോളിവുഡ് താരം നസറുദ്ദീൻ ഷാ പറഞ്ഞതിന് പിന്നാലെ വിമർശനവുമായി നടൻ അനുപം ഖേർ. നിലവിലുള്ളതിനേക്കാൾ എത്രയധികം സ്വാതന്ത്ര്യമാണ് ഷായ്ക്ക് വേണ്ടതെന്നാണ് അനുപം ഖേർ ചോദിച്ചത്. കഴിഞ്ഞ ദിവസമാണ് ബുലന്ദ്ശഹർ കലാപത്തെക്കുറിച്ച് നസ്റുദ്ദീൻ ഷാ പറഞ്ഞത്. ഇതിന് പിന്നാലെ ഷായെ പാക്കിസ്ഥാനിലേക്ക് കടത്തണമെന്ന് ആവശ്യപ്പെട്ട് നവ നിർമ്മാൺസേന രംഗത്തെത്തുകയും പ്രതീകാത്മകമായി ഷായ്ക്ക് വേണ്ടി  പാക്കിസ്ഥാനിലേക്കുള്ള ടിക്കറ്റെടുക്കുകയും ചെയ്തിരുന്നു.

'രാജ്യത്ത് ഇപ്പോൾ സ്വാതന്ത്ര്യം നല്ലതു പോലെ ഉണ്ട്. നിങ്ങൾക്ക് സൈന്യത്തെ ചീത്ത വിളിക്കാനും വ്യോമസേനാ തലവനെ മോശം പറയാനും സൈന്യത്തിന് നേരെ കല്ലെറിയാനുമൊക്കെ ഇപ്പോൾ സ്വാതന്ത്ര്യം ഉണ്ട്. ഒരു രാജ്യത്ത് ഇതിലും കൂടുതൽ എന്ത് സ്വാതന്ത്ര്യമാണ് നിങ്ങൾക്ക് വേണ്ടത്? തനിക്ക് തോന്നിയത് പോലെയാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ അർത്ഥം സത്യമാണെന്നല്ല'-അനുപം ഖേർ പറഞ്ഞു.

ബുലന്ദ്ശഹർ കലാപത്തെക്കുറിച്ച് പ്രതികരിച്ച നസ്റുദ്ദീൻ ഷായ്ക്കെതിരെ സംഘപരിവാർ അടക്കമുള്ളവർ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തെത്തിരുന്നു. 'ചിന്തിക്കുന്ന ഓരോ വ്യക്തിക്കും ദേഷ്യമാണ് തോന്നേണ്ടത്, ഭയമല്ല. ഇത് നമ്മുടെ വീടാണ്. ഇവിടെ നിന്നും നമ്മെ പുറത്താക്കാൻ ആർക്കാണ് ധൈര്യമെന്ന്' നസ്റുദ്ദീൻ ഷാ പറഞ്ഞിരുന്നു. ഇന്ത്യയിലാണ് തന്റെ കുട്ടികൾ വളർന്നുവരുന്നത് എന്നതിൽ താൻ ഇപ്പോൾ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നസ്റുദ്ദീൻ ഷായുടെ പ്രസ്താവനകൾക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ അജ്മീർ ലിറ്ററേച്ചർ ഫെസ്റ്റിവെലിലെ നസ്‌റുദ്ദീൻ ഷായുടെ പരിപാടി റദ്ദാക്കിയിരുന്നു. ഹിന്ദുത്വ സംഘടനയായ നവനിർമ്മാൺ സേനയുടെ നേതാവ് നസീറുദ്ദീൻ ഷായ്ക്ക് പാക്കിസ്ഥാനിലേയ്ക്കുള്ള വിമാന ടിക്കറ്റ് എടുക്കുകയും നസീറുദ്ദീൻ ഷാ പാക്കിസ്ഥാൻ ഏജന്റിനെ പോലെയാണ് പെരുമാറുന്നത് എന്നും പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP