Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

ഡിസംബർ അവസാന വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയില് ജയശ്രീ

ജയശ്രീ

എരീസ് (മാർച്ച് 21 - ഏപ്രിൽ 19)

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ മേഖലയിലൂടെ ചൊവ്വ നീങ്ങുന്നു. അടുത്ത ആഴ്ച ചൊവ്വ ഈ മേഖലയിൽ നിന്ന് നീങ്ങുന്നതാണ് . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ കൂടുതൽ ഭാരങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക. പുതിയ ജോലികൾ ഏറ്റെടുക്കാൻ യോജിച്ച സമയം അല്ല. ബന്ധങ്ങളിലും ഇതേ നിലപാടാണ് ഉത്തമം. ചാരിറ്റി പ്രവർത്തനങ്ങൾ, ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചിലവുകളെ കുറിച്ചുള്ള ആശങ്ക എന്നിവാ ഈ അവസരം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും. ശാരീരിരിക അസ്വസ്ഥതകളെ ക്കാൾ മാനസികമായ പല വെല്ലുവിളികളും പ്രതീക്ഷിക്കുക. 

ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ മേഖലയിലേക്ക് ബു൮ധന് ഈ ആഴ്ച നീങ്ങും. . ആശയ വിനിമയ സംബന്ധമായ നിരവധി ജോലികൾക്കുള്ള അവസരങ്ങൾ ലഭിക്കാം..  വിദേശ ബന്ധം, വിദേശത്ത നിന്നുള്ള പ്രോജക്ക്ട്ടുകൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക . 

ടോറസ് (ഏപ്രിൽ 20 - മെയ് 20)

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലൂടെ ചൊവ്വ അവസാന വട്ടം നീങ്ങുന്നു . ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ എന്നിവയിൽ    അതീവാ ശ്രദ്ധ ആവശ്യമാകും. ചൊവ്വ ഈ മേഖലയിലൂടെ നീങ്ങുമ്പോൾ, ലോങ്ങ്‌ ബന്ധങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകാം. ഈ ചർച്ചകൾ വാഗ്വാദങ്ങളിലും അവസാനിക്കാം, നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ചില തിരുത്തലുകൾ, പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക.

സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തും . ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. ഈ ആശയവിനിമയങ്ങൾ എല്ലാം തന്നെ സാമ്പത്തിക വിഷയങ്ങളെ കുറിച്ചായിരിക്കും. സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ അടുത്ത ദിവസങ്ങളിൽ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം.   പുതിയ പങ്കാളിത ബന്ധങ്ങൾക്ക് വേണ്ടി ഉള്ള ശ്രമങ്ങൾ ഉണ്ടാകാം. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക. 

ജമിനി (മെയ് 21 - ജൂൺ 20)
ജോലി,  സമൂഹത്തിലെവില ,  മാതാപിതാക്കൾ,  അധികാരികൾ,  ജീവിതാ മാര്ഗം,  എംപ്ലോയർ , സമൂഹതിലെ വില, ഉല്ക്കര്ഷേച്ഛ എന്നാ മേഖലയുടെ അവസാന ഡിഗ്രിയിലൂടെ ചൊവ്വ നീങ്ങുന്നു. ജോലിയിൽ നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കും. . നിലവിലുള്ള പ്രോജക്ക്ട്ടുകളിൽ വിശദീകരണം ഉണ്ടാകും., കൂടുതൽ ശാരീരിരിക അധ്വാനം വേണ്ട ജോലികൾ ഉണ്ടാകും., സഹ പ്രവർത്തകർ, അധികാരികൾ എന്നിവരോടുള്ള തർക്കങ്ങളും പ്രതീക്ഷിക്കുക.    നിലവിൽ ഉള്ള ജോലിയെ കുറിച്ചുള്ള പുതിയ പ്രതീക്ഷകൾ, അധികാരികളിൽ നിന്നുള്ള ഉപദേശം, നിങ്ങളുടെ ജോലിയെ കുറിച്ചുള്ള അവരുടെ വിലയിരുത്തലുകൾ,എന്നിവയും ഈ അവസരം ലഭിക്കാം.

 വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞു നിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ,  കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങളെ ഈ ആഴ്ച മുതൽ ബുധൻ സ്വാധീനിക്കും.  പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. ഈ ബന്ധങ്ങളെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾ, നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും ഈ അവസരം സജീവമാകും.

കാൻസർ (ജൂൺ 21 - ജൂലൈ 22)
ദൂരയാത്രകള്, ആത്മീയത, വിദേശ ബന്ധം, ഉയര്ന്ന പഠനം,  എഴുത്ത്,  പ്രസിദ്ധീകരണം, ധ്യാനം, ഭാഗ്യം, നിയമം, തീര്ത്ഥാടനം എന്നാ വിഷയങ്ങളിൽ ഉള്ള ചൊവ്വയുടെ സ്വാധീനം തുടരുന്നു. .  വിദേശ ബന്ധം, ഈ യാത്രകളിൽ ഉണ്ടാകുന്ന ചില തടസങ്ങൾ, നിയമ വശത്തെ കുറിച്ചുള്ള ചർച്ചകൾ, ജോലി സംബന്ധമായ ട്രെയിനിങ്ങുകൾ, ദൂര യാത്രകളെ കുറിച്ചുള്ള പ്ലാനുകൾ , ചർച്ചകൾ എന്നിവ പ്രതീക്ഷിക്കുക. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള താല്പര്യം, എഴുത്ത് പ്രസിദ്ധീകരണം എന്നിവയെ കുറിച്ചുള്ള താല്പര്യം, ഉപരി പഠനത്തിന്റെ സാധ്യതകൾ അന്വേഷിക്കൽ എന്നിവ പ്രതീക്ഷിക്കുക .

ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും . ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. നിങ്ങളുടെ ആശയ വിനിമയങ്ങൾ കൂടുതൽ ജോലി, ആരോഗ്യം എന്നിവയെ കുറിച്ചായിരിക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം. നിരവധി ചെറു പ്രോജക്ക്ട്ടുകൾ, ആശയ വിനിമായ രംഗത്ത് നിന്നുള്ള ജോലികൾ എന്നിവയും പ്രതീക്ഷിക്കുക.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സെക്സ്, തകര്ച്ചകള്, പാര്ട്ണര്ഷിപ്പുകള്, ആയുര്ദൈര്ഖ്യം നിഗൂഡ വിഷയങ്ങള്, ഭൗതികവും,ആത്മീയവുമായുള്ളരൂപാന്തരം, നിക്ഷേപങ്ങള്, ജോയിന്റ് സ്വത്തുക്കള്, ടാക്സ് , ഇന്ഷുറന്സ്, ലോണുകള് എന്നാ മേഖലയിലൂടെ ചൊവ്വ അൽപ നാളുകൾ കൂടെ സഞ്ചരിക്കും. ഈ മേഖലയിലൂടെ ചൊവ്വ നീങ്ങുമ്പോൾ പങ്കാളിത ബന്ധങ്ങളിൽ ഉള്ള തർക്കങ്ങൾ ഉണ്ടാകാം. സാമ്പത്തിക ബാധ്യതകൾ , പങ്കാളിത ബന്ധങ്ങൾ ഇനി വരുന്ന ദിവസങ്ങളിൽ ശ്രദ്ധാ കേന്ദ്രമായി തീരും.ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള അവസരങ്ങൾ ഉണ്ടാകാ0. പങ്കാളിത ബന്ധങ്ങളിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകാം. ഈ സമയം നിലവിൽ ഉള്ള ബന്ധങ്ങളെ പുരോഗമാനതിലെക്ക് നയിക്കാൻ വേണ്ട ശ്രമങ്ങൾ നടത്താൻ ഉള്ളതാണ്. ജോയിന്റ് സ്വത്തുക്കളെ കുറിച്ചുള്ള ചർച്ചകൾ, ടാക്സ് , ഇൻഷുറൻസ് സംബന്ധമായ പ്രശ്നങ്ങൾ തീർപ്പാക്കൽ എന്നിവയും പ്രതീക്ഷിക്കുക.

ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ഈ ആഴ്ച മുതൽ ബുധന്റെ   സ്വാധീനം ഉണ്ടാകും. ക്രിയേറ്റീവ് ജോലികൾ, ടീം ജോലികൾ എന്നിവയെ കുറിച്ചുള്ള ആശയ വിനിമയം പ്രതീക്ഷിക്കുക  കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമവും നടക്കും. ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ വളരെ അധിക ശ്രദ്ധിക്കും. സ്കിൽ ഡെവലപ്പ്മെന്റ് ഒരു പ്രധാന ഭാഗമാകും.

വിർഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബർ 22)
വിവാഹം, പങ്കാളി , നിയമപരമായബന്ധങ്ങാൾ, ബിസിനാസ്ബന്ധങ്ങൾ, തെളിഞ്ഞുനിൽക്കുന്ന ശത്രുക്കൾ, എഗ്രീമെന്റുകൾ, കൊണ്ട്രാക്ട്ടുകൾഎന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം ഈ ആഴ്ച കൂടെ തുടരും. ഈ വിഷയങ്ങളിൽ അല്പം സന്കീർണതകളിലൂടെ നാം കടന്നു പോകും പ്രേമ ബന്ധം, വിവാഹ ബന്ധം എന്നിവയിൽ അല്പം അധിക ശ്രദ്ധ ആവശ്യമായി വരും. നിലവിൽ ഉള്ള ബന്ധങ്ങളിൽ പുതിയ തീരുമാനങ്ങൾ ഉണ്ടാകും.ചൊവ്വ എന്നാൽ വാക്ക് തർക്കങ്ങൾ എന്നാ അർത്ഥവും ഉണ്ട്. ഈ തർക്കങ്ങളുടെ അവസാനം എന്തായിരിക്കും എന്നത് നിങ്ങളുടെ നിലപാടുകൾ ആയിരിക്കും സൂചിപ്പിക്കുക. പുതിയ ബിസിനസ് ബന്ധങ്ങൾ, കൊന്റ്രാക്ക്ട്ടുകൾ എന്നുവയിൽ നല്ല ശ്രദ്ധ ആവശ്യമാകും. നിയമ പരമായ എല്ലാ ബന്ധങ്ങളിലും ശ്രദ്ധ വേണ്ടി വരുന്ന അവസ്ഥയാണ്. നിങ്ങളുടെ ശത്രുക്കൾ, വിപരീത സാഹചര്യങ്ങൾ എന്നിവയും അടുത്ത കുറെ ദിവസങ്ങളിലേക്ക് ശ്രദ്ധേയമാകും.

മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ ഇതും   ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ അടുത്ത ദിവസങ്ങളിൽ പ്രധാനമാകും. ബന്ധുജന സമാഗമം പ്രധാന വിഷയമാകും. . വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനുള്ളിൽ പല വിധ തർക്കങ്ങൾ എന്നിവയും ഈ അവസരം നാം പ്രതീക്ഷിക്കേണ്ടതാണ് . വീട്ടിൽ നിന്നും ജോലി ചെയ്യാനുള്ള അവസരങ്ങൾ തേടും. 

ലിബ്ര (സെപ്റ്റംബർ 23 - ഒക്ടോബർ 22)
ജോലി സ്ഥലം, സഹ പ്രവര്ത്തകര്, ദിവസേന ഉള്ള ജീവിതം, വളര്ത്തു മൃഗങ്ങൾ ,ബാധ്യതകള്, ആരോഗ്യം എന്നാ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം ഈ ആഴ്ച കൂടെ തുടരും. . ആരോഗ്യം ഒരു പ്രധാന ഘടകം ആയി മാറും. പുതിയ ആരോഗ്യ ക്രമം, ഭക്ഷണ ക്രമം എന്നിവ ഏറ്റെടുക്കും. പുതിയ ജോലി, നിലവിൽ ഉള്ള ജോലിയിൽ പുതിയ അവസരങ്ങൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ചർച്ചകൾ, സഹ പ്രവർത്തകരെ കുറിച്ചുള്ള കണക്ക് കൂട്ടലുകൾ, ജോലി സ്ഥലത്ത് വളരെ മാത്സര്യ സ്വഭാവമുള്ള അവസരങ്ങൾ ഉയർന്നു വരാവുന്ന സാഹചര്യങ്ങൾ ഉണ്ടാകൽ, പല തരം ബാധ്യതകളെ കുറിച്ചുള്ള ആലോചന എന്നിവയും ഈ അവസരം ഉണ്ടാകാം.പല ജോലികളും അധ്വാന ഭാരം ഉള്ളവ ആയിരിക്കും. 

ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ   മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും . ബുധൻ ആശ്യവിനിമയങ്ങളെ സൂചിപ്പിക്കുന്നു. ആശയ വിനിമയങ്ങളുടെ മേൽ നല്ല ശ്രദ്ധ ആവശ്യമായി വന്നേക്കാം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഉണ്ടാകാം എങ്കിലും ഇവയിൽ അധികം ശ്രമിക്കേണ്ട അവസ്ഥയാണ്. സഹോദരങ്ങൾ, സഹോദര തുല്യർ ആയവർ എന്നിവരുമായി കൂടുതൽ സംവദിക്കേണ്ട അവസ്ഥ ഉണ്ടാകാം. സ്വന്ത0 സംരംഭങ്ങളെ മെച്ചപ്പെടുത്താനുള്ള കഠിന ശ്രമം ഉണ്ടാകും, പുതിയ സംരംഭങ്ങളിൽ രണ്ടാമത് ആലോചന വേണ്ടി വരുംആശയ വിനിമയ0 , ഇലെക്ട്രോനിക്സ് , ടെക്നോളജി മീഡിയ എന്നാ മേഖലകളിൽ നിന്നുള്ള കൂടുതൽ അവസരങ്ങളും, ഈ ജോലികളിൽ ഉള്ള റീ വർക്കുകളും പ്രതീക്ഷിക്കുക. 

സ്‌കോർപിയോ (ഒക്ടോബർ 23 - നവംബർ 21)
ബുദ്ധി, പ്രേമം, കുട്ടികള്, ക്രിയേറ്റീവ് കഴിവുകള്, ഊഹ ക്കച്ചവടം, സെല്ഫ് പ്രൊമോഷന്, നെത്വര്ക്കിങ്, ഹോബികള്എന്നാ വിഷയങ്ങൾക്ക് മേൽ ചൊവ്വയുടെ സ്വാധീനം തുടരുന്നു.     ക്രിയേറ്റീവ് ജോലികൾ, ടീം ജോലികൾ എന്നിവയിൽ കൂടുതൽ അധ്വാനം ആവശ്യമാകും. . കുട്ടികൾ , യൂത്ത് ഗ്രൂപ്പുകൾ എന്നിവയിൽ നിന്നുള്ള അവസരങ്ങളും ഉണ്ടാകാം. വിനോദ പരിപാടികൾ, സ്പോർട്സ് നെറ്റ് വർക്കിങ് എന്നിവയ്ക്കുള്ള അവസരവും ലഭിക്കാം. പ്രേമ ബന്ധങ്ങളിൽ ഉള്ള വാക്ക് തർക്കങ്ങൾ പ്രതീക്ഷിക്കുക. . ഗ്രൂപ്പ് ബന്ധങ്ങളിൽ ക്ഷമ ആവശ്യമായി വരും. പുതിയ ഹോബികൾ ഏറ്റെടുക്കാനുള്ള ശ്രമം ഉണ്ടാകും. സ്വന്തം സംരംഭങ്ങളിൽ അധിക ശ്രദ്ധ വേണ്ടി വരും. 

ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ ഈ ആഴ്ച ബുധൻ എത്തും. ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു. അധിക ചെലവ് നിയന്ത്രിക്കേണ്ട അവസ്ഥയാണ് . പുതിയ സാമ്പത്തിക മാർഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ, വിലയേറിയ വസ്തുക്കൾ കൈവശം ഉണ്ടാകാനുള്ള അവസരം, അധിക ചെലവിനുള്ള അവസരങ്ങൾ., പാർട്ട് ടൈം ജോലിക്ക് വേണ്ടി ഉള്ള ശ്രമം, ലോണുകൾ ലഭിക്കാനും നൽകാനും ഉള്ള സാഹചര്യം, ആശയവിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, പുതിയ കോഴ്സുകൾ പഠിക്കാനുള്ള അവസരം എന്നിവയും ഉണ്ടാകാം. 

സാജിറ്റേറിയസ് (നവംബർ 22 - ഡിസംബർ 21)
മാതാപിതാക്കൾ,സ്വത്ത്‌, ബന്ധുക്കൾ, സന്തോഷം, വളർച്ച,ഉപജീവനം, വീട്, കുടുംബം,ജീവിത സൗകര്യങ്ങൾ എന്നാ വിഷയങ്ങളിൽ ചൊവ്വയുടെ സ്വാധീനം തുടരുന്നു.   കുടുംബം, വ്യക്തി ജീവിതം എന്നിവ ഈ ആഴ്ച പരമ പ്രധാനമായിരിക്കും കുടുംബ യോഗങ്ങൾ, ബന്ധു ജന സമാഗമം എന്നിവ ഉണ്ടാകും. ഈ അവസരംവാക്ക് തർക്കങ്ങളും പ്രതീക്ഷിക്കുക വീട് മാറ്റം, വീട്ടിൽ നിന്നുള്ള യാത്രകൾ, പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ എന്നിവ ഉണ്ടാകും. പക്ഷെ ഇവയിൽ എല്ലാം തന്നെ അധിക ശ്രദ്ധ വേണ്ടി വരും. ജീവിത ശൈലി മെച്ചപ്പെടുത്താനുള്ള ശ്രമം, വീടിനു വേണ്ടി ഉള്ള പുതിയ പ്ലാൻ, എന്നിവയും ഉണ്ടാകാം. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ബുധൻ എത്തും ബുധൻ ആശയ വിനിമയങ്ങളെ സൂചിപ്പിക്കുന്നു.  വളരെ അധികം ആശയ വിനിമയങ്ങൾ വേണ്ട അവസരങ്ങൾ ഉണ്ടാകാം. ചില ബന്ധങ്ങളിലും. വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. ചർച്ചകൾ, ഇന്റെർവ്യൂ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരം, സുഹൃത്തുക്കളുടെ ഒപ്പം കഴിയാനുള്ള ശ്രമം, എന്നിവയും പ്രതീക്ഷിക്കുക. 

കാപ്രിക്കോൺ (ഡിസംബർ 22 - ജനുവരി 19)
ധൈര്യ൦, ശൗര്യം, സഹോദരങ്ങള്, ആശയവിനിമയം, എലെക്ട്രോനിക്സ്, ടെക്നോളജി. ചെറുയാത്രകള്, ചെറുകോഴ്സുകള്, അയല്ക്കാര്എന്നാ മേഖലയിലൂടെ ചൊവ്വ ഈ ആഴ്ച കൂടി ഉണ്ടാകും. കൂടുതൽ അധ്വാനം വേണ്ട ജോലികൾ, കടുത്ത സംസാരം, ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയ്ക്കുള്ള നിരവധി അവസരങ്ങൾ ഉണ്ടാകാം. നിരവധി ആശയ വിനിമയങ്ങൾ നടക്കാവുന്ന അവസരമാണ്. സഹോദരങ്ങൾ സഹോദര തുല്യർ ആയ വ്യക്തികൾ എന്നിവരോടുള്ള കൂടുതൽ സംസാരം. ചെറു യാത്രകൾ, ചെറു കോഴ്സുകൾ എന്നിവയും ഈ അവസരം സാധ്യമാണ്. ആശയ വിനിഅമയ രംഗത്ത് നിന്നുള്ള നിരവധി ജോലികളും ഈ അവസരം ഉണ്ടാകും.   

രഹസ്യ മോഹങ്ങള്, ഒളിഞ്ഞിരിക്കുന്ന ശത്രുക്കള്, ഒളിപ്പിച്ചു വെച്ച കഴിവുകള്, ബെഡ് പ്ലെഷേഴ്സ് ഒറ്റപ്പെടല്, ദൂര ദേശ സം,നഷ്ടങ്ങള്, പ്രാര്ത്ഥന ധ്യാനം, ചാരിറ്റി, നിഗൂഡത   എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തും . ശാരീരിരിക അസ്വസ്ഥതകളെ കുറിച്ചുള്ള ആലോചനകൾ ഉണ്ടാകും. ദൂര യാത്രകൾക്ക് വേണ്ടി ഉള്ള പ്ലാനുകൾ, ഭാവി പരിപാടികളെ കുറിച്ചുള്ള ആസൂത്രണം , നിഗൂഡ വിഷയങ്ങേൽ കുറിച്ചുള്ള രീസേര്ച് ഏകാന്തനായി തീരാനുള്ള ആഗ്രഹം, ചാരിറ്റി പ്രവർത്തനങ്ങൾ, ചെറു ശാരീരിരിക അസ്വസ്ഥതകൾ, പ്രാർത്ഥന ധ്യാനം എന്നിവയ്ക്കുള്ള ശ്രമം എന്നിവയും അൽപ കാലത്തേക്ക് ഉണ്ടാകും. അതോടൊപ്പം, ആശയ വിനിമയ രംഗത്ത് നിന്നുള്ള ജോലികൾ, ചെറു പ്രോജക്ക്ട്ടുകൾ എന്നിവയും പ്രതീക്ഷിക്കുക. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ധനം, വസ്തു വകകൾ, സംസാരം നിങ്ങളുടെ മൂല്യം എന്നാ മേഖലയിൽ മേഖലയിലൂടെ ചൊവ്വ തുടരുന്നു. സാമ്പത്തിക വിഷയങ്ങളുടെ മേലുള്ള ആലോചന അധികരിക്കുന്ന സമയമാണ്. അധിക ചെലവ് നിയന്ത്രിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാ0. പുതിയ സാമ്പത്തിക ബാധ്യതകൾ കർശനമായും ഒഴിവാക്കേണ്ടതാണ്. പാർട്ട്‌ ടൈം ജോലികൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ് നാം തുടരും.  പുതിയ കോഴ്സുകൾ ചെയ്യാനുള്ള ശ്രമം, നിലവിൽ ഉള്ള ജോലിയിൽ പുതിയ പ്രോജക്ക്ട്ടുകൾ, ലോണുകൾ നൽകാനും ലഭിക്കാനും ഉള്ള സാധ്യത, ശാരീരിരിക അധ്വാനം വേണ്ട ജോലികൾ എന്നിവയും പ്രതീക്ഷിക്കുക. 

മോഹങ്ങള്, പ്രതീക്ഷകള്, ലോങ്ങ്‌ടേം പ്രോജക്ക്ട്ടുകൾസുഹൃത്തുക്കള്, മുതിര്ന്ന സഹോദരങ്ങള്, കൂട്ടായ്മകള്, ടീംജോലികള്,ഗ്രൂപ്പുകള്എന്നാ മേഖലയിലേക്ക് ഈ ആഴ്ച ബുധൻ എത്തും . ബുധൻ ആശയ വിനിമയങ്ങളുടെ ഗ്രഹം ആയതിനാൽ, അടുത്ത നാളുകൾ ലോങ്ങ്‌ ടേം ബന്ധങ്ങളെ കുറിച്ചുള്ള ആശയ വിനിമയങ്ങൾ അടുത്ത നാളുകളിലേക്ക് പ്രതീക്ഷിക്കുക. ലോങ്ങ്‌ ടേം ജോലികൾ, ലോങ്ങ്‌ ടേം ബന്ധങ്ങളിൽ എന്നിവയിൽ    അതീവാ ശ്രദ്ധ ആവശ്യമാകും. നിലവിൽ ഉള്ള ലോങ്ങ്‌ ടേം ബന്ധങ്ങളിൽ ചില തിരുത്തലുകൾ, പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടാനുള്ള അവസരം, നിലവിൽ ഉള്ള സുഹൃദ് ബന്ധങ്ങളിൽ തിരുത്തലുകൾ എന്നിവയും പ്രതീക്ഷിക്കുക. ടീം ജോലികൾ, ചർച്ചകൾ എന്നിവയും ഈ അവസ്ഥയിൽ ഉണ്ടാകും. 

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
ജോലി, സമൂഹത്തിലെ വില, നിങ്ങളുടെ അഭിലാഷങ്ങൾ എന്നാ വിഷയങ്ങൾക്ക് ഈ ആഴ്ച ബുധൻ വന്നെത്തും. ആശയ വിനിമയ രംഗത്ത് നിന്നുള്ള നിരവധി ജോലികൾ, . , ജോലിയിൽ അധ്വാനം വേണ്ട അവസരം . പുതിയ പ്രോജക്ക്ട്ടുകൾക്ക് വേണ്ടി ഉള്ള കാത്തിരിപ്പ്, ജോലിസ്തലതുള്ള പല തരം നീക്കങ്ങൾ, അധികാരികൾ, സഹ പ്രവർത്തകരിൽ നിന്നുള്ള ഉപദേശം എന്നിവയും പ്രതീക്ഷിക്കുക. നിങ്ങൾ കൂടുതൽ ആക്ക്ട്ടീവ് ആയി മാറുന്ന അവസരമാനു. വാക്ക് തർക്കങ്ങളും ഈ അവസരം ഉണ്ടാകാം. ഈ നീക്കം വീട്, കുടുംബം എന്നിവയും സ്വാധീനിക്കും., പല തരം റിയൽ എസ്റ്റേറ്റ് ഡീലുകൾ, വീട് മാറ്റം , ബന്ധു ജന സമാഗമം, വീടിനെ കുറിച്ചുള്ള പ്ലാനിങ് എന്നിവയും പ്രതീക്ഷിക്കുക. 

നിങ്ങളുടെ വ്യക്തിത്വംലുക്സ്, വീക്ഷണകോണ്, മനോഭാവം, വിചാര ധാര , ആരോഗ്യം, ഊര്ജ്ജസ്വലത, എന്നാ മേഖലയിൽ ഈ ആഴ്ച കൂടി ചൊവ്വയുടെ സ്വാധീനം ഉണ്ടാകും. . വ്യക്തിജീവിതം സാധാരണയിലും ഏറെ പ്രാധാന്യം കൈവരിക്കും. ചെറിയ കാര്യത്തിനു പോലും തീവ്രമായി പ്രതികരിചെക്കാം പുതിയ വ്യക്തി ബന്ധങ്ങൾ, ബിസിനസ് ബന്ധങ്ങൾ എന്നിവയ്ക്ക് വേണ്ടി ഉള്ള ശ്രമവും പ്രതീക്ഷിക്കുക. പുതിയ ജോബ്‌ ഓഫർ, ആരോഗ്യ സംരക്ഷണം എന്നിവയും ഈ ആഴ്ച ഉണ്ടാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP